പീഡനം: പ്രതിയെ റിമാൻഡ് ചെയ്തു
Tuesday, February 28, 2017 3:25 PM IST
കൊ​​​ട്ടി​​​യൂ​​​ർ/​​കൂ​​ത്തു​​പ​​റ​​മ്പ്: പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ൺ​​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ ഫാ. ​​റോ​​ബി​​നെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.ഈ ​​മാ​​സം 14 വ​​രെ റി​​മാ​​ൻ​​ഡ് ചെ​​യ്ത പ്ര​​തി​​യെ പി​​ന്നീ​​ട് ക​​ണ്ണൂ​​ർ സ്പെ​​ഷ​​ൽ സ​​ബ് ജ​​യി​​ലി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി.

തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് തൃ​​ശൂ​​രി​​​ന​​​ടു​​​ത്തു വ​​​ച്ച് ഫാ. ​​റോ​​ബി​​നെ പോ​​ലീ​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പ്ര​​​തി​​​യെ ഇ​​ന്ന​​ലെ ഉ​​​ച്ച​​​യ്ക്ക് പ​​​ന്ത്ര​​​ണ്ടോ​​​ടെ നീ​​ണ്ടു​​നോ​​ക്കി​​യി​​ലെ​​​ത്തി​​​ച്ചു തെ​​​ളി​​​വെ​​​ടു​​​ത്തു.
ഇ​​​രി​​​ട്ടി ഡി​​​വൈ​​​എ​​​സ്പി പ്ര​​​ജീ​​​ഷ് തോ​​​ട്ട​​​ത്തി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് തെ​​​ളി​​​വെ​​​ടു​​​പ്പി​​​നാ​​​യി കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. പേ​​​രാ​​​വൂ​​​ർ സി​​​ഐ സു​​​നി​​​ൽ​​കു​​​മാ​​​ർ, കേ​​​ള​​​കം എ​​​സ്ഐ ​ടി.​​​വി.​​പ്ര​​​ജീ​​​ഷ്, പേ​​​രാ​​​വൂ​​​ർ എ​​​സ്ഐ പി.​​​കെ.​​​ദാ​​​സ്,പേ​​​രാ​​​വൂ​​​ർ സ​​​ർ​​​ക്കി​​​ൾ ഓ​​ഫീ​​സി​​​ലെ എ​​​സ്ഐ കെ.​​​എ.​​ജോ​​​ൺ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പോ​​​ലീ​​​സ് കാ​​​വ​​​ലി​​​ലാ​​​യി​​​രു​​​ന്നു തെ​​​ളി​​​വെ​​​ടു​​​പ്പ്.


പോ​​ക്സോ കേ​​സാ​​യ​​തി​​നാ​​ൽ അ​​ടു​​ത്ത റി​​മാ​​ൻ​​ഡ് തീ​​യ​​തി ത​​ല​​ശേ​​രി എ​​ഡി​​സി( ഒ​​ന്ന് ) കോ​​ട​​തി​​യി​​ലാ​​ണ് ഹാ​​ജ​​രാ​​ക്കു​​ക. ​ഡി​​​വൈ​​​എ​​​ഫ്ഐ​​യു​​​ടെ​​​യും എ​​​ബി​​​വി​​​പി​​​യു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നീ​​​ണ്ടു​​നോ​​​ക്കി ടൗ​​​ണി​​​ൽ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. കൊ‌ട്ടിയൂരിൽ പ്രകടനക്കാർ പ്രതി മാനേജരായിരുന്ന സ്കൂളിനു നേരെ കല്ലേറു നടത്തി. ഫാ. ​​റോ​​ബി​​നെതിരായ ആ​​രോ​​പ​​ണ​​ങ്ങളെക്കുറിച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നു പി.​​കെ. ശ്രീ​​മ​​തി എം​​പി കണ്ണൂരിൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.