സെ​റ്റ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
Friday, March 24, 2017 1:17 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫെ​​​ബ്രു​​​വ​​​രി 12ന് ​​​ന​​​ട​​​ത്തി​​​യ സ്റ്റേ​​​റ്റ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റി​​​ന്‍റെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ​​​രീ​​​ക്ഷാ ഫ​​​ലം ww w.lbscentre.org, www.lbske rala.com എ​​​ന്നീ വെ​​​ബ് സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. 15,854 പേ​​​ർ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​തി​​​ൽ 880 പേ​​​ർ വി​​​ജ​​​യി​​​ച്ചു. ആ​​​കെ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 5.55 ആ​​​ണ്.

പാ​​​സാ​​​യ​​​വ​​​രു​​​ടെ ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള​​​ള​​​വ​​​ർ അ​​​വ​​​രു​​​ടെ സെ​​​റ്റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള അ​​​പേ​​​ക്ഷാ​​ഫോം എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ വെ​​​ബ് സൈ​​​റ്റി​​​ൽ നി​​​ന്നു ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് പൂ​​​രി​​​പ്പി​​​ച്ച് താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന രേ​​​ഖ​​​ക​​​ളു​​​ടെ (ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ർ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ) കോ​​​പ്പി​​​ക​​​ൾ 40 രൂ​​​പ​​​യു​​​ടെ സ്റ്റാ​​​മ്പ് ഒ​​​ട്ടി​​​ച്ച് സ്വ​​​ന്തം മേ​​​ൽ​​​വി​​​ലാ​​​സം എ​​​ഴു​​​തി​​​യ എ 4 ​​​വ​​​ലു​​​പ്പ​​​ത്തി​​​ലു​​​ള​​​ള ക്ലോ​​​ത്ത് ലൈ​​​ൻ​​​ഡ് ക​​​വ​​​ർ സ​​​ഹി​​​തം ഡ​​​യ​​​റ​​​ക്ട​​​ർ, എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ഫോ​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, പാ​​​ള​​​യം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 33 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​ച്ചു​​​ത​​​ര​​​ണം.

എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ൽ പേ​​​ര് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പേ​​​ജ്, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (പ്രൊ​​​വി​​​ഷ​​​ണ​​​ൽ/​​​ഒ​​​റി​​​ജി​​​ന​​​ൽ), മാ​​​ർ​​​ക്ക് ലി​​​സ്റ്റ്, ബി​​​എ​​​ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (പ്രൊ​​​വി​​​ഷ​​​ണ​​​ൽ/​​​ഒ​​​റി​​​ജി​​​ന​​​ൽ), അം​​​ഗീ​​​കൃ​​​ത തു​​​ല്യ​​​ത സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ (കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​ള​​​ള ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും ബി​​​എ​​​ഡും), പ്രോ​​​സ്പെ​​​ക്ട​​​സി​​​ലെ ഖ​​​ണ്ഡി​​​ക 2.2 ൽ പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലാ​​​ത്ത വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും നേ​​​ടി​​​യ​​​വ​​​ർ ത​​​ങ്ങ​​​ളു​​​ടെ വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ തു​​​ല്യ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, എ​​​സ‌്സി/​​​എ​​​സ്ടി, ഒ​​​ബി​​​സി (നോ​​​ണ്‍ ക്രി​​​മീ​​​ലെ​​​യ​​​ർ) വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കി വി​​​ജ​​​യി​​​ച്ച​​​വ​​​ർ അ​​​വ​​​രു​​​ടെ ജാ​​​തി/ നോ​​​ണ്‍ ക്രിമീ​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (നോ​​​ണ്‍ ക്രിമീ​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ 2015 ഡി​​​സം​​​ബ​​​ർ നാ​​​ല് മു​​​ത​​​ൽ 2016 ഡി​​​സം​​​ബ​​​ർ 31 വ​​​രെ​​​യു​​​ള​​​ള കാ​​​ല​​​യ​​​ള​​​വി​​​ൽ ല​​​ഭി​​​ച്ച​​​താ​​​യി​​​രി​​​ക്ക​​​ണം), പി​​​എ​​​ച്ച്/​​​വി​​​എ​​​ച്ച് വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കി വി​​​ജ​​​യി​​​ച്ച​​​വ​​​ർ അ​​​വ​​​രു​​​ടെ വൈ​​​ക​​​ല്യം തെ​​​ളി​​​യി​​​ക്കു​​​ന്ന ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്ക​​​ണം. (മു​​​മ്പ് ഹാ​​​ജ​​​രാ​​​ക്കി​​​യ​​​വ​​​ർ​​​ക്ക് ബാ​​​ധ​​​ക​​​മ​​​ല്ല) സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ജൂ​​​ണ്‍ മു​​​ത​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 0471 2560311, 312,313.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.