എംടിഎസ്ഇ സ്കോളർഷിപ്പ് വിതരണം
Friday, March 24, 2017 1:52 PM IST
കോ​ട്ട​യം: കേ​ര​ള ഗ​ണി​ത​ശാ​സ്ത്ര പ​രി​ഷ​ത്ത് സം​സ്ഥാ​ന​ത്തെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തി​യ മാ​ത് സ് ​ടാ​ല​ന്‍റ് സേ​ർ​ച്ച് പ​രീ​ക്ഷ​യി​ൽ റാ​ങ്ക് നേ​ടി​യ കു​ട്ടി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം, മി​ക​ച്ച ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പ​ക​ർ​ക്കു ന​ൽ​കു​ന്ന രാ​മാ​നു​ജ​ൻ പു​ര​സ്കാ​ര വി​ത​ര​ണം എ​ന്നി​വ ഏ​പ്രി​ൽ എ​ട്ടി​ന് 11-നു ​കോ​ട്ട​യം എം​ഡി​എ​സ്എ​ച്ച്എ​സി​ൽ ന​ട​ക്കും.

മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി കെ.​ടി. തോ​മ​സ് പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​കെ. സ​വി​ത (മൂ​ത്തേ​ട​ത്ത് എ​ച്ച്എ​സ് ക​ണ്ണൂ​ർ), കെ.​കെ. സു​രേ​ഷ്കു​മാ​ർ (ക്രി​സ്തു​ജ​യ​ന്തി പ​ബ്ലി​ക് സ്കൂ​ൾ, കാ​ക്ക​നാ​ട്), അ​ജു​ന ഷാ​ജി (മാ​ർ ബ​സേ​ലി​യോ​സ് പ​ബ്ലി​ക് സ്കൂ​ൾ ദേ​വ​ലോ​കം), ജി​മി സി. ​പ​വ്വ​ത്തേ​ൽ (സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ൾ, അ​ഞ്ച​ൽ) എ​ന്നി​വ​ർ​ക്കാ​ണു രാ​മാ​നു​ജ​ൻ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

കൂ​ടാ​തെ ആ​യി​ര​ത്തോ​ളം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്കോ​ള​ർ​ഷി​പ്പും വി​ത​ര​ണം ചെ​യ്യും. രാ​വി​ലെ 10-ന് ​റാ​ങ്ക് ജേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ഗ​ണി​ത​ശാ​സ്ത്ര ക്വി​സ് മ​ത്സ​ര​വും ന​ട​ത്തു​മെ​ന്നു സെ​ക്ര​ട്ട​റി ടി.​ആ​ർ. രാ​ജ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.