കൊടും ക്രി​മി​ന​ലു​ക​ളെ മോ​ചി​പ്പി​ക്കാ​നു​ള്ള സർക്കാർ നീക്കം ത​ട​യ​ണ​മെ​ന്നു ഹ​ർ​ജി
Friday, March 24, 2017 2:00 PM IST
കൊ​​​ച്ചി : കൊ​​​ടുംക്രി​​​മി​​​ന​​​ലു​​​ക​​​ളാ​​​യ ത​​​ട​​​വു​​​കാ​​​ർ​​​ക്ക് ശി​​​ക്ഷാ ഇ​​​ള​​​വു ന​​​ൽ​​​കി മോ​​​ചി​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​ക്കം ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ പൊ​​തുതാ​​ത്പ​​ര്യ ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ചു. തൃ​​​ശൂ​​​രി​​​ലെ പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ പി.​​​ഡി. ജോ​​​സ​​​ഫ് ആ​​ണ് ഹ​​ർ​​ജി ന​​ല്കി​​യ​​ത്. ശി​​​ക്ഷാ ഇ​​​ള​​​വു ന​​​ൽ​​​കി വി​​​ട്ട​​​യ​​​യ്ക്കാ​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ ലി​​​സ്റ്റ് ഹാ​​​ജ​​​രാ​​​ക്കാ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ടു നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​ര​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സു​​​ക​​​ളി​​​ലും പീ​​​ഡ​​​ന​​​ക്കേ​​​സു​​​ക​​​ളി​​​ലും പ്ര​​​തി​​​ക​​​ളാ​​​യ​​​വ​​​രെ വി​​ട്ട​​യ​​യ്ക്കാ​​നാ​​ണ് നീ​​ക്ക​​മെ​​ന്നും ഇ​​​ത്ത​​​ര​​​ക്കാ​​​ർ ജ​​യി​​ലി​​ൽ​​നി​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യാ​​​ൽ പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നു വ​​​ൻ ഭീ​​​ഷ​​​ണി​​​യാ​​​കു​​​മെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്ന് ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും. രാ​​​ഷ്‌​​ട്രീ​​യ കൊ​​​ല​​​​ക്കേ​​​സു​​​ക​​​ളി​​​ലെ പ്ര​​​തി​​​ക​​​ളും പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്. പൗ​​​ര​​​ന്‍റെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും ഭീ​​​ഷ​​​ണി​​​യാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ രാ​​​ഷ്‌​​ട്രീ​​യ അ​​​ക്ര​​​മ​​​ങ്ങ​​​ൾ പെ​​​രു​​​കു​​​ന്ന​​​ത് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​തെ​​​യാ​​​ണ് പോ​​​ലീ​​​സും ജ​​​യി​​​ൽ വ​​​കു​​​പ്പും പ​​​ട്ടി​​​ക ത​​യാ​​​റാ​​​ക്കി​​​യ​​​ത്. ഇ​​​ത്ത​​​രം പ്ര​​​തി​​​ക​​​ളെ വി​​​ട്ട​​​യ​​​യ്ക്കാ​​​തി​​​രി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ണ​​മെ​​ന്ന് ഹ​​​ർ​​​ജിയിൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.