തൊണ്ണൂറുകാ​രി​യെ ഉപദ്രവിച്ചു; പ്ര​തി​ക​ൾ ക​സ്റ്റ​ഡി​യി​ൽ
Thursday, March 30, 2017 12:40 PM IST
മാ​​വേ​​ലി​​ക്ക​​ര: ക​​ണ്ടി​​യൂ​​രി​​ൽ തൊ​ണ്ണൂ​റു​കാ​രി​ക്കു നേ​​രെ ക്രൂ​​ര​​പീ​​ഡ​​നം. ര​​ണ്ടു പേ​​ർ ക​​സ്റ്റ​​ഡി​​യി​​ൽ. ക​​ണ്ടി​​യൂ​​രി​​ൽ ഇ​​ന്ന​​ലെ രാ​​ത്രി​​യോ​​ടെ ആ​​യി​​രു​​ന്നു സം​​ഭ​​വം. പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ വ​യോ​ധി​ക​യും മ​​ക​​ളും മാ​​ത്ര​​മാ​​ണ് ഇ​​വ​​രു​​ടെ വീ​​ട്ടി​​ൽ താ​​മ​​സി​​ക്കു​​ന്ന​​ത്. ചെ​​ട്ടി​​കു​​ള​​ങ്ങ​​ര ക്ഷേ​​ത്ര​​ത്തി​​ലെ അ​​ശ്വ​​തി ഉ​​ത്സ​​വം കാ​​ണാ​​നാ​​യി മ​​ക​​ൾ പോ​​യ​​തി​​നാ​​ൽ വ​യോ​ധി​ക മാ​​ത്ര​​മാ​​യി​​രു​​ന്നു വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. രാ​​വി​​ലെ 6.30ഓ​​ടെ മ​​ക​​ൾ വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​ണു പീ​​ഡ​​ന വി​​വ​​രം അ​​റി​​യു​​ന്ന​​ത്.

മാ​​വേ​​ലി​​ക്ക​​ര ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചു ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ ഇ​​വ​​ർ ക്രൂ​​ര പീ​​ഡ​​ന​​ത്തി​​ന് ഇ​​ര​​യാ​​യ​​താ​​യി തെ​​ളി​​ഞ്ഞു. വീ​​ട്ടി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ ഒ​​രു മൊ​​ബൈ​​ൽ ഫോ​​ണ്‍ ക​​ണ്ടെ​​ത്തി. തു​​ട​​ർ​​ന്നു പോ​​ലീ​​സ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് മൊ​​ബൈ​​ൽ ഫോ​​ണ്‍ ഉ​​ട​​മ​​യെ​​യും മ​​റ്റൊ​​രു യു​​വാ​​വി​നെ​​യും ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. ക​​സ്റ്റ​​ഡി​​യി​​ൽ എ​​ടു​​ത്ത​​വ​​രെ ചോ​​ദ്യം​ചെ​​യ്തു വ​​രി​​ക​​യാ​​ണെ​​ന്നു സി​​ഐ പി.​​ശ്രീ​​കു​​മാ​​ർ, എ​​സ്ഐ എ​​സ്. ശ്രീ​​കു​​മാ​​ർ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.