മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ഞാ​യ​റാ​ഴ്ച
Thursday, April 20, 2017 2:10 PM IST
കോ​​ട്ട​​യം: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത നി​​യു​​ക്ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​കം 23ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു മു​​ത​​ൽ ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ൽ ന​​ട​​ക്കും. മെ​​ത്രാ​​ഭി​​ഷേ​​ക ച​​ട​​ങ്ങു​​ക​​ൾ​​ക്കു ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം​വ​​ഹി​​ക്കും.

ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പൗ​​വ്വ​​ത്തി​​ൽ, പാലാ ബിഷപ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും. കെ​​സി​​ബി​​സി ചെ​​യ​​ർ​​മാ​​ൻ ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ. ​സൂ​​സ​പാ​​ക്യം വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കും.

സി​​ബി​​സി​​ഐ അ​​ധ്യ​​ക്ഷ​​ൻ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലി​​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വാ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണ​​വും ക്നാ​​നാ​​യ സു​​റി​​യാ​​നി സ​​ഭ ആ​​ർ​​ച്ച് ബി​​ഷ​​പ് കു​​ര്യാ​​ക്കോ​​സ് മാ​​ർ സേ​​വേ​​റി​​യോ​​സ് വ​​ലി​​യ​​മെ​​ത്രാ​​പ്പോ​​ലീ​​ത്ത അ​​നു​​മോ​​ദ​​ന പ്ര​​സം​​ഗ​​വും ന​​ട​​ത്തും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു ബി​​ഷ​​പ്പു മാ​​രെ​​യും വി​​ശി​​ഷ്ട​​വ്യ​​ക്തി​​ക​​ളെ​​യും ക​​ത്തീ​​ഡ്ര​​ൽ പ​​ള്ളി അ​​ങ്ക​​ണ​​ത്തി​​ൽ സ്വീ​​ക​​രി​​ക്കും.

മു​​ൻ പി​​താ​​ക്ക​ന്മാ​​ർ അ​​ന്ത്യ​​വി​​ശ്ര​​മം കൊ​​ള്ളു​​ന്ന ക​​ബ​​റി​​ട​​പ​​ള്ളി​​യി​​ൽ​​നി​​ന്നു ബി​ഷ​പ്പു​മാ​രും വൈ​​ദി​​ക​​രും പ്ര​​ദി​​ക്ഷ​​ണ​​മാ​​യി നി​​യു​​ക്ത മെ​​ത്രാ​​നൊ​​പ്പം ദേ​​വാ​​ല​​യ​​ത്തി​​ൽ പ്ര​​വേ​​ശി​​ക്കും. തു​​ട​​ർ​​ന്നു മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സ്വാ​​ഗ​​തം ആ​​ശം​​സി​​ക്കും. ആ​​ർ​​ച്ച് ഡീ​​ക്ക​​ൻ റ​​വ.​​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ നി​​യു​​ക്ത മെ​​ത്രാ​​നെ മ​​ദ്ബ​​ഹ​​യി​​ലേ​​ക്ക് ആ​​ന​​യി​​ക്കും. സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​ പു​റ​പ്പെ​ടു​വി​ച്ച നി​യ​മ​​ന ഉ​​ത്ത​​ര​​വ് അ​​തി​​രൂ​​പ​​ത ചാ​​ൻ​​സ​​ല​​ർ റ​​വ.​​ഡോ. ടോം ​​പു​​ത്ത​​ൻ​​ക​​ളം വാ​​യി​​ക്കും. സീ​​റോ​​മ​​ല​​ബാ​​ർ, മ​​ല​​ങ്ക​​ര, ല​​ത്തീ​​ൻ രൂ​​പ​​ത​​യി​​ലെ മെ​​ത്രാ​​ൻ​​മാ​​ർ, വി​​വി​​ധ ക്രൈ​​സ്ത​​വ സ​​ഭ​​ക​​ളി​​ലെ മെ​​ത്രാ​​ൻ​​മാ​​ർ, സ​​മു​​ദാ​​യ പ്ര​​തി​​നി​​ധി​​ക​​ൾ, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും.

മെ​​ത്രാ​​ഭി​​ഷേ​​ക ക​​ർ​​മ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്നു മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും.

അ​​തി​​രൂ​​പ​​ത​​യി​​ലെ മു​​ഴു​​വ​​ൻ വൈ​​ദി​​ക​​രും സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും. ച​​ങ്ങ​​നാ​​ശേ​​രി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യു​​ടെ​​യും കു​​രി​​ശു​​പ​​ള്ളി​​ക​​ളു​​ടെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​ർ യൂ​​ണി​​റ്റ് മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ അ​​ന്നേ​​ദി​​വ​​സം ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.
മെ​​ത്രാ​​ഭി​​ഷേ​​ക ശു​​ശ്രൂ​​ഷ​​യു​​ടെ ന​​ട​​ത്തി​​പ്പി​​നാ​​യി അ​​തി​​രൂ​​പ​​താ കേ​​ന്ദ്ര​​ത്തി​​ലും ച​​ങ്ങ​​നാ​​ശേ​​രി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ ഇ​​ട​​വ​​ക​​യി​​ലും വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ളു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ വി​​പു​​ല​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യി.
പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ചാ​​ൻ​​സ​​ല​​ർ റ​​വ.​​ഡോ. ടോം ​​പു​​ത്ത​​ൻ​​ക​​ളം, റ​​വ.​​ഡോ. വ​​ർ​​ഗീ​​സ് താ​​ന​​മാ​​വു​​ങ്ക​​ൽ, പി​​ആ​​ർ​​ഒ ജോ​​ജി ചി​​റ​​യി​​ൽ, പ്ര​​സ്ബി​​റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി റ​​വ.​​ഡോ.​ജോ​​ബി മൂ​​ല​​യി​​ൽ, ഫാ. ​​ആ​​ന്‍റ​​ണി ത​​ല​​ച്ച​​ല്ലൂ​​ർ, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി പ്ര​​ഫ. സോ​​ണി ക​​ണ്ട​​ങ്ക​​രി എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.