ഷീ​ല തോ​മ​സ് ഭ​ര​ണ പ​രി​ഷ്കാ​ര ക​മ്മീഷ​ൻ മെം​ബ​ർ സെ​ക്ര​ട്ട​റി
Thursday, April 20, 2017 2:23 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി വി​​​ര​​​മി​​​ച്ച ഷീ​​​ല തോ​​​മ​​​സി​​​നെ ഭ​​​ര​​​ണ പ​​​രി​​​ഷ്കാ​​​ര ക​​​മ്മി​​​ഷ​​​ൻ മെം​​​ബ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ഷീ​​​ല തോ​​​മ​​​സ് ത​​​ന്നെ​​​യാ​​​ണ് ക​​​മ്മീ​​ഷ​​​ൻ മെം​​​ബ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യും നി​​​ർ​​​വ​​​ഹി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​വ​​​ർ വി​​​ര​​​മി​​​ച്ച ശേ​​​ഷം മെം​​​ബ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ആ​​​രെ​​​യും നി​​​യ​​​മി​​​ച്ചി​​​രു​​​ന്നി​​​ല്ല.


ചൈ​​​ൽ​​​ഡ് ഡെ​​വ​​​ല​​​പ്മെ​​​ന്‍റ് സെ​​​ന്‍റ​​​റി​​​നെ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) മി​​​ക​​​വി​​​ന്‍റെ കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. കു​​​ട്ടി​​​ക​​​ളു​​​ടെയും കൗ​​​മാ​​​ര​​​ക്കാ​​​രു​​​ടെ​​​യും വ​​​ള​​​ർ​​​ച്ച സം​​​ബ​​​ന്ധി​​​ച്ച ഗ​​​വേ​​​ഷ​​​ണം, അ​​​ധ്യാ​​​പ​​​നം, പ​​​രി​​​ശീ​​​ല​​​നം, ചി​​​കി​​​ത്സാ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, സാ​​​മൂ​​​ഹ്യ സേ​​​വ​​​നം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് മി​​​ക​​​വി​​​ന്‍റെ കേ​​​ന്ദ്ര​​​മാ​​​യി ഈ ​​​സ്ഥാ​​​പ​​​ന​​​ത്തെ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​ത്.