ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി കാ​ർ​ഡ് പു​തു​ക്ക​ൽ
Friday, April 21, 2017 12:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്മാ​​​ർ​​​ട്ട് കാ​​​ർ​​​ഡു​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി മാ​​​ർ​​​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നാ​​​ൽ കാ​​​ർ​​​ഡ് പു​​​തു​​​ക്കി 2017 -18ലും ​​​ചി​​​കി​​​ത്സാ ആ​​​നു​​​കൂ​​​ല്യം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ ഇ​​​പ്പോ​​​ൾ അ​​​വ​​​സ​​​ര​​​മു​​​ണ്ട്. കാ​​​ർ​​​ഡി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ഏ​​​തെ​​​ങ്കി​​​ലും വ്യ​​​ക്തി​​​ക്കു പ​​​ഞ്ചാ​​​യ​​​ത്ത്ത​​​ല പു​​​തു​​​ക്ക​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ എ​​​ത്തി സ്മാ​​​ർ​​​ട്ട് കാ​​​ർ​​​ഡ് പു​​​തു​​​ക്കാം.

അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ത്തി​​​ൽ 2016 -17 ൽ ​​​പേ​​​രു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​ർ​​​ക്ക് പു​​​തി​​​യ സ്മാ​​​ർ​​​ട്ട് കാ​​​ർ​​​ഡ് ന​​​ൽ​​​കു​​​ന്ന തീ​​​യ​​​തി അ​​​റി​​​യാ​​​ൻ കു​​​ടും​​​ബ​​​ശ്രീ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യോ പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഫീ​​​സു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം. ഇ​​​വ​​​ർ കു​​​ടും​​​ബ​​​ത്തി​​​ലെ എ​​​ല്ലാ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി (പ​​​ര​​​മാ​​​വ​​​ധി അ​​​ഞ്ച്) കാ​​​ർ​​​ഡു​​​വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​ത്തി​​​ൽ എ​​​ത്തി ഫോ​​​ട്ടോ എ​​​ടു​​​ത്ത് കാ​​​ർ​​​ഡ് കൈ​​​പ്പ​​​റ്റ​​​ണം.

പ​​​ദ്ധ​​​തി​​​യി​​​ൽ ഇ​​​താ​​​ദ്യ​​​മാ​​​യി നി​​​ല​​​വി​​​ലു​​​ള​​​ള 30,000 രൂ​​​പ​​​യ്ക്ക് പു​​​റ​​​മേ 60 വ​​​യ​​സി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മാ​​​യ ഓ​​​രോ മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ​​​ക്കും 30,000 രൂ​​​പ വീ​​​തം അ​​​ധി​​​ക സൗ​​​ജ​​​ന്യ ചി​​​കി​​​ത്സ ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന് 60 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള​​​ള​​​വ​​​ർ യ​​​ഥാ​​​ർ​​ഥ വ​​​യ​​​സ് തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം എ​​​ൻ​​​റോ​​​ൾ​​​മെ​​​ന്‍റ് കേ​​​ന്ദ്ര​​​ത്തി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.കാ​​​ർ​​​ഡ് കൈ​​​പ്പ​​​റ്റു​​​ന്ന സ​​​മ​​​യ​​​ത്ത് റേ​​​ഷ​​​ൻ കാ​​​ർ​​​ഡ്, 2016 -17ൽ ​​​സാ​​​ധ്യ​​​ത​​​യു​​​ള​​​ള സ്മാ​​​ർ​​​ട്ട് കാ​​​ർ​​​ഡ് അ​​​ല്ലെ​​​ങ്കി​​​ൽ അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്നും ല​​​ഭി​​​ച്ച ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ്ലി​​​പ്, മു​​​തി​​​ർ​​​ന്ന പൗ​​​ര​​ന്മാ​​​ർ വ​​​യ​​​സ് തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ എ​​​ന്നി​​​വ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും കൊ​​​ണ്ടു വ​​​ര​​​ണം. എ​​​ൻ​​​റോ​​​ൾ​​​മെ​​​ന്‍റ്കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ൽ​​​കേ​​​ണ്ട ഫീ​​​സ് 30 രൂ​​​പ. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഫീ​​​സു​​​മാ​​​യോ, ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​ർ 1800 2002530 ആ​​​യോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.