ഒഴിപ്പിച്ച പാപ്പാത്തിച്ചോലയിൽ വീണ്ടും കുരിശ് സ്ഥാപിച്ചു
Friday, April 21, 2017 12:59 PM IST
മൂ​​ന്നാ​​ർ: പാ​​പ്പാ​​ത്തി​​ച്ചോ​​ല​​യി​​ലെ കൈ​യേ​റ്റ ഭൂ​മി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കു​​രി​​ശ് നീ​ക്കം ചെ​യ്ത സ്ഥ​ല​ത്തു വീ​ണ്ടും കു​രി​ശ് സ്ഥാ​പി​ച്ചു. അ​​ഞ്ച​​ടി​​യോ​​ളം ഉ​​യ​​ര​​മു​​ള്ള മ​​ര​​ക്കു​​രി​​ശാ​​ണ് അ​​തേ സ്ഥ​​ല​ത്തു സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു സ്ഥാ​​പി​​ച്ച​​താ​​രാ​​ണെ​​ന്നു വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല. സ്പി​​രി​​റ്റ് ഇ​​ൻ ജീ​​സ​​സ് എ​​ന്ന സം​​ഘ​​ട​​ന​​യാ​​ണു നേ​ര​ത്തെ കു​​രി​​ശ് സ്ഥാ​​പി​​ച്ചി​​രു​​ന്ന​​തെ​​ങ്കി​​ലും ഇ​​പ്പോ​​ൾ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന കു​​രി​​ശു​​മാ​​യി ത​ങ്ങ​ൾ​ക്കു ബ​ന്ധ​​മി​​ല്ലെ​​ന്നാ​​ണ് അ​വ​ർ പ​​റ​​യു​​ന്ന​​ത്.

വ്യാ​​ഴാ​​ഴ്ച പു​​ല​​ർ​​ച്ചെ​​യാ​​ണു റ​​വ​​ന്യൂ വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കു​​രി​​ശ് പൊ​​ളി​​ച്ചു മാ​​റ്റി​​യ​​ത്. എ​​ന്നാ​​ൽ, വെ​​ള്ളി​​യാ​​ഴ്ച വൈ​​കി​​ട്ടോ​​ടെ വീ​​ണ്ടും കു​​രി​​ശ് കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. കൈ​​യേ​​റ്റ ഭൂ​​മി​​യി​​ൽ കു​​രി​​ശ് സ്ഥാ​​പി​​ച്ചതിനെ അ​​നു​​കൂ​​ലി​​ച്ചോ അ​തു സ്ഥാ​പി​ച്ച അ​​ത്മീ​​യ സം​​ഘ​​ട​​ന​​യെ പി​​ന്തു​​ണ​​ച്ചോ ആ​​രു​​മെ​​ത്താ​​ത്ത​​തു സം​​ഘ​​ട​​ന​​യ്ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​രു​ന്നു. അ​തേ​സ​മ​യം, പാ​പ്പാ​ത്തി​ച്ചോ​ല​യി​ൽ സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ കൈ​യേ​റ്റം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചു സ്പി​രി​റ്റ് ഇ​ൻ ജീ​സ​സ് സം​ഘ​ട​ന​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. വാ​ഹ​ന​മു​പ​യോ​ഗി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ​തി​നു പൊ​റി​ഞ്ചു എ​ന്ന​യാ​ൾ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.


വി​ശ്വാ​സ​ത്തി​നു യോ​ജി​ക്കാ​ത്ത നി​ല​പാ​ടു​ക​ൾ പു​ല​ർ​ത്തു​ന്ന​തി​നാ​ൽ സ്പി​രി​റ്റ് ഇ​ൻ ജീ​സ​സു​മാ​യി യാ​തൊ​രു വി​ധ​ത്തി​ലും സ​ഹ​ക​രി​ക്ക​രു​തെ​ന്നു ക​ത്തോ​ലി​ക്ക സ​ഭ വി​ശ്വാ​സി​ക​ൾ​ക്കു നേ​ര​ത്തെ ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.