കരിപ്പൂരിൽ വിമാനം ആടിയുലഞ്ഞു, ടയർ പൊട്ടി, യന്ത്രഭാഗം ചിതറിവീണു
കരിപ്പൂരിൽ വിമാനം ആടിയുലഞ്ഞു, ടയർ പൊട്ടി, യന്ത്രഭാഗം ചിതറിവീണു
Monday, April 24, 2017 1:57 PM IST
കൊ​​​ണ്ടോ​​​ട്ടി: ക​​​രി​​​പ്പൂ​​​രി​​​ൽനി​​​ന്നു ദു​​​ബാ​​​യി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ടാ​​​നൊ​​​രു​​​ങ്ങ​​​വേ എ​​​ൻ​​​ജി​​​ൻ ത​​​ക​​​രാ​​​റി​​​ലാ​​​യ വി​​​മാ​​​നം വ​​​ൻ​​ദു​​ര​​ന്ത​​ത്തി​​​ൽ നി​​​ന്ന് ത​​ല​​നാ​​രി​​ഴ​​യ്ക്കു ര​​​ക്ഷ​​​പ്പെ​​​ട്ടു. ആ​​​ടി​​​യു​​​ല​​​ഞ്ഞ വി​​​മാ​​​നം റ​​​ണ്‍​വേ​​​യി​​​ലെ ലൈ​​​റ്റി​​​ൽ ക​​​യ​​​റി​​​യി​​​റ​​​ങ്ങി​​​യ​​​തോ​​​ടെ ട​​​യ​​​റും പൊ​​​ട്ടി.

സംഭവത്തെത്തുടർന്നു ക​​​രി​​​പ്പൂ​​​രി​​​ൽ ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ റ​​​ണ്‍​വേ അ​​​ട​​​ച്ചി​​​ട്ടു. നാ​​​ലു വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ർ​​​വീ​​​സ് വൈ​​​കി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 11.30 നാ​​​ണു സം​​​ഭ​​​വം.ക​​​രി​​​പ്പൂ​​​രി​​​ൽ നി​​​ന്നു 186 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി പ​​​റ​​​ന്നു​​​യ​​​രാ​​​ൻ റ​​​ണ്‍​വേ​​​യി​​​ലേ​​​ക്കു നീ​​​ങ്ങി​​​യ എ​​​യ​​​ർ​​​ഇ​​​ന്ത്യ​​​യു​​​ടെ 937 വി​​​മാ​​​ന​​​മാ​​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​നി​​ന്നു ക​​ഷ്ടി​​ച്ചു ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. വി​​​മാ​​​നം റ​​​ണ്‍​വേ​​​യി​​​ലൂ​​​ടെ 600 മീ​​​റ്റ​​​ർ നീ​​​ങ്ങി വേ​​​ഗ​​​ത്തി​​​ൽ പു​​​റ​​​പ്പെ​​​ടു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​ട​​​തു ഭാ​​​ഗ​​​ത്തെ എ​​​ൻ​​​ജി​​​ൻ ത​​​ക​​​രാ​​​റി​​​ലാ​​​യ​​​ത്. എ​​​ൻ​​​ജി​​​നു​​​ള​​​ളി​​​ൽ നി​​​ന്നു യ​​​ന്ത്ര ഭാ​​​ഗ​​​ങ്ങ​​​ൾ റ​​​ണ്‍​വേ​​​യി​​​ൽ ചി​​​ത​​​റി വീ​​​ണ​​​തോ​​​ടെ വി​​​മാ​​​നം ആ​​​ടി​​​യു​​​ല​​​ഞ്ഞു. ഇ​​​തോ​​​ടെ യാ​​​ത്ര​​​ക്കാ​​​ർ ഭീ​​​തി​​​യി​​​ലാ​​​യി. അ​​​പ​​​ക​​​ടം തി​​​രി​​​ച്ച​​​റി​​​ഞ്ഞ പൈ​​ല​​റ്റ് വി​​​മാ​​​നം റ​​​ണ്‍​വേ​​​യു​​​ടെ വ​​​ശ​​​ത്തേ​​​ക്ക് നീ​​​ക്കി അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യമൊ​​​രു​​​ക്കാ​​​ൻ എ​​​യ​​​ർ​​​ട്രാ​​​ഫി​​​ക് ക​​​ണ്‍​ട്രോ​​​ൾ വി​​​ഭാ​​​ഗ​​​ത്തെ അ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തി​​​നി​​​ടെ, റ​​​ണ്‍​വേ​​​യു​​​ടെ വ​​​ശ​​​ങ്ങ​​​ളി​​​ൽ സ്ഥാ​​​പി​​​ച്ച ഇ​​ലക്‌ട്രിക് ലൈ​​​റ്റി​​​ൽ വി​​​മാ​​​നം ക​​​യ​​​റി​​​യി​​​റ​​​ങ്ങി​.


ഇ​​തോ​​​ടെ, ട​​യ​​ർ പൊട്ടി​​യ​​ത് വീ​​ണ്ടും അ​​പ​​ക​​ട​​ഭീ​​തി പ​​ര​​ത്തി. ക​​​രി​​​പ്പൂ​​​ർ എ​​​യ​​​ർ​​​ട്രാ​​​ഫി​​​ക് ക​​​ണ്‍​ട്രോ​​​ൾ വിഭാഗത്തിന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ കേ​​​ന്ദ്ര സു​​​ര​​​ക്ഷാ സേ​​​ന, ഫ​​​യ​​​ർ​​​ഫോ​​​ഴ്സ്, ബോം​​​ബ് സ്ക്വാ​​​ഡ്, ഡോ​​​ഗ് സ്ക്വാ​​​ഡ്, എ​​​യ​​​ർ ഇ​​​ന്ത്യ സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗം തു​​​ട​​​ങ്ങി മു​​​ഴു​​​വ​​​ൻ ഏ​​​ജ​​​ൻ​​​സി​​​ക​​​ളും റ​​​ണ്‍​വേ​​​യി​​​ലേ​​​ക്ക് കു​​​തി​​​ച്ചെ​​​ത്തി.

എ​​​ന്നാ​​​ൽ, ഇ​​​തി​​​ന​​​കം വി​​​മാ​​​നം നി​​​യ​​​ന്ത്ര​​​ണ വി​​​ധേ​​​യ​​​മാ​​​ക്കി​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് ഏ​​​പ്ര​​​ണി​​​ലേ​​​ക്കു ത​​​ന്നെ തി​​​രി​​​ച്ചു കൊ​​​ണ്ടു വ​​​ന്നു യാ​​​ത്ര​​​ക്കാ​​​രെ പു​​​റ​​​ത്തി​​​റ​​​ക്കി. എ​​ൻ​​ജി​​ൻ ത​​ക​​രാ​​റാ​​യ​​തി​​നാ​​ൽ സ​​​ർ​​​വീ​​​സ് റ​​​ദ്ദാ​​​ക്കി. വി​​​മാ​​​ന​​​ത്തി​​​ലെ ര​​​ണ്ടു എ​​​ൻ​​​ജി​​​നു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​ണ് ത​​​ക​​​ർ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.