മന്ത്രി മണിയെ കുടഞ്ഞ് ഉ​മ്മ​ൻ ചാ​ണ്ടി മൂന്നാറിൽ
മന്ത്രി മണിയെ കുടഞ്ഞ് ഉ​മ്മ​ൻ ചാ​ണ്ടി മൂന്നാറിൽ
Wednesday, April 26, 2017 2:25 PM IST
മൂ​​ന്നാ​​ർ: സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രേ വി​​വാ​​ദ​​പ​​രാ​​മ​​ർ​​ശം ന​​ട​​ത്തി​​യ മന്ത്രി എം.​​എം. മ​​ണി​​യെ പി​​ന്തു​​ണ​​ച്ച മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ കേ​​ര​​ള ജ​​ന​​ത​​യെ​​യും സ്ത്രീ​​ത്വ​​ത്തെ​​യും അ​​പ​​മാ​​നി​ച്ചെ​ന്ന് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി. ഇ​​തു​​പോ​​ലെ എ​​ല്ലാ​​വ​​രെ​​യും അ​​നാ​​വ​​ശ്യം ​പ​​റ​​യു​​ന്ന ഒ​​രാ​​ളെ കേ​​ര​​ള​ ജ​​ന​​ത സ​​ഹി​​ക്കേ​​ണ്ട​​തു​​ണ്ടോ എ​​ന്നും അ​​ദ്ദേ​​ഹം ചോ​​ദി​​ച്ചു.

മ​​ണി​​ക്കെ​​തി​​രാ​​യി സം​​സ്ഥാ​​ന​​ത്തു​​ട​​നീ​​ളം യു​​ഡി​​എ​​ഫ് സ​​മ​​രം തു​ട​ങ്ങും. പൊ​​ന്പി​​ള ഒ​​രു​​മൈ​​യു​​ടെ സ​​മ​​രം യു​​ഡി​​എ​​ഫ് ഏ​​റ്റെ​​ടു​​ത്ത​​താ​​യും ഉ​​മ്മ​​ൻ​​ചാ​​ണ്ടി അ​​റി​​യി​​ച്ചു. മ​​ണി രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു നൂ​​റു​​ക​​ണ​​ക്കി​​നു കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ അ​​ണി​​നി​​ര​​ന്ന പ്ര​​ക​​ട​​നം മൂ​​ന്നാ​​ർ ടൗ​​ണി​​ൽ ന​​ട​​ത്തി​​യ​​തി​​നു ​ശേ​​ഷം പ്ര​​തി​​ഷേ​​ധ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

അ​​ടു​​ത്ത കാ​​ല​​ത്താ​​യി എ​​ല്ലാ​​വ​​രെ​​യും അ​​നാ​​വ​​ശ്യം ​പ​​റ​​യു​​ന്ന​​ത് മ​​ണി പ​​തി​​വാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. സ​​മീ​​പ​​കാ​​ല​​ത്താ​​യാ​​ണ് സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ലി​​നെ​​യും മ​​ഹി​​ജ​​യെ​​യും ചീ​​ത്ത​​വി​​ളി​​ച്ച​​ത്. സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​നെ​​തി​​രേ ചീ​​ത്ത​​വി​​ളി​​ക്കു​​ന്ന​​തി​​ന് ഇ​​ദ്ദേ​​ഹ​​ത്തി​​ന് അ​​ധി​​കാ​​രം ന​​ൽ​​കി​​യ​​താ​​രാ​​ണ്. മാ​​ധ്യ​​മ​​ങ്ങ​​ളെ​​വ​​രെ ചീ​​ത്ത​​വി​​ളി​​ച്ചു. - ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.


മ​​ണി​​യെ​​ന്ന മാ​​ലി​​ന്യം സ​​മൂ​​ഹ​​ത്തി​​ന് അ​​സ​​ഹ്യ​​മാ​​യ ദു​​ർ​​ഗ​​ന്ധ​​മാ​ണു പ​​ട​​ർ​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് മു​​ൻ എം​​എ​​ൽ​​എ​​യും കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വു​​മാ​​യ ഇ.​​എം. ആ​​ഗ​​സ്തി പ​​റ​​ഞ്ഞു. മ​​ന്ത്രി​​പ​​ദ​​ത്തി​​ൽ​​നി​​ന്ന് ഇ​​റ​​ങ്ങി​​പ്പോ​​കാ​​ൻ വൈ​​ക​​രു​​തെ​​ന്നാ​​യി​​രു​​ന്നു പി.​​സി. വി​​ഷ്ണു​​നാ​​ഥി​​ന്‍റെ ആ​​വ​​ശ്യം. മു​​സ്‌​ലിം ലീ​​ഗ് നേ​​താ​​വ് കെ.​​എം. ഷു​​ക്കൂ​​ർ, മു​​ൻ ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് റോ​​യ് കെ. ​​പൗ​​ലോ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. സ​​മ്മേ​​ള​​ത്തി​​നു​​ശേ​​ഷം പൊ​​ന്പി​​ള ഒ​​രു​മൈ​യു​​ടെ സ​​മ​​ര​​പ്പ​​ന്ത​​ലി​​ലെ​​ത്തി​​യ ഉ​​മ്മ​​ൻ ചാ​​ണ്ടി ഗോ​​മ​​തി​​ക്കും അ​​നു​​യാ​​യി​​ക​​ൾ​​ക്കും യു​​ഡി​​എ​​ഫി​​ന്‍റെ പി​​ന്തു​​ണ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.