ബിജുവും സ്വാമിയും തെറിച്ചു
ബിജുവും സ്വാമിയും തെറിച്ചു
Wednesday, May 24, 2017 12:15 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ ഒ​​ന്നാം വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ത്തി​​നി​​ട​​യി​​ൽ പ​​ര​​സ്പ​​രം ആ​​രോ​​പ​​ണം ഉ​​ന്ന​​യി​​ച്ച് ഏ​​റ്റുമു​​ട്ടി​​യ മു​​തി​​ർ​​ന്ന ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​യ രാ​​ജു നാ​​രാ​​യ​​ണ സ്വാ​​മി​​യെ​​യും ബി​​ജു പ്ര​​ഭാ​​ക​​റി​​നെയും തെ​​റി​​പ്പി​​ച്ചു.

കൃ​​ഷി വ​​കു​​പ്പു പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജു നാ​​രാ​​യ​​ണ സ്വാ​​മി​​യെ​​യും കൃ​​ഷി ഡ​​യ​​റ​​ക്ട​​ർ ബി​​ജു പ്ര​​ഭാ​​ക​​റി​​നെ​​യും മാ​​റ്റാ​​ൻ ഇ​​ന്ന​​ലെ രാ​​ത്രി ചേ​​ർ​​ന്ന മ​​ന്ത്രി​​സ​​ഭാ​​യോ​​ഗ​​ത്തി​​ലാ​​ണു തീ​​രു​​മാ​​നം. ഇ​​രു​​വ​​ർ​​ക്കും പ​​ക​​രം നി​​യ​​മ​​നം ന​​ൽ​​കി​​യി​​ട്ടി​​ല്ല. ധ​​ന​​വി​​നി​​യോ​​ഗ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി ടി​​ക്കാ​​റാം മീ​​ണ​​യെ കൃ​​ഷി വ​​കു​​പ്പ് പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി നി​​യ​​മി​​ച്ചു.

കൃ​​ഷി ഡ​​യ​​റ​​ക്ട​​റാ​​യി ഇ​​നി ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ വേ​​ണ്ടെ​​ന്നാ​​ണ് തീ​​രു​​മാ​​നം. മു​​തി​​ർ​​ന്ന ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ പോ​​ര് സ​​ർ​​ക്കാ​​രി​​ന്‍റെ പ്ര​​തി​​ച്ഛാ​​യ​​യെ ബാ​​ധി​​ച്ചെ​​ന്ന വി​​ല​​യി​​രു​​ത്ത​​ലി​​ന്‍റെ അ​​ടി​​സ്ഥ​​ാ​​ന​​ത്തി​​ലാ​​ണു ക​​ടു​​ത്ത ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത്.


ര​​ണ്ടു പേ​​രെ​​യും മാ​​റ്റ​​ണ​​മെ​​ന്നു മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നാ​​ണു നി​​ർ​​ദേ​​ശി​​ച്ച​​ത്. മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ന്‍റെ പൊ​​തു വി​​കാ​​ര​​വും ഇ​​തു ത​​ന്നെ​​യാ​​യി​​രു​​ന്നു.
ത​​ന്നെ കേ​​സി​​ൽ കു​​ടു​​ക്കാ​​ൻ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി ശ്ര​​മി​​ക്കു​​ന്ന​​താ​​യി ബി​​ജു പ്ര​​ഭാ​​ക​​റും ബി​​ജു​​വി​​ന്‍റെ ഐ​​എ​​എ​​സ് വ്യാ​​ജ​​മാ​​ണെ​​ന്നു രാ​​ജു നാ​​രാ​​യ​​ണ സ്വാ​​മി​​യും ആ​​രോ​​പ​​ണം ഉ​​ന്ന​​യി​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മ​​ന്ത്രി സു​​നി​​ൽ​​കു​​മാ​​ർ ഇ​​രു​​വ​​രോ​​ടും വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി​​യി​​രു​​ന്നു. നി​​യ​​മ​​സ​​ഭ​​യി​​ൽ പ്ര​​തി​​പ​​ക്ഷം പ്ര​​ശ്നം ഉ​​ന്ന​​യി​​ച്ച​​തോ​​ടെ ഇ​​രു​​വ​​രെ​​യും മാ​​റ്റാ​​ൻ സ​​ർ​​ക്കാ​​ർ നി​​ർ​​ബ​​ന്ധി​​ത​​മാ​​വു​​ക​​യാ​​യി​​രു​​ന്നു.

ടൂ​​റി​​സം അ​​ഡീ​​ഷ​​ണ​​ൽ ഡ​​യ​​റ​​ക്ട​​റും കെ​​ടി​​ഡി​​സി എം​​ഡി​​യു​​മാ​​യ ഡി. ​​ബാ​​ല​​മു​​ര​​ളി​​യെ വാ​​ണി​​ജ്യ​​നി​​കു​​തി വി​​ഭാ​​ഗം ജോ​​യി​​ന്‍റ് ക​​മ്മീ​​ഷ​​ണ​​റാ​​യി നി​​യ​​മി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. ടൂ​​റി​​സം ഡ​​യ​​റ​​ക്ട​​ർ ബാ​​ല​​കി​​ര​​ണി​​ന് കെ​​ടി​​ഡി​​സി​​യു​​ടെ അ​​ധി​​ക ചു​​മ​​ത​​ല ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.