ബസും ബൈക്കും കൂട്ടിയിടിച്ചു ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു
ബസും ബൈക്കും കൂട്ടിയിടിച്ചു ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു
Thursday, May 25, 2017 12:03 PM IST
ഗാ​ന്ധി​ന​ഗ​ർ: സ്വ​കാ​ര്യ​ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​ൻ മ​രി​ച്ചു. വ​ട​വാ​തൂ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വി​ക്ര​മ​ൻ (59)ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് വ​ട​വാ​തൂ​ർ താ​ന്നി​യ്ക്ക​ൽ​പ​ടി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം.

പ​രി​ക്കേ​റ്റ വി​ക്ര​മ​നെ ഉ​ട​നെ നാ​ട്ടു​കാ​രും മ​ണ​ർ​കാ​ട് പോ​ലീ​സും ചേ​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എത്തിച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ട്ട​യം- റാ​ന്നി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഹോ​ളി​ഫാ​മി​ലി എ​ന്ന ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ബ​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ട​വാ​തൂ​ർ ഇ​എ​സ്ഐ​യ്ക്കു സ​മീ​പ​മാ​ണ് വി​ക്ര​മ​ൻ ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. വി​ക്ര​മ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: മോ​ഹ​ന​കു​മാ​രി. മ​ക്ക​ൾ: രേ​ഷ്മ വി.​നാ​യ​ർ, നീ​ര​ജ്. മ​രു​മ​ക്ക​ൾ: ഹ​രി​കൃ​ഷ്ണ​ൻ, ആ​ര്യ​ല​ക്ഷ്മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.