എ​സ്ബി​ടി​യി​ലെ സം​ഘ​ട​ന​ക​ൾ​ക്ക് എ​സ്ബി​ഐ​യി​ലും തു​ട​രാം
Friday, May 26, 2017 11:48 AM IST
കൊ​​​ച്ചി: സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ട്രാ​​​വ​​​ൻ​​​കൂ​​​റി​​ൽ (​എ​​​സ്ബി​​​ടി)​ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​യി​​ലും (​എ​​​സ്ബി​​​ഐ)​ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​രാ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ഇ​​​തി​​​നാ​​​യി പ​​​ഴ​​​യ എ​​​സ്ബി​​​ടി ജീ​​​വ​​​ന​​​ക്കാ​​​ർ ഏ​​​തു യൂ​​​ണി​​​യ​​​നി​​​ലാ​​​ണ് അം​​​ഗ​​​ത്വം എ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​ം. ഇതിനായി ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​റ​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

ഈ ​​​സ​​​ർ​​​ക്കു​​​ല​​​റി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​യി പ​​​ഴ​​​യ എ​​​സ്ബി​​​ടി ജീ​​​വ​​​ന​​​ക്കാ​​​ർ ഏ​​​തു യൂ​​​ണി​​​യ​​​ന്‍റെ വ​​​രി​​​സം​​​ഖ്യ​​​യാ​​​ണ് ശ​​​ന്പ​​​ള​​​ത്തി​​​ൽ​​നി​​​ന്നു പി​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ആ​​​റാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ഫോം ​​​പൂ​​​രി​​​പ്പി​​​ച്ചു ന​​​ൽ​​​ക​​​ണം. ഇ​​​ങ്ങ​​​നെ ന​​​ൽ​​​കാ​​​ത്ത ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് പ​​​ഴ​​​യ എ​​​സ്ബി​​​ടി​​​യി​​​ലെ യൂ​​​ണി​​​യ​​​നു​​​ക​​​ളി​​​ൽ ത​​​ന്നെ തു​​​ട​​​രു​​​ന്നു​​​വെ​​​ന്ന് ക​​​ണ​​​ക്കാ​​​ക്കി ഇ​​​തി​​​നു​​​ള്ള വ​​​രി​​​സം​​​ഖ്യ ഈ​​​ടാ​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​. എ​​​സ്ബി​​​ടി​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യ്ക്ക് എ​​​സ്ബി​​​ഐ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നാ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​സ്ബി​​​ടി എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.