ജ​​​ന​​​കീ​​​യ മെ​​​ട്രോ യാ​​​ത്ര ആ​​​ഘോ​​​ഷ​​​മാ​​​ക്കി യു​​​ഡി​​​എ​​​ഫ് നേ​​താ​​ക്ക​​ൾ
ജ​​​ന​​​കീ​​​യ മെ​​​ട്രോ യാ​​​ത്ര ആ​​​ഘോ​​​ഷ​​​മാ​​​ക്കി  യു​​​ഡി​​​എ​​​ഫ് നേ​​താ​​ക്ക​​ൾ
Tuesday, June 20, 2017 12:30 PM IST
കൊ​​​ച്ചി: കൊ​​ച്ചി മെ​​​ട്രോ ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങ് രാ​​​ഷ്‌ട്രീ യ​​​വ​​​ത്കരിച്ച​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു സം​​​ഘ​​​ടി​​​പ്പി​​​​​​ച്ച യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളു​​​ടെ ജ​​​ന​​​കീ​​​യ മെ​​​ട്രോ യാ​​​ത്ര ആ​​​വേ​​​ശ​​ക​​ര​​​മാ​​​യി. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം.​ ഹ​​​സ​​​ൻ എ​​ന്നി​​വ​​രു​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​ലു​​​വ​​​യി​​​ൽ​​നി​​​ന്നു പാ​​​ലാ​​​രി​​​വ​​​ട്ടം വ​​​രെ​​​യാ​​​യി​​​രു​​​ന്നു യാ​​ത്ര.

ഇ​​വ​​ർ​​ക്കൊ​​പ്പം പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്, കെ.​​​സി. ജോ​​​സ​​​ഫ്, ആ​​​ര്യാ​​​ട​​​ൻ മു​​​ഹ​​​മ്മ​​​ദ്, ബെ​​​ന്നി ബെ​​​ഹനാൻ, കെ.​ ​​ബാ​​​ബു, ഹൈ​​​ബി ഈ​​​ഡ​​​ൻ, ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ, വി.​​​പി. സ​​​ജീ​​​ന്ദ്ര​​​ൻ, അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് തു​​​ട​​​ങ്ങി കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളു​​​ടെ നീ​​​ണ്ട​​നി​​​ര യാ​​​ത്ര​​​യി​​​ൽ പ​​​ങ്കാ​​ളി​​ക​​ളാ​​യി. അ​​​ണി​​​ക​​​ളു​​​ടെ ആ​​​വേ​​​ശ​​​ത്തി​​​നി​​​ടെ ഏ​​​റെ പ​​​ണി​​​പ്പെ​​​ട്ടാ​​​ണ് നേ​​​താ​​​ക്ക​​​ൾ മെ​​​ട്രോ​​​യി​​​ൽ യാ​​​ത്ര ന​​​ട​​​ത്തി​​​യ​​​ത്. ആ​​​ലു​​​വ സ്റ്റേ​​​ഷ​​​നി​​​ൽ വ​​ച്ചു പ്ലാ​​​റ്റ്ഫോ​​​മി​​​ലേ​​​ക്ക് ക​​​യ​​​റാ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൂ​​​ട്ട​​​മാ​​​യി എ​​​സ്ക​​​ലേ​​​റ്റ​​​റി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​ത് എ​​​സ്ക​​​ലേ​​​റ്റ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ല​​​യ്ക്കാ​​​നും കാ​​​ര​​​ണ​​​മാ​​​യി.

യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളെ​​​ല്ലാം ഒ​​​രു​​​മി​​​ച്ച് ഒ​​​രു ട്രെ​​യി​​നി​​ൽ ക​​​യ​​​റാ​​​നാ​​​യി​​​രു​​​ന്നു ഉ​​​ദ്ദേ​​​ശി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ തി​​​ര​​​ക്കു മൂ​​​ലം നേ​​​താ​​​ക്ക​​​ൾ​​​ക്ക് യാ​​​ത്ര പ​​​ല ട്രെ​​യി​​നു​​ക​​ളി​​ൽ ആ​​​ക്കേ​​​ണ്ടി വ​​​ന്നു. ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ആ​​​ദ്യ ട്രെ​​​യി​​​നി​​​ൽ പാ​​​ലാ​​​രി​​​വ​​​ട്ട​​​ത്തേ​​​ക്ക് തി​​​രി​​​ച്ചു. പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ തി​​​ര​​​ക്കി​​​ൽ ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ഉ​​​ൾ​​​പ്പെ​​​ടെ പ​​​ല നേ​​​താ​​​ക്ക​​​ൾ​​ക്കും ആ​​​ദ്യ ട്രെ​​യി​​നി​​ൽ ക​​യ​​റാ​​നാ​​യി​​ല്ല. ചെ​​​ന്നി​​​ത്ത​​​ല അ​​​ട​​​ക്ക​​​മു​​​ള്ള നേ​​​താ​​​ക്ക​​​ൾ ആ​​ദ്യ ട്രെ​​യി​​നി​​ൽ യാ​​​ത്ര തു​​​ട​​​ർ​​​ന്നെ​​​ങ്കി​​​ലും ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​എ​​​ൽ​​​എ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ തി​​​ര​​​ക്ക് രൂ​​​ക്ഷ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് തൊ​​​ട്ട​​​ടു​​​ത്ത സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ഇ​​​റ​​​ങ്ങി. പി​​​ന്നീ​​​ട് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത്, ഹൈ​​​ബി ഈ​​​ഡ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി യാ​​​ത്ര ചെ​​​യ്ത പി​​​ന്നാ​​​ലെ വ​​​ന്ന ട്രെ​​​യി​​​നി​​​ൽ ക​​​യ​​​റി​​​യാ​​​ണ് ഇ​​​വ​​​ർ യാ​​​ത്ര തു​​​ട​​​ർ​​​ന്ന​​​ത്.


പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ അ​​​മി​​​താ​​​വേ​​​ശം മെ​​​ട്രോ​​​യ്ക്കും വി​​​ന​​​യാ​​​യി. ആ​​​ലു​​​വ​​​യി​​​ൽ​​നി​​​ന്നു​​ത​​​ന്നെ അ​​​മി​​​ത​​​ഭാ​​​രം പേ​​​റി​​​യാ​​​യി​​​രു​​​ന്നു ട്രെ​​​യി​​​ൻ നീ​​​ങ്ങി​​​യ​​​ത്. പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ നി​​​യ​​​മ​​​ങ്ങ​​​ൾ കാ​​​റ്റി​​​ൽ പ​​​റ​​​ത്തി തി​​​ര​​​ക്കു കൂ​​​ട്ടി​​​യ​​​തോ​​​ടെ വാ​​​തി​​​ൽ അ​​​ട​​​യാ​​​തെ​​യും വ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.