വാനിടിച്ച് വിദ്യാർഥി മരിച്ചു
വാനിടിച്ച് വിദ്യാർഥി മരിച്ചു
Wednesday, June 21, 2017 1:29 PM IST
തൃ​​​ശൂ​​​ർ: സ്കൂ​​​ളി​​​ൽ​​​നി​​​ന്ന് തി​​രി​​കെ എ​​ത്തി​​ച്ച വാ​​​ഹ​​​നം ഇ​​​ടി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി മ​​​രി​​​ച്ചു. പീ​​​ച്ചി എ​​​ൽ​​​പി സ്കൂ​​​ളി​​​ലെ ര​​​ണ്ടാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യും ചെ​​​ന്നാ​​​യ്പ്പാ​​​റ ഉ​​​രു​​​ള​​​ൻ​​​കു​​​ന്ന് കൈ​​​പ്പ​​​റ്റ യേ​​​ശു​​​ദാ​​​സി​​​ന്‍റെ ഏ​​​ക മ​​​ക​​​നു​​​മാ​​​യ ജെ​​​സ്‌​​​ലി​​​ൻ(​​ആ​​​റ്) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

സ്കൂ​​​ൾ വി​​​ട്ടു​​​വ​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്നി​​​റ​​​ങ്ങി വീ​​​ട്ടി​​​ലേ​​​ക്കു പോ​​​കും​​വ​​​ഴി​​​യാ​​​ണ് അ​​​പ​​​ക​​​ടം. വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ഇ​​​റ​​​ങ്ങി പി​​​റ​​​കി​​​ലു​​​ടെ റോ​​​ഡ് മു​​​റി​​​ച്ചു ക​​​ട​​​ക്കു​​​മ്പോ​​​ൾ പി​​​ന്നി​​ലേ​​​ക്കെ​​​ടു​​​ത്ത അ​​​തേ വാ​​​ഹ​​​നം ത​​​ട്ടി അ​​​ടി​​​യി​​​ൽ​​​പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഓ​​​ട്ടോ​​​റി​​​ക്ഷ ഡ്രൈ​​​വ​​​ർ​​​മാ​​​രാ​​​ണ് കു​​​ട്ടി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച​​​ത്. ഉ​​​ട​​​നേ പ​​​ട്ടി​​​ക്കാ​​​ട് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. അ​​​മ്മ: ഷീ​​​ല. സം​​​സ്കാ​​​രം ഇ​​​ന്നു വി​​​ജ​​​യ​​​മാ​​​താ പ​​​ള്ളി​​​യി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.