മദ്യനയം: യുഡിഎഫ് പ്രതിഷേധ ധർണകൾ ജൂലൈ ഒന്നിന്
മദ്യനയം: യുഡിഎഫ് പ്രതിഷേധ ധർണകൾ ജൂലൈ ഒന്നിന്
Thursday, June 22, 2017 2:56 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ മ​​ദ്യ​​ന​​യം അ​​ട്ടി​​മ​​റി​​ച്ച് കേ​​ര​​ള​​ത്തി​​ൽ മ​​ദ്യ​​മൊ​​ഴു​​ക്കാ​​നു​​ള്ള ഇ​​ട​​തു​​സ​​ർ​​ക്കാ​​രി​​ന്‍റെ തെ​​റ്റാ​​യ തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രേ യു​​ഡി​​എ​​ഫി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ജൂ​​ലൈ ഒ​​ന്നി​​നു സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി ജി​​ല്ലാ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധ ധ​​ർ​​ണ​​ക​​ൾ ന​​ട​​ത്തു​​മെ​​ന്ന് ക​​ണ്‍വീ​​ന​​ർ പി.​​പി. ത​​ങ്ക​​ച്ച​​ൻ അ​​റി​​യി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നു മു​​ന്നി​​ലും മ​​റ്റു ജി​​ല്ല​​ക​​ളി​​ൽ ക​​ള​​ക്ട​​റേ​​റ്റു​​ക​​ൾ​​ക്കു മു​​ന്നി​​ലു​​മാ​​ണു ധ​​ർ​​ണ​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നു മു​​ന്നി​​ൽ ന​​ട​​ക്കു​​ന്ന ധ​​ർ​​ണ​​യ്ക്കു പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല നേ​​തൃ​​ത്വം ന​​ൽ​​കും. കൊ​​ല്ലം ക​​ള​​ക്ട​​റേ​​റ്റി​​നു​​മു​​ന്നി​​ൽ ന​​ട​​ക്കു​​ന്ന ധ​​ർ​​ണ​​യ്ക്ക് എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി.​​വേ​​ണു​​ഗോ​​പാ​​ലും ആ​​ർ​​എ​​സ്പി നേ​​താ​​വ് എ.​​എ. അ​​സീ​​സും നേ​​തൃ​​ത്വം ന​​ൽ​​കും. ആ​​ല​​പ്പു​​ഴ ക​​ള​​ക്ട​​റേ​​റ്റി​​നു മു​​ന്നി​​ൽ ന​​ട​​ക്കു​​ന്ന ധ​​ർ​​ണ ജ​​ന​​താ​​ദ​​ൾ -യു ​​ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഡോ. ​​വ​​ർ​​ഗീ​​സ് ജോ​​ർ​​ജും ഫോ​​ർ​​വേ​​ഡ് ബ്ലോ​​ക്ക് സെ​​ക്ര​​ട്ട​​റി ദേ​​വ​​രാ​​ജ​​നും പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​നും കോ​​ട്ട​​യ​​ത്ത് ഉ​​മ്മ​​ൻ​​ ചാ​​ണ്ടി​​യും ഇ​​ടു​​ക്കി​​യി​​ൽ അ​​നൂ​​പ് ജേ​​ക്ക​​ബ് എം​​എ​​ൽ​​എ​​യും നേ​​തൃ​​ത്വം ന​​ൽ​​കും.


എ​​റ​​ണാ​​കു​​ളം ക​​ള​​ക്ട​​റേ​​റ്റി​​നു​​മു​​ന്നി​​ൽ ന​​ട​​ക്കു​​ന്ന ധ​​ർ​​ണ​​യ്ക്കു കെ. ​​മു​​ര​​ളീ​​ധ​​ര​​ൻ എം​​എ​​ൽ​​എ​​യും കേ​​ര​​ള കോ​​ണ്‍ഗ്ര​​സ് - ജേ​​ക്ക​​ബ് ചെ​​യ​​ർ​​മാ​​ൻ ജോ​​ണി നെ​​ല്ലൂ​​രും നേ​​തൃ​​ത്വം ന​​ൽ​​കും. തൃ​​ശൂ​​ർ ക​​ള​​ക്ട​​റേ​​റ്റി​​നു മു​​ന്നി​​ലെ ധ​​ർ​​ണ വി.​​ഡി. സ​​തീ​​ശ​​നും പാ​​ല​​ക്കാ​​ട്ട് യു​​ഡി​​എ​​ഫ് ക​​ണ്‍വീ​​ന​​ർ പി.​​പി. ത​​ങ്ക​​ച്ച​​നും മു​​സ്ലിം ലീ​​ഗ് നേ​​താ​​വ് കെ.​​പി.​​എ. മ​​ജീ​​ദും മ​​ല​​പ്പു​​റ​​ത്ത് ക​​ള​​ക്ട​​റേ​​റ്റി​​നു​​മു​​ന്നി​​ൽ ന​​ട​​ക്കു​​ന്ന ധ​​ർ​​ണ മു​​സ് ലിം ​​ലീ​​ഗ് ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി.​​കെ.​​കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി എം​​പി​​യും കോ​​ഴി​​ക്കോ​​ട്ട് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം.​​എം. ഹ​​സ​​നും സി​​എം​​പി നേ​​താ​​വ് സി.​​പി. ജോ​​ണും നേ​​തൃ​​ത്വം ന​​ൽ​​കും. വ​​യ​​നാ​​ട് മു​​ൻ​​മ​​ന്ത്രി കെ.​​പി. മോ​​ഹ​​ന​​നും ക​​ണ്ണൂ​​രി​​ൽ പ്ര​​തി​​പ​​ക്ഷ ഉ​​പ​​നേ​​താ​​വ് ഡോ.​​എം.​​കെ. മു​​നീ​​റും കാ​​സ​​ർ​​ഗോ​​ട്ട് എ​​ഐ​​സി​​സി സെ​​ക്ര​​ട്ട​​റി പി.​​സി. വി​​ഷ്ണു​​നാ​​ഥും നേ​​തൃ​​ത്വം ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.