പ്ലസ് വണ്‍ പ്രവേശനം: രണ്ടാമത്തെ അലോട്ട്മെന്‍റ് പൂർത്തിയായി
Monday, June 26, 2017 1:35 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ല​​സ് വ​​ണ്‍ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ര​​ണ്ടാ​​മ​​ത്തെ അ​​ലോ​​ട്ട്മെ​​ന്‍റ് പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ സം​​സ്ഥാ​​ന​​ത്തെ സ്കൂ​​ളു​​ക​​ളി​​ൽ ആ​​കെ ഒ​​ഴി​​വു​​ള്ള​​ത് 805 സീ​​റ്റു​​ക​​ൾ. 2,87,598 സീ​​റ്റു​​ക​​ളി​​ൽ 2,86,793 സീ​​റ്റു​​ക​​ളി​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് ന​​ട​​ന്നു. ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ള്ള​​ത് പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ലാ​​ണ്- 276 സീ​​റ്റു​​ക​​ൾ. ഇ​​തി​​ൽ 265 സീ​​റ്റു​​ക​​ളും ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ്.
തൊ​​ട്ടു പി​​ന്നി​​ലു​​ള്ള ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ 274 സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ണ്ട്. ഇ​​തി​​ൽ 259 സീ​​റ്റു​​ക​​ൾ ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ്. ഏ​​റ്റ​​വും കു​​റ​​വു സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ള്ള​​ത് വ​​യ​​നാ​​ട് ജി​​ല്ല​​യി​​ലാ​​ണ്.

ര​​ണ്ടു സീ​​റ്റു​​ക​​ൾ മാ​​ത്ര​​മാ​​ണ് ഇ​​വി​​ടെ ഒ​​ഴി​​വു​​ള്ള​​ത്. എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ർ ജി​​ല്ല​​ക​​ളി​​ൽ നാ​​ലു സീ​​റ്റു​​ക​​ൾ വീ​​ത​​വും കോ​​ട്ട​​യം, തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​ക​​ളി​​ൽ ഒ​​ൻ​​പ​​ത് സീ​​റ്റു​​ക​​ൾ വീ​​ത​​വും ഒ​​ഴി​​വു​​ണ്ട്. 4,96,347 അ​​പേ​​ക്ഷ​​ക​​ളാ​​ണ് ഇ​​ക്കു​​റി പ്ല​​സ് വ​​ണ്‍ പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി ല​​ഭി​​ച്ച​​ത്.

അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഇ​​ന്നു രാ​​വി​​ലെ പ​​ത്തു മു​​ത​​ൽ പ്ര​​വേ​​ശ​​നം നേ​​ടാം. അ​​ലോ​​ട്ട്മെ​​ന്‍റ് സം​​ബ​​ന്ധി​​ച്ച വി​​ശ​​ദാം​​ശ​​ങ്ങ​​ൾwww.hscap.kerala.g ov.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്. ര​​ണ്ടാ​​മ​​ത്തെ ലി​​സ്റ്റ് പ്ര​​കാ​​ര​​മു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യു​​ള്ള ന​​ട​​പ​​ടി​​ക​​ൾ നാ​​ളെ അ​​വ​​സാ​​നി​​ക്കും. താ​​ത്കാ​​ലി​​ക പ്ര​​വേ​​ശ​​ന​​ത്തി​​ൽ തു​​ട​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഹ​​യ​​ർ ഓ​​പ്ക്ഷ​​ൻ നി​​ല​​നി​​ർ​​ത്താ​​ൻ ഇ​​നി അ​​വ​​സ​​ര​​മി​​ല്ല. അ​​തു കൊ​​ണ്ടു ത​​ന്നെ അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച എ​​ല്ലാ വി​​ദ്യാ​​ർ​​ഥി​​ക​​ളും അ​​ത​​ത് സ്കൂ​​ളു​​ക​​ളി​​ൽ ഫീ​​സ​​ട​​ച്ച് 28 ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മു​​മ്പാ​​യി സ്ഥി​​ര​​പ്ര​​വേ​​ശ​​നം നേ​​ടി​​യി​​രി​​ക്ക​​ണം. ജൂ​​ണ്‍ 29 ന് ​​പ്ല​​സ് വ​​ണ്‍ ക്ലാ​​സു​​ക​​ൾ ആ​​രം​​ഭി​​ക്കു​​മെ​​ന്നും ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി ഡ​​യ​​റ​​ക്ട​​ർ അ​​റി​​യി​​ച്ചു.


ഈ ​​അ​​ലോ​​ട്ട്മെ​​ന്‍റോ​​ടു കൂ​​ടി പ്ര​​വേ​​ശ​​ന​​ത്തി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ടം പൂ​​ർ​​ത്തി​​യാ​​വു​​ക​​യാ​​ണ്. സി​​ബി​​എ​​സ്ഇ​​യു​​ടെ സ്കൂ​​ൾ​​ത​​ല പ​​രീ​​ക്ഷ​​യി​​ൽ യോ​​ഗ്യ​​ത നേ​​ടി​​യ​​വ​​ർ​​ക്കും നേ​​ര​​ത്തെ അ​​പേ​​ക്ഷ ന​​ൽ​​കാ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന മ​​റ്റ് എ​​ല്ലാ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും വേ​​ണ്ടി​​യു​​ള്ള സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് അ​​പേ​​ക്ഷ ജൂ​​ലൈ ആ​​റു മു​​ത​​ൽ സ​​മ​​ർ​​പ്പി​​ക്കാ​​ൻ ക​​ഴി​​യും. അ​​പേ​​ക്ഷി​​ച്ചി​​ട്ടും ഇ​​തു​​വ​​രെ അ​​ലോ​​ട്ട്മെ​​ന്‍റ് ഒ​​ന്നും ല​​ഭി​​ച്ചി​​ട്ടി​​ല്ലാ​​ത്ത​​വ​​ർ​​ക്കും നി​​ല​​വി​​ലു​​ള്ള അ​​പേ​​ക്ഷ പു​​തു​​ക്കി പു​​തി​​യ ഓ​​പ്ഷ​​നു​​ക​​ൾ കൂ​​ട്ടി​​ച്ചേ​​ർ​​ത്ത് സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​ന് അ​​പേ​​ക്ഷ ന​​ൽ​​കാ​​വു​​ന്ന​​താ​​ണ്. അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ പി​​ന്നീ​​ട് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.