പ്രതിപക്ഷത്തിന്‍റെ പ്രവർത്തനം: കെ. മുരളീധരന് അതൃപ്തി
പ്രതിപക്ഷത്തിന്‍റെ പ്രവർത്തനം: കെ. മുരളീധരന് അതൃപ്തി
Wednesday, June 28, 2017 12:11 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ ന​​യ​​ങ്ങ​​ൾ​​ക്കും ജ​​ന​​ദ്രോ​​ഹ​​പ​​ര​​മാ​​യ നി​​ല​​പാ​​ടു​​ക​​ൾ​​ക്കും എ​​തി​​രാ​​യ പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ അ​​തൃ​​പ്തി രേ​​ഖ​​പ്പെ​​ടു​​ത്തി കെ. ​​മു​​ര​​ളീ​​ധ​​ര​​ൻ എം​​എ​​ൽ​​എ. ശ​​ക്ത​​മാ​​യ സ​​മ​​ര​​ങ്ങ​​ളു​​ണ്ടാ​​കു​​ന്നി​​ല്ലെ​​ന്നും സ​​മ​​ര​​രീ​​തി​​ക​​ൾ മാ​​റ്റേ​​ണ്ട കാ​​ലം ക​​ഴി​​ഞ്ഞി​​രി​​ക്കു​​ന്നെ​​ന്നും മു​​ര​​ളീ​​ധ​​ര​​ൻ കെ​​പി​​സി​​സി ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ​​യും ഡി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ​​മാ​​രു​​ടെ​​യും സം​​യു​​ക്ത​​യോ​​ഗ​​ത്തി​​ൽ തു​​റ​​ന്ന​​ടി​​ച്ചു.

സ​​ർ​​ക്കാ​​രി​​നെ​​തി​​രാ​​യ പ്ര​​തി​​ഷേ​​ധ സ​​മ​​ര​​ത്തി​​ൽ പാ​​ർ​​ട്ടി​​യു​​ടെ​​യും മു​​ന്ന​​ണി​​യു​​ടെ​​യും സ​​മീ​​പ​​നം മാ​​റ്റ​​ണം. സ​​ർ​​ക്കാ​​രി​​നെ​​തി​​രാ​​യ സ​​മ​​രം നേ​​താ​​ക്ക​​ൻ​​മാ​​ർ ഗൗ​​ര​​വ​​ത്തോ​​ടെ കാ​​ണ​​ണം. പ​​നി, വി​​ല​​ക്ക​​യ​​റ്റം തു​​ട​​ങ്ങി​​യ ജ​​ന​​കീ​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ സ​​മ​​രം കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​ക്ക​​ണം.

ക്ലി​​ഫ് ഹൗ​​സി​​ൽ നി​​ന്നു ക​​ന്‍റോ​​ണ്‍മെ​​ന്‍റ് ഹൗ​​സി​​ലെ​​ത്തി​​യ നി​​ങ്ങ​​ൾ​​ക്ക് പോ​​കാ​​ൻ ഇ​​നി ഏ​​തു ഹൗ​​സാ​​ണു​​ള്ള​​തെ​​ന്ന് ജ​​ന​​ങ്ങ​​ൾ ചോ​​ദി​​ച്ചു തു​​ട​​ങ്ങി​​യെ​​ന്നും പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് കൂ​​ടി പ​​ങ്കെ​​ടു​​ത്ത യോ​​ഗ​​ത്തി​​ൽ മു​​ര​​ളീ​​ധ​​ര​​ൻ വി​​മ​​ർ​​ശ​​നം ഉ​​ന്ന​​യി​​ച്ചു.

മൂ​​ന്നാ​​ർ വി​​ഷ​​യ​​ത്തി​​ൽ എ.കെ. മ​​ണി​​യു​​ടെ വി​​ശ​​ദീ​​ക​​ര​​ണം കി​​ട്ടി​​യി​​ട്ടു​​ണ്ടെ​​ന്നും പാ​​ർ​​ട്ടി രാ​​ഷ്‌​​ട്രീ​​യ​​കാ​​ര്യ​​സ​​മി​​തി അ​​തു ച​​ർ​​ച്ച​​ചെ​​യ്ത ശേ​​ഷം വേ​​ണ്ട ന​​ട​​പ​​ടി​​ക​​ൾ കൈ​​ക്കൊ​​ള്ളു​​മെ​​ന്നും കെ​​പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ എം.​​എം ഹ​​സ​​ൻ യോ​​ഗ​​ത്തെ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.