ചാ​വ​റ ജന്മഗൃ​ഹം ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി
ചാ​വ​റ ജന്മഗൃ​ഹം ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി
Monday, July 17, 2017 1:27 PM IST
മ​ങ്കൊ​ന്പ്: വി​ശു​ദ്ധ ചാ​വ​റ​ കുര്യാ ക്കസ് ഏലിയാസ​ച്ച​ന്‍റെ കൈ​ന​ക​രി​യി​ലെ ജന്മ​ഗൃ​ഹ​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. പു​ന​ർ​നി​ർ​മി​ച്ച ജന്മഗൃ​ഹ​ത്തി​ന്‍റെ​യും പു​തു​താ​യി നി​ർ​മി​ച്ച നി​ത്യാ​രാ​ധ​നാ ചാ​പ്പ​ലി​ന്‍റെ​യും ആ​ശീ​ർ​വാ​ദ​ം സി​എം​ഐ സ​ഭ പ്രി​യോ​ർ ജ​ന​റാ​ൾ റ​വ. ഡോ. ​പോ​ൾ ആ​ച്ചാ​ണ്ടി നി​ർ​വ​ഹി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് സി​എം ഐ ജ​ന​റ​ൽ കൗ​ണ്‍​സി​ല​ർ ഫാ. ​സാ​ജു ച​ക്കാ​ല​യ്ക്ക​ൽ ചാ​വ​റ വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ചെ​റി​യാ​ൻ കാ​രി​ക്കൊ​ന്പി​ൽ, സി​എം​സി മു​ൻ മ​ദ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ സാ​ങ്റ്റയ്ക്കു ​ന​ൽ​കി ചാ​വ​റ​ ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ്രോ​ഷ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. നി​ര​വ​ധി വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.