മ​ണി​ക​ണ്ഠ​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി പി​ന്നീ​ട് പ​രി​ഗ​ണി​ക്കും
Monday, July 17, 2017 1:45 PM IST
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ എ​​​റ​​​ണാ​​​കു​​​ളം ത​​​മ്മ​​​നം സ്വ​​​ദേ​​​ശി മ​​​ണി​​​ക​​​ണ്ഠ​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി പി​​​ന്നീ​​​ടു പ​​​രി​​​ഗ​​​ണി​​​ക്കും.​​​കേ​​​സ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി കു​​​റ്റ​​​പ​​​ത്രം ന​​​ൽ​​​കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ത​​​ട​​​ങ്ക​​​ലി​​​ൽ തു​​​ട​​​രേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് മ​​​ണി​​​ക​​​ണ്ഠ​​​ൻ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്. ജാ​​​മ്യാ​​​പേ​​​ക്ഷ​​​യെ സ​​​ർ​​​ക്കാ​​​ർ എ​​​തി​​​ർ​​​ത്തു. സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ഗൂ​​​ഢാ​​​ലോ​​​ച​​​ന ഉ​​​ൾ​​​പ്പെ​​​ടെ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പു​​​തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വാ​​​ദി​​​ച്ചു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ഹ​​​ർ​​​ജി മാ​​​റ്റി​​​യ​​​ത്.