വി​​​വേ​​​ക് എ​​​ക്സ്പ്ര​​​സി​​​ന്‍റെ കോ​​​ച്ചു​​​ക​​​ളി​​​ൽ പു​​​നഃ​​​സം​​​ഘ​​​ട​​​ന
Tuesday, July 18, 2017 1:35 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദി​​​ബ്രു​​​ഗ​​​ഡ് - ക​​​ന്യാ​​​കു​​​മാ​​​രി - ദി​​​ബ്രു​​​ഗ​​​ഡ് വി​​​വേ​​​ക് പ്ര​​​തി​​​വാ​​​ര എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നി​​​ൽ ഒ​​​രു ജ​​​ന​​​റ​​​ൽ സെ​​​ക്ക​​ൻ​​ഡ് ക്ലാ​​​സ് കോ​​​ച്ച് നീ​​​ക്കം ചെ​​​യ്യു​​​ക​​​യും ഒ​​​രു ത്രീ ​​​ട​​​യ​​​ർ കോ​​​ച്ച് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​ത് പ്ര​​​കാ​​​രം ഈ ​​​ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ഒ​​​രു എ.​​​സി. ടു ​​​ട​​​യ​​​ർ, മൂ​​​ന്ന് എ.​​​സി. ത്രീ ​​​ട​​​യ​​​ർ, 11 സ്ലീ​​​പ്പ​​​ർ ക്ലാ​​​സ്, 5 ജ​​​ന​​​റ​​​ൽ സെ​​​ക്ക​​​ന്‍​ഡ് ക്ലാ​​​സ്, ഒ​​​രു പാ​​​ൻ​​​ട്രി കാ​​​ർ, ര​​​ണ്ടു ല​​​ഗേ​​​ജ് കം ​​​ബ്രേ​​​ക്ക് വാ​​​നു​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​വും കോ​​​ച്ചു​​​ക​​​ളു​​​ടെ ഘ​​​ട​​​ന. ദി​​​ബ്രു​​​ഗ​​​ഡി​​​ൽ നി​​​ന്ന് ഈ ​​​മാ​​​സം 22 നും, ​​​ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ൽ നി​​​ന്ന് ഈ ​​​മാ​​​സം 27 നും ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന വി​​​വേ​​​ക് പ്ര​​​തി​​​വാ​​​ര എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ പു​​​തു​​​ക്കി​​​യ കോ​​​ച്ച് ഘ​​​ട​​​ന​​​യാ​​​വും ഉ​​​ണ്ടാ​​​വു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.