റ​​ണ്‍​വേ ക​​റി​​ക്കാ​​ട്ടൂ​​ർ മു​​ത​​ൽ മു​​ക്ക​​ട വ​​രെ
റ​​ണ്‍​വേ ക​​റി​​ക്കാ​​ട്ടൂ​​ർ മു​​ത​​ൽ മു​​ക്ക​​ട വ​​രെ
Wednesday, July 19, 2017 2:07 PM IST
എ​​​രു​​​മേ​​​ലി: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദി​​​ഷ്ട ശ​​​ബ​​​രി​​​മ​​​ല വി​​​മാ​​​ന​​​ത്താ​​​വ​​​ളം എ​​​രു​​​മേ​​​ലി​​​യി​​​ലെ ചെ​​​റു​​​വ​​​ള​​​ളി എ​​​സ്റ്റേ​​​റ്റി​​​ൽ സ്ഥാ​​​പി​​​ക്കാ​​​ൻ സാ​​​ങ്കേ​​​തി​​​ക അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തി​​​നൊ​​​പ്പം റ​​​ണ്‍​വേ​​​യും ആ​​​കാ​​​ശ റൂ​​​ട്ടും അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യി സൂ​​​ച​​​ന. നെ​​​ടു​​​ന്പാ​​​ശേ​​​രി​​​യി​​​ൽ​​​നി​​​ന്നു തൊ​​​ടു​​​പു​​​ഴ, പാ​​​ലാ, കി​​​ട​​​ങ്ങൂ​​​ർ, വാ​​​ഴൂ​​​ർ, ചി​​​റ​​​ക്ക​​​ട​​​വ്, ചെ​​​റു​​​വ​​​ള്ളി, പ​​​ഴ​​​യി​​​ടം എന്നിവയ്ക്കു മുകളിലൂടെയാ ണ് വി​​​മാ​​​ന ലാ​​​ൻ​​​ഡിം​​​ഗി​​​നു റൂ​​​ട്ട് നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ക​​​റി​​​ക്കാ​​​ട്ടൂ​​​ർ മു​​​ത​​​ൽ മു​​​ക്ക​​​ട വ​​​രെ​​​യാ​​​ണു റ​​​ണ്‍​വേ നി​​​ർ​​​മി​​​ക്കു​​​ക. മൂ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​രം റ​​​ണ്‍​വേ​​​യ്ക്കു ല​​​ഭി​​​ക്കും. എ​​​സ്റ്റേ​​​റ്റ് ബം​​​ഗ്ലാ​​​വ് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഭാ​​​ഗ​​​മാ​​​ണു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ സ്ഥ​​​ല​​​മാ​​​യി ക​​​രു​​​തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പൊ​​​ന്ത​​​ൻ​​​പു​​​ഴ വ​​​ന​​​വും പൂ​​​വ​​​ത്തോ​​​ലി മ​​​ല​​​യും ഒ​​​ഴി​​​വാ​​​ക്കി മ​​​ണി​​​മ​​​ല​​​യാ​​​റി​​​നു കു​​​റു​​​കെ​​​യു​​​ള്ള ആ​​​കാ​​​ശ മാ​​​ർ​​​ഗ​​​മാ​ണു പറന്നുയരാൻ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.


മു​​​ക്ക​​​ട​​​യി​​​ൽ​​​നി​​​ന്നു ക​​​റു​​​ക​​​ച്ചാ​​​ൽ, കോ​​​ട്ട​​​യം ക​​​ടു​​​ത്തു​​​രു​​​ത്തി​​​എന്നി വയ്ക്കു മുകളിലൂടെ കൊ​​​ച്ചി​​​യി​​​ലേ​​​ക്കു​​​ള്ള മ​​​ട​​​ക്ക​​​യാ​​​ത്ര​​​യാ​​​ണു വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. മു​​​ക്ക​​​ട​​​യി​​​ൽ​​​നി​​​ന്നു പ​​​ത്ത​​​നം​​​തി​​​ട്ട, ഓ​​​മ​​​ല്ലൂ​​​ർ, പ​​​ത്ത​​​നാ​​​പു​​​രം, കൊ​​​ല്ലം എന്നിവയ്ക്കു മുകളിലൂടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കും പോകും.

ചെറുവള്ളിയിലെ നിർദിഷ്ടവിമാനത്താവളത്തിൽനിന്നു വിവിധ സ്ഥലങ്ങളിലേക്കുള്ള ദൂ​രം

(ദൂരം കിലോ മീറ്റർ)

നെ​​​​​ടു​​​​​ന്പാ​​​​​ശേ​​​​​രി- 110
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം- 133
ചെ​​​​​ങ്ങ​​​​​ന്നൂ​​​​​ർ- 42
​​​​​എ​​​​​രു​​​​​മേ​​​​​ലി-​​​​​പ​​​​​ന്പ- 46
​​​​​കോ​​​​​ട്ട​​​​​യം- 38
ഈ​​​​​രാ​​​​​റ്റു​​​​​പേ​​​​​ട്ട- 30
പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട- 33
​​​​​കു​​​​​മ​​​​​ളി- 83
തൊ​​​​​ടു​​​​​പു​​​​​ഴ- 63
തി​​​​​രു​​​​​വ​​​​​ല്ല- 33
മു​​​​​ണ്ട​​​​​ക്ക​​​​​യം- 28
കു​​​​​മ​​​​​ര​​​​​കം- 51
വാ​​​​​ഗ​​​​​മ​​​​​ണ്‍- 55
ഭ​​​​​ര​​​​​ണ​​​​​ങ്ങാ​​​​​നം- 30
മാ​​​​​ന്നാ​​​​​നം-38
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.