കോ​ഴ​യാ​രോ​പ​ണം ശ​രി​യെ​ന്നു ബി​ജെ​പി ക​മ്മീ​ഷ​നം​ഗം
Thursday, July 20, 2017 2:23 PM IST
തൃ​​​ശൂ​​​ർ: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ കോ​​​ഴ വാ​​​ങ്ങി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണം ശ​​​രി​​​വ​​​ച്ചു ബി​​​ജെ​​​പി അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​നം​​​ഗം എം.​​​കെ.​​​ ന​​​സീ​​​ർ. റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ള്ള മു​​​ഴു​​​വ​​​ൻ കാ​​​ര്യ​​​ങ്ങ​​​ളും ക​​​മ്മീ​​​ഷ​​​നു വ്യ​​​ക്ത​​​വും സ​​​ത്യ​​​വു​​​മാ​​​യി ബോ​​​ധ്യ​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നും പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​ക്ക​​​ളി​​​ൽ​​​നി​​​ന്ന​​​ട​​​ക്ക​​​മാ​​ണു തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും എ.​​​കെ.​​​ന​​​സീ​​​ർ പ​​​റ​​​ഞ്ഞു.
എം.​​​ടി.​​​ ര​​​മേ​​​ശ് പ​​​ണം വാ​​​ങ്ങി​​​യെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​രാ​​​മ​​​ർ​​​ശ​​​മി​​​ല്ല. അ​​​ഴി​​​മ​​​തി​​​യാ​​​രോ​​​പ​​​ണം സം​​​ബ​​​ന്ധി​​​ച്ചു പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​ക്ക​​​ളാ​​​ണ് എം.​​​ടി.​​​ ര​​​മേ​​​ശി​​​ന്‍റെ പേ​​​രു പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്.


ബി​​​ജെ​​​പി സ​​​ഹ​​​ക​​​ര​​​ണ സെ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ആ​​​ർ.​​​എ​​​സ്. വി​​​നോ​​​ദ് പ​​​റ​​​യാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചേ​​​ർ​​​ത്തു​​​വെ​​​ന്ന പ്ര​​​സ്താ​​​വ​​​ന തെ​​​റ്റാ​​​യ ആ​​​രോ​​​പ​​​ണ​​​മാ​​​ണെ​​​ന്നു ന​​​സീ​​​ർ പ​​​റ​​​ഞ്ഞു.
സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​നു ര​​​ജി​​​സ്റ്റേ​​​ഡ് കത്ത് ആ​​​യും ഇ-​​​മെ​​​യി​​​ൽ വ​​​ഴി​​​യു​​​മാ​​​ണു റി​​​പ്പോ​​​ർ​​​ട്ട് കൈ​​​മാ​​​റി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​സി​​​ഡ​​​ന്‍റി​​​നു മാ​​​ത്രം കൈ​​​മാ​​​റി​​​യ റി​​​പ്പോ​​​ർ​​​ട്ട് ചോ​​​ർ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ന​​​സീ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.