കുളമാവ് ഡാമില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
Sunday, July 23, 2017 12:22 PM IST
കു​ള​മാ​വ്: കു​ള​മാ​വ് ഡാ​മി​ല്‍ കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കു​ള​മാ​വ് ക​രോ​ട്ടു​പു​ര​യ്ക്ക​ല്‍ നൈ​നാ​നന്‍റെ മ​ക​ന്‍ സെ​വി എ​ന്നു വി​ളി​ക്കു​ന്ന ഫെ​ര്‍ണാ​ണ്ട​സി (50)നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വ​ള്ളം മു​ങ്ങി കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

സെ​വി​യും, സു​ഹൃ​ത്തു​ക്ക​ളും വ​ള്ള​ത്തി​ല്‍ ഡാ​മി​നു ന​ടു ഭാ​ഗ​ത്തു​ള്ള കോ​ട്ട​യം ക​വ​ല ഭാ​ഗ​ത്ത് മീ​ന്‍ പി​ടി​ക്കാ​നാ​യി പോ​കു​മ്പോ​ള്‍ വ​ള്ളം മ​റി​ഞ്ഞാ​ണ് അ​പ​ക​ടം. കു​ള​മാ​വ് പോ​ലീ​സും, മൂ​ല​മ​റ്റ​ത്തെ ഫ​യ​ര്‍ഫോ​ഴ്‌​സും, എ​റ​ണാ​കു​ള​ത്തു നി​ന്നെ​ത്തി​യ സ്‌​ക്യൂ​ബ ടീ​മും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് മൂ​ന്നു ദി​വ​സം തെര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ നാ​ട്ടു​കാ​രാ​യ ആ​ശാ​രി​കു​ന്നേ​ല്‍ മ​ണി​ക്കു​ട്ട​ന്‍, ചെ​റു​ക​ര​പ​റ​മ്പി​ല്‍ ജ്ഞാ​ന​ദാ​സ്, കു​ന്നും​പു​റ​ത്ത് ഷി​ബു, പ​ന​ച്ചി​ക്ക​ല്‍ ബി​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഉ​ച്ചയ്​ക്ക് ഒ​ന്നോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ള​മാ​വ് എ​സ്.​ഐ കെ. ​ആ​ര്‍.ജ​യ​ശ്രീ ഇ​ന്‍ക്വ​സ്റ്റ് ത​യ്യാ​റാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റു​മാ​ര്‍ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി. സം​സ്്കാ​രം ഇ​ന്ന് ര​ണ്ടി​ന് കൂ​വ​പ്പ​ള്ളി ഹോ​ളി ഇ​മ്മാ​നു​വ​ല്‍ സി ​എ​സ് ഐ ​പ​ള്ളി​യി​ല്‍. അ​മ്മ: ചി​ന്ന​മ്മ. വി​ല്‍സ​ന്‍ ,ബെ​ന്നി എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.