ചെ​റു​വ​ള്ളി എ​സ്റ്റേറ്റ് വീതിക്കണമെന്ന് ജെആർഎസ്
Monday, July 24, 2017 11:48 AM IST
കോ​​​ഴി​​​ക്കോ​​​ട്: ചെ​​​റു​​​വ​​​ള്ളി എ​​​സ്‌​​​റ്റേ​​​റ്റ് സ​​​ര്‍​ക്കാ​​​ര്‍ ഏ​​​റ്റെ​​​ടു​​​ത്ത് തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കും പ​​​ട്ടി​​​ക വ​​​ര്‍​ഗ​​​ക്കാ​​​ര്‍​ക്കു​​മാ​​യി വീ​​തി​​ച്ചു ന​​ൽ​​ക​​ണ​​മെ​​ന്ന് ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ഷ്‌ട്രീയ സ​​​ഭ.
ഭൂ​​​സ​​​മ​​​ര​​പ്ര​​​ഖ്യാ​​​പ​​​ന ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ അ​​​ടു​​​ത്ത മാ​​​സം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​ത്തു​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​റ​​ഞ്ഞു.

ചെ​​​റു​​​വ​​​ള്ളി എ​​​സ്‌​​​റ്റേ​​​റ്റി​​​ന്‍റെ ഭൂ​​​മി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നാ​​​യി സ​​​ര്‍​ക്കാ​​​ര്‍ വി​​​ല​​​കൊ​​​ടു​​​ത്ത് വാ​​​ങ്ങു​​​ന്ന​​​ത് വ​​​ഴി അ​​​ഞ്ച് ല​​​ക്ഷം ഏ​​​ക്ക​​​ര്‍ കൈ​​​യേ​​​റ്റ ഭൂ​​​മി സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും വെ​​​ളു​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി​​​യും എ​​​ല്‍​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​രും കോ​​​ടി​​​ക​​​ളു​​​ടെ അ​​​ഴി​​​മ​​​തി​​​ക്കാ​​​ണ് ക​​​ളം ഒ​​​രു​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.


വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ആ​​​ക്ടിം​​​ഗ് ചെ​​​യ​​​ര്‍​മാ​​​ന്‍ ഇ.​​​പി. കു​​​മാ​​​ര​​​ദാ​​​സ്, തെ​​​ക്ക​​​ന്‍ സു​​​നി​​​ല്‍​കു​​​മാ​​​ര്‍, പി.​​​എം. നാ​​​രാ​​​യ​​​ണ​​​ന്‍, സി. ​​​ബാ​​​ബു, പി.​​​ബി. ശ്രീ​​​ധ​​​ര​​​ന്‍ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.