പെട്ടി ഓട്ടോ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു
പെട്ടി ഓട്ടോ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു
Tuesday, July 25, 2017 12:08 PM IST
കി​ട​ങ്ങ​റ: എ.​സി. റോ​ഡി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട പെ​ട്ടി ഓ​ട്ടോ ഇ​ടി​ച്ച് കാ​ല്‍ന​ട​യാ​ത്ര​ക്കാ​ര​​ന്‍ മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി പൂ​വം പ​ന​ച്ചി​ക്കാ​വ് മാ​ലി​ശേ​രി മോ​ഹ​ന​ന്‍ (70) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് കി​ട​ങ്ങ​റ ആ​റ്റു​തീ​രം ഹോ​ട്ട​ലി​നു സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഓ​ട്ട​ത്തി​നി​ട​യി​ല്‍ വാ​ഹ​ന​ത്തി​ന്‍റെ ഡോ​ര്‍ തു​റ​ന്ന​ത് ഡ്രൈ​വ​ര്‍ അ​ട​ക്കു​വാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് വ​ഴി​യ​രി​കി​ല്‍ നി​ന്ന മോ​ഹ​ന​നെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടും പോ​കു വ​ഴി മ​ര​ിച്ചു. രാ​മ​ങ്ക​രി പോ​ലീ​സ് മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ഭാ​ര്യ. ശാ​ന്ത കു​മാ​രി (കു​ന്നു​മ്മ വാ​ക്കി​ശേ​രി കു​ടും​ബാം​ഗം). മ​ക്ക​ള്‍. ലേ​ഖ, ലേ​ജു, ല​സീ​ത, ല​ജി​ത. മ​രു​മ​ക്ക​ള്‍. വി​ന​യ​രാ​ജ്, ദേ​വ​ദാ​സ്, പ്ര​ജീ​ഷ് കു​മാ​ര്‍, അ​ജ​യ​കു​മാ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.