എ​ഐ​എ​സ്എ​ഫ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
എ​ഐ​എ​സ്എ​ഫ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
Saturday, August 12, 2017 1:39 PM IST
ക​​​ണ്ണൂ​​​ർ: എ​​​ഐ​​​എ​​​സ്എ​​​ഫ് 43ാം സം​​​സ്ഥാ​​​ന​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് ക​​​ണ്ണൂ​​​രി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി. നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ണി​​​നി​​​ര​​​ന്ന റാ​​​ലി​​​യോ​​​ടെ​​​യാ​​​ണ് സ​​​മ്മേ​​​ള​​​നം തു​​​ട​​​ങ്ങി​​​യ​​​ത്. സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ടൗ​​​ൺ സ്ക്വ​​​യ​​​റി​​​ൽ ന​​​ട​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന അ​​​സ​​​ഹി​​​ഷ്ണു​​​ത​​​യു​​​ടെ രാ​​​ഷ്ട്രീ​​​യം ന​​​മ്മു​​​ടെ ഇ​​​ട​​​യി​​​ലു​​​ള്ള ചി​​​ല​​​ർ​​​ക്ക് ഉ​​​ണ്ടോ​​​യെ​​​ന്ന് സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്ന് എ​​​സ്എ​​​ഫ്ഐ​​​യെ പ​​​രോ​​​ക്ഷ​​​മാ​​​യി സൂ​​​ചി​​​പ്പി​​​ച്ച് കാ​​​നം പ​​​റ​​​ഞ്ഞു. സ​​മ്മേ​​ള​​ന​​ത്തി​​ൽ എ​​​ഐ​​​എ​​​സ്എ​​​ഫ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വി. ​​​വി​​​നി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മ​​​ന്ത്രി പി.​​തി​​​ലോ​​​ത്ത​​​മ​​​ൻ, കെ.​​രാ​​​ജ​​​ൻ എം​​​എ​​​ൽ​​​എ, സി.​​​എ​​​ൻ.​​ച​​​ന്ദ്ര​​​ൻ, കെ.​​​പി. സ​​​ന്ദീ​​​പ്, ആ​​​ർ.​​സ​​​ജി​​​ലാ​​​ൽ, ശു​​​ഭേ​​​ഷ് സു​​​ധാ​​​ക​​​ര​​​ൻ, എം.​​​അ​​​ഗേ​​​ഷ്, സി.​​​പി.​​ഷൈ​​​ഭ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സ്വാ​​​ഗ​​​ത​​​സം​​​ഘം ജ​​​ന​​​റ​​​ല്‍ ക​​​ണ്‍​വീ​​​ന​​​ര്‍ സി.​​​പി.​​ഷൈ​​​ജ​​​ന്‍ സ്വാ​​​ഗ​​​ത​​​വും എ​​​ഐ​​​എ​​​സ്എ​​​ഫ് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി എം. ​​​അ​​​ഗേ​​​ഷ് ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. സി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി. ​​​സ​​​ന്തോ​​​ഷ് കു​​​മാ​​​ർ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി.


പ​​​താ​​​ക​​​ജാ​​​ഥ​​​യും ബാ​​​ന​​​ര്‍ ജാ​​​ഥ​​​യും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ​​​സ​​​ന്ദേ​​​ശ​ ജാ​​​ഥ​​​യും എ​​​സ്എ​​​ന്‍ പാ​​​ര്‍​ക്കി​​​ല്‍ സം​​​ഗ​​​മി​​​ച്ച​​​തി​​​നു​​ശേ​​​ഷ​​​മാ​​​ണ് പ്ര​​ക​​ട​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. പ്ര​​ക​​ട​​നം പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​ന​​​ഗ​​​രി​​​യാ​​​യ സോ​​​ണി ബി. ​​​തെ​​​ങ്ങ​​​മം ന​​​ഗ​​​റി​​​ല്‍(​​​ക​​​ണ്ണൂ​​​ര്‍ ടൗ​​​ണ്‍ സ്‌​​​ക്വ​​​യ​​​ര്‍ ) സ​​മാ​​പി​​ച്ചു.
പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ഇ​​ന്നു രാ​​​വി​​​ലെ പ​​ത്തി​​ന് ജെ​​​എ​​​ന്‍​യു വി​​​ദ്യാ​​​ര്‍​ഥി യൂ​​​ണി​​​യ​​​ന്‍ മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ന​​​യ്യ​​​കു​​​മാ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ‘ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ​​യും മ​​​തേ​​​ത​​​ര​​​ത്വ​​​ത്തി​​​ന്‍റെ​​യും ഭാ​​​വി’എ​​​ന്ന വി​​ഷ​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സെ​​​മി​​​നാ​​​ര്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വൈ​​​കു​​ന്നേ​​രം ​5.30ന് ​​​ജി. ശ​​​ശി ന​​​ഗ​​​റി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഫാ​​​സി​​​സ്റ്റ് വി​​​രു​​​ദ്ധ ച​​​ല​​​ച്ചി​​ത്ര​​​മേ​​​ള സി​​​പി​​​ഐ സം​​​സ്ഥാ​​​ന അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി സ​​​ത്യ​​​ന്‍ മൊ​​​കേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മു​​​ഹ​​​മ്മ​​​ദ് മു​​​ഹ്‌​​​സി​​​ന്‍ എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​ത വ​​ഹി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.