വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് കുഞ്ഞാലിക്കുട്ടി
വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് കുഞ്ഞാലിക്കുട്ടി
Saturday, August 12, 2017 1:52 PM IST
മ​ല​പ്പു​റം: വി​മാ​നം വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്ന്​ ഉ​പ​രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട്​ ചെ​യ്യാ​ൻ അ​വ​സ​രം ന​ഷ്ട​പ്പെ​ട്ട​ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ൾ​കൊ​ള്ളു​ന്നു​വെ​ന്നു പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പാ​ർ​ട്ടി​യി​ൽ ഒ​രു​ത​ര​ത്തി​ലു​ള്ള ആ​ശ​യ​കു​ഴ​പ്പ​വു​മി​ല്ല. ഇ​ത് ഉ​യ​ർ​ത്തി​കൊ​ണ്ടു​വ​രു​ന്ന​വ​രു​ടെ ദു​ഷ്​​ട​ലാ​ക്ക്​ പാ​ർ​ട്ടി തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട് ​- കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. ഉ​പ​രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഒ​രു ദി​വ​സം മു​മ്പ്​ പോ​യി ക്യാ​മ്പ്​ ചെ​യ്യാ​മാ​യി​രു​ന്നു​വെ​ന്ന വി​മ​ർ​ശ​നം ഉ​ൾ​കൊ​ള്ളു​ന്നു​വെ​ന്നും കുഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.