പ​ഞ്ചാ​യ​ത്തി​രാ​ജ് ഭേ​ദ​ഗ​തി​യി​ൽനി​ന്നു സ​ർ​ക്കാ​ർ പിന്മാ​റ​ണം: കെ​സി​ബി​സി
Monday, August 14, 2017 1:54 PM IST
കൊ​​​ച്ചി: മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ അ​​​നു​​​മ​​​തി​​​ക്കു ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ധി​​​കാ​​​രം റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കേ​​​ര​​​ള പ​​​ഞ്ചാ​​​യ​​​ത്തി​​​രാ​​​ജ്, മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലു​​​ക​​​ൾ പാ​​​സാ​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്നു സ​​​ർ​​​ക്കാ​​​ർ പി​​ന്മാ​​​റ​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി. പ്രാ​​​ദേ​​​ശി​​​ക വി​​​ക​​​സ​​​ന​​​വും ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്ത​​​വു​​​മാ​​​ണു ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ത്മാ​​​വെ​​​ന്നി​​​രി​​​ക്കെ, അ​​​വ​​​യ്ക്കു തു​​​ര​​​ങ്കം വ​​​യ്ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നും ജ​​​ന​​​ങ്ങ​​​ളു​​​ടെ സ്വ​​​യം നി​​​ർ​​​ണ​​​യാ​​​വ​​​കാ​​​ശ​​​ത്തി​​​നും വി​​​രു​​​ദ്ധ​​​മാ​​​ണ്.

ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ധി​​​കാ​​​രം സ​​​ർ​​​ക്കാ​​​ർ ക​​​വ​​​ർ​​​ന്നെ​​​ടു​​​ക്കാ​​​ൻ ന​​​ട​​​ത്തു​​​ന്ന നീ​​​ക്ക​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു സം​​​സ്ഥാ​​​ന ഭ​​​ര​​​ണ​​​പ​​​രി​​​ഷ്ക്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ നി​​​ല​​​പാ​​​ടു വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​മേ​​​ൽ മ​​​ദ്യ​​​സം​​​സ്കാ​​​രം അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കാ​​​നും മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ​​​ക്കു​​​നേ​​​രേ​​​യു​​​ള്ള പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യ ചെ​​​റു​​​ത്തു​​​നി​​​ല്പു​​​ക​​​ൾ പോ​​​ലീ​​​സി​​​നെ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ടി​​​ച്ചൊ​​​തു​​​ക്കാ​​​നു​​​മു​​​ള്ള എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​മം മ​​​ദ്യ​​ലോ​​​ബി​​​യോ​​​ടു​​​ള്ള അ​​​വ​​​രു​​​ടെ വി​​​ധേ​​​യ​​​ത്വം വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ്.


ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ ജ​​​ന​​​ങ്ങ​​​ളോ​​​ടു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്നു ത​​​ട​​​യു​​​ന്ന പ്ര​​​സ്തു​​​ത ബി​​​ല്ലു​​​ക​​​ൾ, ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ദേ​​​ശ്യ​​​ല​​​ക്ഷ്യ​​​ങ്ങ​​​ൾ​​​ക്കു നി​​​ര​​​ക്കാ​​​ത്ത​​​തും ജ​​​നാ​​​ധി​​​പ​​​ത്യ​​മൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​വു​​​മാ​​​ണ്. പ്ര​​​സ്തു​​​ത ബി​​​ല്ലു​​​ക​​​ൾ പാ​​​സാ​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്നു ഭ​​​ര​​​ണ​​​പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ പി​​ന്മാ​​​റ​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.