കാലവർഷം ചതിച്ചു, മഴക്കുറവ് 30 ശതമാനം
കാലവർഷം ചതിച്ചു, മഴക്കുറവ് 30 ശതമാനം
Thursday, August 17, 2017 1:47 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു കാ​ല​വ​ർ​ഷ മ​ഴ​യി​ൽ 30 ശ​ത​മാ​നം കു​റ​വ്. ജൂ​ൺ ഒ​ന്നു​ മു​ത​ൽ ഇ​ന്ന​ലെ രാ​വി​ലെ വ​രെ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന മ​ഴ 163.45 സെ​ന്‍റി​മീ​റ്റ​റാ​ണ്. ല​ഭി​ച്ച​ത് 115.09 സെ​ന്‍റീ​മീ​റ്റ​ർ മാ​ത്രം.

ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ തീ​യ​തി​യി​ൽ 29 ശ​ത​മാ​ന​വും 2015-ൽ 30 ​ശ​ത​മാ​ന​വും കു​റ​വാ​യി​രു​ന്നു മ​ഴ. ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലും ജൂ​ൺ-​സെ​പ്റ്റം​ബ​ർ നാ​ലു​മാ​സ​ത്തെ കാ​ല​വ​ർ​ഷ സീ​സ​ണി​ൽ മ​ഴ ഗ​ണ്യ​മാ​യി കു​റ​വാ​യി​രു​ന്നു. 2016-ൽ 34 ​ശ​ത​മാ​ന​വും 2015-ൽ 26 ​ശ​ത​മാ​ന​വും കു​റ​വു​ണ്ടാ​യി.

സം​സ്ഥാ​ന​ത്തെ മൊ​ത്തം മ​ഴ​യു​ടെ മൂ​ന്നി​ൽ ര​ണ്ടു​ഭാ​ഗ​വും കാ​ല​വ​ർ​ഷ​ത്തി​ലാ​ണു കി​ട്ടാ​റ്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​വ​ർ​ഷ​വും ഈ ​മ​ഴ​യി​ൽ ഗ​ണ്യ​മാ​യി കു​റ​വ് വ​രു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.
വ​യ​നാ​ട്ടി​ലാ​ണ് മ​ഴ ഏ​റ്റ​വു​മ​ധി​കം കു​റ​വാ​യി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച​വ​രെ 216.72 സെ​ന്‍റി​മീ​റ്റ​ർ ല​ഭി​ക്കേ​ണ്ടി​ട​ത്തു ല​ഭി​ച്ച​ത് 89.91 സെ​ന്‍റീ​മീ​റ്റ​ർ മ​ഴ മാ​ത്രം. 59 ശ​ത​മാ​നം കു​റ​വ്. പ​ല ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ ഉ​ള്ള ഇ​ടു​ക്കി ജി​ല്ല​യി​ലും മ​ഴ കു​റ​വാ​ണ്. 174.91 സെ​ന്‍റീ​മീ​റ്റ​ർ ല​ഭി​ക്കേ​ണ്ടി​ട​ത്തു ല​ഭി​ച്ച​ത് 111.95 സെ​ന്‍റി​മീ​റ്റ​ർ മാ​ത്രം. 36 ശ​ത​മാ​നം കു​റ​വ്.


മ​റ്റു ജി​ല്ല​ക​ളി​ൽ ല​ഭി​ച്ച മ​ഴ​യും (സെ​ന്‍റി​മീ​റ്റ​ർ) കു​റ​വും (ശ​ത​മാ​നം ബ്രാ​യ്ക്ക​റ്റി​ൽ).
തി​രു​വ​ന​ന്ത​പു​രം 42.07 (35), കൊ​ല്ലം 77.33 (22), പ​ത്ത​നം​തി​ട്ട 97.82 (24), ആ​ല​പ്പു​ഴ 97.25 (26), കോ​ട്ട​യം 127.38 (12), എ​റ​ണാ​കു​ളം 134.78 (16), തൃ​ശൂ​ർ 123.77 (29), പാ​ല​ക്കാ​ട് 88.98 (29), മ​ല​പ്പു​റം 116.96 (31), കോ​ഴി​ക്കോ​ട് 171 (21), ക​ണ്ണൂ​ർ 151.89 (32), കാ​സ​ർ​ഗോ​ഡ് 180.77 (27).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.