Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
കു​ട്ടി​ക്കൈ​ക​ളി​ലെ മൊ​ബൈ​ൽ, സ്മാ​ർ​ട്ട​ല്ലേ!
Friday, August 18, 2017 2:28 AM IST
Click here for detailed news of all items Print this Page
വലകെട്ടി വിഷച്ചിലന്തികൾ / ജോൺസൺ പൂവന്തുരുത്ത്-2

കു​​റെ​​നാ​​ൾ മു​​ന്പ് സ്വീ​​ഡ​​നി​​ൽ​​നി​​ന്ന് ഒ​​രു സം​​ഭ​​വം മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു: വേ​​ൾ​​ഡ് ഓ​​ഫ് വി​​ച്ച്ക്രാ​​ഫ്റ്റ് എ​​ന്ന കം​​പ്യൂ​​ട്ട​​ർ ഗെ​​യി​​മി​​നു മു​​ന്നി​​ൽ വി​​ശ്ര​​മ​​​​മി​​ല്ലാ​​തെ 20 മ​​ണി​​ക്കൂ​​ർ ചെ​​ല​​വ​​ഴി​​ച്ച പ​​തി​​ന​​ഞ്ചു​​കാ​​ര​​ൻ കു​​ഴ​​ഞ്ഞു​​വീ​​ണ​​താ​​യി​​രു​​ന്നു വാ​​ർ​​ത്ത. ലാ​​ഹോ​​മി​​ലെ വീ​​ട്ടി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ഇ​​വ​​നൊ​​പ്പം ആ​​റു സു​​ഹൃ​​ത്തു​​ക്ക​​ളും ഗെ​​യിം ക​​ളി​​ക്കാ​​നു​​ണ്ടാ​​യി​​രു​​ന്നു. രാ​​ത്രി​​യും പ​​ക​​ലും മു​​ഴു​​വ​​ൻ കു​​ട്ടി​​ക​​ൾ ഈ ​​ഗെ​​യിം ക​​ളി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്നും ഉ​​റ​​ങ്ങാ​​നും ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​നും വ​​ള​​രെ കു​​റ​​ച്ചു സ​​മ​​യം മാ​​ത്ര​​മേ അ​​വ​​ൻ ചെ​​ല​​വ​​ഴി​​ച്ചു​​ള്ളു​​വെ​​ന്നും സം​​ഭ​​വ​​ത്തി​​നു​​ശേ​​ഷം കൗ​​മാ​​ര​​ക്കാ​​ര​​ന്‍റെ പി​​താ​​വ് മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ​​റ​​ഞ്ഞു.

കു​​ട്ടി കു​​ഴ​​ഞ്ഞു​​വീ​​ണ​​തോ​​ടെ വീ​​ട്ടു​​കാ​​ർ മെ​​ഡി​​ക്ക​​ൽ സം​​ഘ​​ത്തെ വി​​ളി​​ച്ചു​​വ​​രു​​ത്തു​​ക​​യും ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. സം​​ഭ​​വ​​ത്തെ​​ത്തു​​ട​​ർ​​ന്നു കു​​ട്ടി​​ക​​ളു​​ടെ ഇ​​ത്ത​​രം ഗെ​​യി​​മു​​ക​​ളോ​​ടു​​ള്ള ഭ്ര​​മ​​ത്തി​​നെ​​തി​​രേ ക​​ടു​​ത്ത ആ​​ശ​​ങ്ക​​യാ​​ണു സ്വീ​​ഡ​​നി​​ൽ ഉ​​യ​​ർ​​ന്ന​​ത്. വേ​​ൾ​​ഡ് ഓ​​ഫ് വി​​ച്ച്ക്രാ​​ഫ്റ്റ്, കൗ​​ണ്ട​​ർ സ്ട്രൈ​​ക്ക് എ​​ന്നീ വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ൾ പു​​റ​​ത്തി​​റ​​ങ്ങി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു നി​​ര​​വ​​ധി കു​​ട്ടി​​ക​​ളും മാ​​താ​​പി​​താ​​ക്ക​​ളും സ​​മാ​​ന പ്ര​​ശ്ന​​ങ്ങ​​ളു​​മാ​​യി ത​​ങ്ങ​​ളെ സ​​മീ​​പി​​ച്ച​​താ​​യി മ​​ധ്യ​​സ്വീ​​ഡ​​നി​​ലെ ഗെ​​യിം ഓ​​വ​​ർ ട്രീ​​റ്റ്മെ​​ന്‍റ് സെ​​ന്‍റ​​റി​​ലെ ഡോ​​ക്ട​​ർ​​മാ​​ർ വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. മാ​​താ​​പി​​താ​​ക്ക​​ൾ ഇ​​ക്കാ​​ര്യ​​ത്തി​​ൽ ജാ​​ഗ്ര​​ത പു​​ല​​ർ​​ത്ത​​ണ​​മെ​​ന്നും ആ​​രോ​​ഗ്യ​​വി​​ദ​​ഗ്ധ​​ർ മു​​ന്ന​​റി​​യി​​പ്പു ന​​ല്കി.

ക​ളി​ക്കാ​ൻ സ്മാ​ർ​ട്ട് ഫോ​ണ്‍

കം​​പ്യൂ​​ട്ട​​റു​​ക​​ളും സ്മാ​​ർ​​ട്ട് ഫോ​​ണു​​ക​​ളും കൊ​​ച്ചു​​കു​​ട്ടി​​ക​​ൾ​​ക്കു പോ​​ലും വ​​ള​​രെ എ​​ളു​​പ്പ​​ത്തി​​ൽ കൈ​​യി​​ൽ കി​​ട്ടു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണു കേ​​ര​​ള​​ത്തി​​ലും സം​​ജാ​​ത​​മാ​​യി​​രി​​ക്കു​​ന്ന​​ത്. കു​​റേക്കാ​​ലം മു​​ന്പു വ​​രെ പാ​​വ​​ക​​ളും ക​​ളി​​വ​​ണ്ടി​​ക​​ളും നി​​റ​​ഞ്ഞി​​രു​​ന്ന കു​​ട്ടി​​ക്കൈ​​ക​​ളി​​ൽ ഇ​​പ്പോ​​ൾ സ്മാ​​ർ​​ട്ട് ഫോ​​ണു​​ക​​ളാ​​ണു വി​​ശ്ര​​മി​​ക്കു​​ന്ന​​ത്. മാ​​താ​​പി​​താ​​ക്ക​​ൾ ഫോ​​ണ്‍ താ​​ഴെ വ​​യ്ക്കാ​​ൻ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ് മ​​ക്ക​​ൾ. ചി​​ല​​ർ പു​​തി​​യ ഫോ​​ണ്‍ വാ​​ങ്ങു​​ന്പോ​​ൾ പ​​ഴ​​യ​​തു മ​​ക്ക​​ൾ​​ക്കു ക​​ളി​​ക്കാ​​നാ​​യി ന​​ൽ​​കി​​യി​​രി​​ക്കു​​ക​​യാ​​ണ്. ബ്ലൂ ​​വെ​​യ്ൽ ക​​ളി​​യു​​ടെ ഇ​​ര​​യാ​​യി ജീ​​വ​​ൻ ന​​ഷ്ട​​പ്പെ​​ട്ടെ​​ന്നു ക​​രു​​തു​​ന്ന തി​​രു​​വ​​ന​​ന്ത​​പു​​രം വി​​ള​​പ്പി​​ൽ​​ശാ​​ല​​യി​​ലെ മ​​നോ​​ജ് ച​​ന്ദ്ര​​ൻ എ​​ന്ന പ​​തി​​നാ​​റു​​കാ​​ര​​ന്‍റെ അ​​മ്മ അ​​നു പ​​റ​​യു​​ന്ന ചി​​ല കാ​​ര്യ​​ങ്ങ​​ൾ ഇ​​തി​​നോ​​ടു ചേ​​ർ​​ത്തു​​വ​​ച്ചു വാ​​യി​​ക്കാം. പ​​ത്താം ക്ലാ​​സ് ജ​​യി​​ച്ച​​പ്പോ​​ൾ അ​​ച്ഛ​​ൻ അ​​വ​​നൊ​​രു ഐ​​ഫോ​​ണ്‍ സ​​മ്മാ​​ന​​മാ​​യി ന​​ൽ​​കി​​യി​​രു​​ന്നു.

തു​​ട​​ക്ക​​ത്തി​​ൽ ഫോ​​ണ്‍ പ​​ര​​സ്യ​​മാ​​യി വ​​ച്ചി​​രു​​ന്നെ​​ങ്കി​​ലും പി​​ന്നീ​​ട് അ​​വ​​ൻ ഫോ​​ണി​​നു പാ​​സ്വേ​​ഡ് ന​​ൽ​​കി ലോ​​ക്കി​​ട്ടു സൂ​​ക്ഷി​​ക്കാ​​ൻ തു​​ട​​ങ്ങി. അ​​തോ​​ടെ ഫോ​​ണി​​ലെ കാ​​ര്യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ക്കാ​​ൻ മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കു ക​​ഴി​​യാ​​താ​​യി. എ​​ന്തി​​നാ​​ണ് ഫോ​​ണി​​നു ലോ​​ക്ക് ഇ​​ട്ട​​തെ​​ന്ന് അ​​ന്വേ​​ഷി​​ച്ച അ​​മ്മ​​യോ​​ട് എ​​ല്ലാ​​വ​​ർ​​ക്കും അ​​വ​​ര​​വ​​രു​​ടേ​​താ​​യ സ്വ​​കാ​​ര്യ​​ത​​ക​​ളു​​ണ്ടെ​​ന്നാ​​യി​​രു​​ന്നു അ​​വ​​ന്‍റെ മ​​റു​​പ​​ടി. ആ ​​മ​​റു​​പ​​ടി​​ക്കു​​മു​​ന്നി​​ൽ കൂ​​ടു​​ത​​ൽ ചോ​​ദ്യ​​ങ്ങ​​ൾ ചോ​​ദി​​ക്കാ​​ൻ അ​​വ​​ർ​​ക്കു ക​​ഴി​​ഞ്ഞി​​ല്ല. കൗ​​മാ​​ര​​പ്രാ​​യ​​ത്തി​​ലെ​​ത്തു​​ന്ന മ​​ക​​ന്‍റെ സാ​​ധാ​​ര​​ണ മാ​​റ്റ​​ങ്ങ​​ളാ​​യി​​രി​​ക്കു​​മി​​തെ​​ന്ന് ആ​​ശ്വ​​സി​​ക്കു​​ക​​യാ​​യി​​രു​​ന്നു ഈ ​​മാ​​താ​​പി​​താ​​ക്ക​​ൾ. എ​​ന്നാ​​ൽ, ആ ​​മാ​​റ്റ​​ങ്ങ​​ൾ സ്വാ​​ഭാ​​വി​​ക​​മ​​ല്ലെ​​ന്നാ​​ണ് തു​​ട​​ർ​​ന്നു​​ണ്ടാ​​യ സം​​ഭ​​വ​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. പ​​ക്വ​​ത​​യെ​​ത്തും​​മു​​ന്പേ സ​​മ്മാ​​നി​​ക്ക​​പ്പെ​​ടു​​ന്ന മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളി​​ൽ പി​​ന്നീ​​ടു മു​​ഴ​​ങ്ങു​​ന്ന​​തു ദു​​ര​​ന്ത​​ങ്ങ​​ളു​​ടെ റിം​​ഗ്ടോ​​ണു​​ക​​ളാ​​ണെ​​ന്ന​​താ​​ണ് സ​​ത്യം.


മ​ക്ക​ളെ വി​ശ്വ​സി​ക്ക​ണം, പ​ക്ഷേ

ആർക്കും ഒരു പരിധിയിൽ കൂടുതൽ നിയ​​ന്ത്രി​​ക്കാ​​നോ ത​​ട​​യാ​​നോ ക​​ഴി​​യാ​​ത്ത ലോ​​ക​​മാ​​ണ് ഇ​​ന്‍റ​​ർ​​നെ​​റ്റി​​ലൂ​​ടെ തു​​റ​​ന്നു​​വ​​രു​​ന്ന​​ത്. ന​​ല്ല​​തും ചീ​​ത്ത​​യു​​മൊ​​ക്കെ വ​​ന്നു ചേ​​രു​​ന്ന സാ​​ഗ​​ര​​മാ​​ണി​​ത്. പ​​ക്വ​​ത​​യി​​ല്ലാ​​ത്ത ഒ​​രു മ​​ന​​സു​​മാ​​യി ഈ ​​ക​​ട​​ലി​​ൽ ഇ​​റ​​ങ്ങു​​ന്ന​​വ​​ർ ച​​തി​​ച്ചു​​ഴി​​ക​​ൾ പെ​​ടു​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ യാ​​തൊ​​രു സം​​ശ​​യ​​വു​​മി​​ല്ല. സ്മാ​​ർ​​ട്ട് ഫോ​​ണു​​ക​​ളും കം​​പ്യൂ​​ട്ട​​റു​​മൊ​​ക്കെ യ​​ഥേ​​ഷ്ടം മ​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ത്തു ശീ​​ലി​​പ്പി​​ക്കു​​ന്ന മാ​​താ​​പി​​താ​​ക്ക​​ൾ വ​​ലി​​യ സാ​​ഹ​​സ​​മാ​​ണ് കാ​​ണി​​ക്കു​​ന്ന​​തെ​​ന്നു ചു​​രു​​ക്കം. എ​​ന്‍റെ മ​​ക​​ൻ അ​​ല്ലെ​​ങ്കി​​ൽ മ​​ക​​ൾ ഇ​​തി​​ലൊ​​ന്നും വീ​​ഴി​​ല്ലെ​​ന്നും കു​​ഴ​​പ്പ​​ത്തി​​ൽ ചാ​​ടി​​ല്ലെ​​ന്നു​​മു​​ള്ള അ​​മി​​ത ആ​​ത്മ​​വി​​ശ്വാ​​സ​​മാ​​ണു പ​​ല മാ​​താ​​പി​​താ​​ക്ക​​ളെ​​യും ന​​യി​​ക്കു​​ന്ന​​ത്. മ​​ക്ക​​ളു​​ടെ തെ​​റ്റാ​​യ ശീ​​ല​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ആ​​രെ​​ങ്കി​​ലു​​മൊ​​ക്കെ സൂ​​ച​​ന ന​​ൽ​​കി​​യാ​​ൽ പോ​​ലും ഇ​​ങ്ങ​​നെ​​യു​​ള്ള​​വ​​ർ വി​​ശ്വ​​സി​​ക്കാ​​ൻ ത​​യാ​​റാ​​വി​​ല്ല.

സ്വ​​ന്തം മ​​ക്ക​​ളെ വി​​ശ്വ​​സി​​ക്കു​​ന്ന​​തി​​ൽ തെ​​റ്റി​​ല്ല, എ​​ന്നാ​​ൽ, അ​​വ​​ർ​​ക്ക് അ​​പ​​ക്വ​​മാ​​യ ഒ​​രു മ​​ന​​സാ​​ണു​​ള്ള​​തെ​​ന്ന ബോ​​ധ്യം മാ​​താ​​പി​​താ​​ക്ക​​ൾ​​ക്ക് ഉ​​ണ്ടാ​​വ​​ണം. പ്ര​​ത്യേ​​കി​​ച്ച് കു​​ട്ടി​​ക​​ളെ വീ​​ഴ്ത്താ​​ൻ കെ​​ണി​​ക​​ളൊ​​രു​​ക്കി കാ​​ത്തി​​രി​​ക്കു​​ന്ന വി​​ഷ​​ച്ചി​​ല​​ന്തി​​ക​​ൾ സ​​ജീ​​വ​​മാ​​യ ലോ​​ക​​ത്ത്. കു​​ട്ടി​​ക​​ളെ​​യും കൗ​​മാ​​ര​​ക്കാ​​രെ​​യു​​മൊ​​ക്കെ വ​​ള​​രെ എ​​ളു​​പ്പ​​ത്തി​​ൽ തെ​​റ്റാ​​യ ദി​​ശ​​യി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​കാ​​ൻ ഇ​​ത്ത​​രം സം​​ഘ​​ങ്ങ​​ൾ​​ക്കു ക​​ഴി​​യും. അ​​തി​​നാ​​ൽ ആ​​ഗ്ര​​ഹി​​ക്കാ​​ത്ത വ​​ഴി​​ക​​ളി​​ലൂ​​ടെ അ​​വ​​ർ ആ​​ന​​യി​​ക്ക​​പ്പെ​​ടാ​​നു​​ള്ള സാ​​ധ്യ​​ത​​യേ​​റെ​​യാ​​ണ്. മ​​ക്ക​​ളെ ക​​ണ്ണു​​മ​​ട​​ച്ചു വി​​ശ്വ​​സി​​ക്കു​​ന്ന​​തി​​നു പ​​ക​​രം അ​​വ​​രെ ജാ​​ഗ്ര​​ത​​യോ​​ടെ ക​​രു​​തു​​ന്ന​​താ​​വും ഉ​​ചി​​തം.

കം​പ്യൂ​ട്ട​റി​നെ പേ​ടി​ക്കേ​ണ്ട

​കംപ്യൂട്ടർ ടെക്നോളജിയിൽ മക്കൾ മാതാപിതാക്കളേക്കാൾ ഏറെ മുന്നിലെത്തി ​എ​​ന്ന​​തു സ​​ത്യ​​മാ​​ണ്. എ​​ന്നാ​​ൽ, കം​​പ്യൂ​​ട്ട​​ർ പു​​തി​​യ ത​​ല​​മു​​റ​​യ്ക്കു മാ​​ത്ര​​മു​​ള്ള​​താ​​ണെ​​ന്ന മ​​ട്ടി​​ൽ മാ​​താ​​പി​​താ​​ക്ക​​ൾ മാ​​റി​​നി​​ൽ​​ക്കു​​ന്ന​​ത് അ​​പ​​ക​​ട​​ക​​ര​​മാ​​ണ്. വീ​​ട്ടി​​ൽ കം​​പ്യൂ​​ട്ട​​ർ സ്ഥാ​​പി​​ക്കു​​ന്പോ​​ൾ അ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന കാ​​ര്യ​​ങ്ങ​​ളും സാ​​ധ്യ​​ത​​ക​​ളു​​മൊ​​ക്കെ മാ​​താ​​പി​​താ​​ക്ക​​ളും അ​​റി​​യാ​​വു​​ന്ന​​വ​​രോ​​ടു ചോ​​ദി​​ച്ചു മ​​ന​​സി​​ലാ​​ക്കി​​വ​​യ്ക്ക​​ണം. അ​​ല്ലാ​​തെ എ​​ല്ലാം മ​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ക്കു​​ന്ന​​ത് ഒ​​രു​​പ​​ക്ഷേ, അ​​വ​​ർ​​ക്കു കെ​​ണി​​ക​​ളി​​ലേ​​ക്കു വാ​​തി​​ൽ തു​​റ​​ന്നു​​കൊ​​ടു​​ക്കു​​ന്ന​​തു​​പോ​​ലെ ആ​​യെ​​ന്നു വ​​രാം.

നി​​ർ​​ദോ​​ഷ​​മാ​​യ ഒ​​രു വി​​നോ​​ദ​​മെ​​ന്ന മ​​ട്ടി​​ലാ​​ണു പ​​ല​​രും വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ളെ ആ​​ദ്യ​​മൊ​​ക്കെ സ​​മീ​​പി​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, അ​​ധി​​കം വൈ​​കാ​​തെ ഇ​​വ​​യു​​ടെ രൂ​​പ​​വും ഭാ​​വ​​വും മാ​​റി​​ത്തു​​ട​​ങ്ങി​​യ​​തു ലോ​​കം ക​​ണ്ടു. കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളെ ക​​ഥ​​ക​​ളാ​​ക്കി​​യും ഡെ​​വി​​ളി​​നെ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളാ​​ക്കി​​യും സാ​​ത്താ​​നി​​ക​​മാ​​യ ആ​​ശ​​യ​​ങ്ങ​​ൾ വി​​ഷ​​യ​​മാ​​ക്കി​​യു​​മൊ​​ക്കെ നൂ​​റു​​ക​​ണ​​ക്കി​​നു വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ളാ​ണു സൈ​​ബ​​ർ​​ലോ​​ക​​ത്തു പ്ര​​ച​​രി​​ക്കു​​ന്ന​​തും പു​​റ​​ത്തി​​റ​​ങ്ങു​​ന്ന​​തും. യു​​വ​​മ​​ന​​സു​​ക​​ളെ ഇ​​രു​​ണ്ട തു​​രു​​ത്തു​​ക​​ളി​​ലേ​​ക്കു ന​​യി​​ക്കാ​​ൻ ഇ​​വ​​യ്ക്കു ശേ​​ഷി​​യു​​ണ്ട്. ഇ​​ത്ത​​ര​​ത്തി​​ൽ ലോ​​ക​​മെ​​ന്പാ​​ടും പ്ര​​ചാ​​രം നേ​​ടി​​യി​​ട്ടു​​ള്ള ചി​​ല വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ളെ തി​​രി​​ച്ച​​റി​​യാം. ഇ​​വ​​യി​​ൽ ചി​​ല​​തെ​​ങ്കി​​ലും ന​​മ്മു​​ടെ നാ​​ട്ടി​​ലെ കു​​ട്ടി​​ക​​ളെ​​യും തേ​​ടി​​യെ​​ത്തി​​ത്തു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്നു​​വെ​​ന്ന​​താ​​ണ് യാ​​ഥാ​​ർ​​ഥ്യം.

(തു​​ട​​രും)


എസി റോഡ് മുങ്ങി; യാ​​ത്ര ദു​​ഷ്ക​​രം
ക​ല്ലാ​ർ​കു​ട്ടി ഡാ​മി​നു സമീപം മണ്ണിടിച്ചിൽ; ര​ണ്ടു ക​ട​ക​ൾ അണക്കെട്ടിൽ പതിച്ചു
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം അ​ടു​ത്ത വ​ർ​ഷം പൂർത്തിയാകും: മു​ഖ്യ​മ​ന്ത്രി
ഒ​രു കു​ട്ടി​ക്കുകൂ​ടി എ​ച്ച്ഐ​വി
സ്കൂ​ൾ ക​ലോ​ത്സ​വം ജ​നു​വ​രി ആ​റു മു​ത​ൽ പ​ത്തു വ​രെ തൃ​ശൂ​രി​ൽ
മാ​ർ വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ന​വം​ബ​ർ 12ന്
സഹായ മെത്രാപ്പോലീത്തമാരെ നിയമിച്ചു
തോ​മ​സ്ചാ​ണ്ടി​യു​ടെ കൈയേറ്റം അ​ന്വേ​ഷി​ക്ക​ണമെന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ക​ത്തു ന​ൽ​കി
കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ൻ നാ​ട​ക​മ​ത്സ​രം ഇ​ന്നു മു​ത​ൽ
ഇ​ന്ധ​നവി​ല വ​ർ​ധ​ന: നാളെ വാ​ഹ​ന പ​ണി​മു​ട​ക്ക്
സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ൾ 22ന് ക​രി​ദി​നം ആ​ച​രി​ക്കും
ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ 26 നു ​ പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി
ലീ​ഗി​ലെ പ്ര​തി​സ​ന്ധി വേ​ങ്ങ​രയിൽ പ്രതിഫലിക്കും: കോ​ടി​യേ​രി
മാ​വോ​യി​സ്റ്റു​ക​ൾ​ക്കു കീ​ഴ​ട​ങ്ങാ​ൻ നി​യ​മനി​ർ​മാ​ണം
നടിയെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​തി​ക​ൾ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി
മ​ണ​ൽ ഇ​റ​ക്കു​മ​തിക്കു തീ​രു​മാ​നം
ഇ​ടു​ക്കി​ അ​ണ​ക്കെ​ട്ടി​ൽ 55 ശ​ത​മാ​നം വെ​ള്ളം
കാലവര്‍ഷം :400 ഹെക്ടറിൽ കൃഷിനാശം
മെഡിക്കൽ വിദ്യാർഥിനിയെ സഹപാഠി ക്ലാസിൽ കയറി ക്രിക്കറ്റ് ബാറ്റിനടിച്ചു
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മൂലവിഗ്രഹ പരിശോധന പൂർത്തിയായി
കൊ​ച്ചി​യി​ലും കോ​ഴി​ക്കോ​ട്ടും സൈ​ബ​ർ​ഡോം കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കും: മു​ഖ്യ​മ​ന്ത്രി
മൊ​ബൈ​ൽ ഫോ​ണ്‍ ഷോ​പ്പു​ക​ൾ​ക്കും ടെ​ക്നീ​ഷ്യന്മാ​ർ​ക്കും വേ​ണ്ടി പോ​ലീ​സി​ന്‍റെ ഓ​ണ്‍​ലൈ​ൻ വെ​ബ് ആ​പ്ലി​ക്കേ​ഷ​ൻ
ടാ​ങ്ക​ർ ലോറിയിൽനിന്ന് ആസിഡ് ചോർന്നു
പു​തി​യ ന​ടീ​ൽ മി​ശ്രി​ത​വു​മാ​യി കൃ​ഷി വി​ജ്ഞാ​നകേ​ന്ദ്രം
ഇ.​പി.​ കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ഗു​രു​വാ​യൂ​ർ മേ​ൽ​​ശാ​ന്തി
പുനരൈക്യവാർഷിക സഭാസംഗമത്തിനു തുടക്കമായി
ഇന്ത്യൻ സഭയുടെ പ്രാർഥനയ്ക്കും അനുകന്പയ്ക്കും കടപ്പാട്: പാത്രിയർക്കീസ് ബാവ
റെ​യി​ൽ​വേ ക്രോ​സി​നു സ​മീ​പം പൊ​ന്ത​ക്കാ​ട്ടി​ൽ അ​സ്ഥി​കൂ​ടം
വീ​ട്ട​മ്മ​യെ പെ​ട്രോ​ളൊ​ഴി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം; യു​വാ​വി​നെ​തി​രേ കേ​സ്
വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു മ​രി​ച്ച നി​ല​യി​ൽ യു​വാ​വി​നെ ക​ണ്ടെ​ത്തി
ന​​​റു​​​ക്കെ​​​ടു​​​പ്പ് 22 ലേ​​​ക്ക് മാ​​​റ്റി
ചി​കി​ത്സ​ കി​ട്ടാ​തെ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റു ചി​​കി​​ത്സ​​യി​​ലി​​രു​​ന്ന​​യാ​​ൾ മ​​രി​​ച്ചു
ഡോ. ​ബി.​എ. രാ​ജാ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു
വാഹനാപകടത്തിൽ യുവാവും ഭാ​ര്യാപി​താ​വും മരിച്ചു
ആ​യു​ർ​വേ​ദ, ഹോ​മി​യോ, അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ: കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തരിശുരഹിതം: പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് 15 ല​ക്ഷം രൂപ പാ​രി​തോ​ഷി​കം
മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ 16 സേ​വ​ന​ങ്ങൾ​ ഓ​ണ്‍​ലൈ​നിൽ
ക​ണ്‍​സ്ട്ര​ക്‌ഷൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ്
30 ന് ​​​ത​​​പാ​​​ൽ ഉ​​​രു​​​പ്പ​​​ടി​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും
മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ങ്ങ​ൾ; സെ​മി​നാ​ർ 23ന്
ന​ട്മെ​ഗ് പാ​ർ​ക്ക്: ഉ​ന്ന​ത​ത​ല യോ​ഗം നാ​ളെ
റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ ഉ​പ​വാ​സം തി​രു​വ​ന​ന്ത​പു​ര​ത്ത്
മൂ​ല്യ​നി​ർ​ണ​യ​ത്തി​നു പ​രി​ശോ​ധ​ക​രെ ആ​വ​ശ്യ​മുണ്ട്
വി​ദ്യാ​ഭ്യാ​സത്തി​ൽ എ​യ്ഡ​ഡ്മേ​ഖ​ല​ നിർണായകം : കു​ഞ്ഞാ​ലി​ക്കു​ട്ടി
ദ​ക്ഷി​ണേ​ഷ്യ​ൻ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ സ​മ്മേ​ള​നം കൊച്ചിയിൽ
റോഡിൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം: പാ​ഴ്സ​ൽ ലോ​റി ഡ്രൈ​വ​റും ക്ലീ​ന​റും പി​ടി​യി​ൽ
പെട്രോൾ വില വർധന: ജനാധിപത്യ കേരള കോൺഗ്രസ് ധർണ നാളെ
ചി​കി​ത്സ ല​ഭി​ക്കാ​തെ ന​വ​ജാ​ത​ശി​ശു മ​രിച്ചതായി പ​രാ​തി
ഓർത്തഡോ​ക്സ് യുവജന സമ്മേളനം പ​രു​മ​ല​യി​ൽ
മഴയ്ക്കു നേരിയ ശമനം; മഴക്കെടുതി തുടരുന്നു
ഓടുന്ന ബൈക്കിനു മുകളിൽ മരം വീണ് യുവാവ് മരിച്ചു
സ്കൂൾ അവധി
ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ നാ​ലാം​വ​ട്ട​വും ത​ള്ളി
സേവനമനോഭാവം കത്തോലിക്കാ ആ​ശു​പ​ത്രി​ക​ളെ വ്യത്യസ്തമാക്കുന്നു: മു​ഖ്യ​മ​ന്ത്രി
ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​ൽ വൻ ക​വ​ർ​ച്ച
ആ​ർ​സി​സി ന​ട​പ​ടി​ക​ളി​ൽ പി​ഴ​വി​ല്ലെ​ന്നു സൊ​സൈ​റ്റി
ക​ട​കം​പള്ളി​ വി​വാ​ദം; പരിശോധിക്കുമെന്നു കോടിയേരി
കണ്ണന്താനം വെല്ലുവിളിക്കുന്നു: മദ്യവിരുദ്ധ വിശാല സഖ്യം
കാ​വ്യാ മാ​ധ​വ​ൻ ഇ​പ്പോ​ൾ പ്ര​തി​യ​ല്ലെ​ന്നു പ്രോ​സി​ക്യൂ​ഷ​ൻ
സു​നി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഹൈ​ക്കോ​ട​തി റി​പ്പോ​ർ​ട്ട് തേടി
നാ​ദി​ർ​ഷ​ായു​ടെ മ​റു​പ​ടി തൃ​പ്തി​ക​ര​മല്ല: പോലീസ്
നൂറിൽ നൂറുമായി ജോസഫും റോസമ്മയും
ഒപ്പിടാനെത്തിയ കോണ്‍ഗ്രസ് നേതാവിനെതിരേ പോലീസ് കേസ്
അഖില കേ​സ്: ​ റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ
ഫാർമേഴ്സ് കോണ്‍ക്ലേവ് കാഞ്ഞിരപ്പള്ളിയിൽ
മഴ തുടരും, പക്ഷേ അതിശക്തമാകില്ല
താമരശേരി ചു​രംറോ​ഡ് ത​ക​ർ​ന്നു
ഇടുക്കിയിൽ ജലനിരപ്പ് മൂന്നടികൂടി ഉയർന്നു
വേ​ങ്ങ​ര: കെ.​എൻ.​എ.​ ഖാ​ദ​ർ യുഡിഎഫ് സ്ഥാനാർഥി
കേ​ര​ള​ത്തി​ൽ ലോ​ട്ട​റി വി​ൽ​ക്കാ​നി​ല്ലെ​ന്നു മി​സോ​റാം
മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ട്: ഫയലുകൾ കണ്ടെത്തി
മലങ്കര കത്തോലിക്കാ പുനരൈക്യ വാർഷിക സഭാസംഗമത്തിന് ഇന്നു കൊടിയേറും
അന്ത്യോക്യൻ പാത്രിയർക്കീസിന്‍റെ കേരള സന്ദർശനം ഇന്നു തുടങ്ങും
മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ആ​ഗോ​ള അ​ല്മാ​യ സം​ഗ​മം നാ​ളെ
LATEST NEWS
സി​യാ​ൽ മാ​തൃ​ക​യി​ൽ ട​യ​ർ ഫാ​ക്ട​റി പ​രി​ഗ​ണ​ന​യി​ലെ​ന്നു സ​ർ​ക്കാ​ർ
തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റം: വി​ജി​ല​ൻ​സ് നി​യ​മോ​പ​ദേ​ശം തേ​ടി
മ​ണ്ഡ​ല​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഒ​ക്ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി
നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ക​ന്പ​നി സി​ഇ​ഒ
വി​വാ കേ​ര​ള​യ്ക്കു പി​ൻ​ഗാ​മി; ഗോ​കു​ലം എ​ഫ്സി ഐ​ലീ​ഗ് ക​ളി​ക്കും
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.