കേരള കോൺഗ്രസ്-എം സെക്രട്ടേറിയറ്റ് ധർണ നടത്തും
Friday, August 18, 2017 1:29 PM IST
കോ​​ട്ട​​യം: കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ ജ​​ന​​വി​​രു​​ദ്ധ ന​​യ​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് -എം ​​സം​​സ്ഥാ​​ന​ ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 22ന് ​​രാ​​വി​​ലെ 11നു ​​സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നു മു​​ന്പി​​ൽ ധ​​ർ​​ണ സം​​ഘ​​ടി​​പ്പി​​ക്കും. ധ​​ർ​​ണ പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.

നാ​​ണ്യ​​വി​​ള​​ക​​ളു​​ടെ വി​​ല​​യി​​ടി​​വും നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ളു​​ടെ ദു​​സ​​ഹ​​മാ​​യ വി​​ല​​ക്ക​​യ​​റ്റ​​വും കേ​​ര​​ള​​ത്തി​​ല ജ​​ന​​ങ്ങ​​ളെ ദു​​രി​​ത​​ത്തി​​ലാ​​ഴ്ത്തി​​യി​​രി​​ക്കു​​ന്നു. ക​​ർ​​ഷ​​ക​​രു​​ടെ ക​​ട​​ങ്ങ​​ൾ എ​​ഴു​​തി​​ത​​ള്ളു​​ക, നാ​​ണ്യ​​വി​​ള​​ക​​ൾ​​ക്കു കു​​റ​​ഞ്ഞ താ​​ങ്ങു​​വി​​ല പ്ര​​ഖ്യാ​​പി​​ക്കു​​ക, റ​​ബ​​ർ വി​​ല​​സ്ഥി​​ര​​താ​ പ​​ദ്ധ​​തി​​യി​​ൽ റ​​ബ​​ർ വി​​ല 200 രൂ​​പ​​യാ​​യി ഉ​​യ​​ർ​​ത്തു​​ക​​യും നി​​ല​​വി​​ലു​​ള്ള സ്തം​​ഭ​​നാ​​വ​​സ്ഥ പ​​രി​​ഹ​​രി​​ക്കു​​ക​​യും ചെ​​യ്യു​​ക, രാ​​ഷ്‌​ട്രീ​​യ ​കൊ​​ല​​പാ​​ത​​ക​​ങ്ങ​​ൾ​​ക്ക് അ​​റു​​തി വ​​രു​​ത്തു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​ണു ധ​​ർ​​ണ. വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ഡെ​​പ്യൂ​​ട്ടി ചെ​​യ​​ർ​​മാ​​ൻ സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ.​ ​മാ​​ണി എം​​പി, ജോ​​യി എ​​ബ്ര​​ഹാം എം​​പി, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, ഡോ. ​എ​​ൻ. ജ​​യ​​രാ​​ജ് എം​​എ​​ൽ​​എ, റോ​​ഷി അ​​ഗ​​സ്റ്റി​​ൻ എം​​എ​​ൽ​​എ, സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.