ഹരിതം
Friday, August 18, 2017 1:50 PM IST
ചെടികളുടെ വളർച്ചയ്ക്ക് റൈ​സോ​ബി​യം

പ​യ​റു​വി​ള​ക​ൾ മ​ണ്ണി​ന്‍റെ ഫ​ല​പു​ഷ്ടി കൂ​ട്ടും എ​ന്ന വ​സ്തു​ത ഒ​ട്ടു​മി​ക്കവർക്കും അ​റി​വു​ള്ള കാ​ര്യ​മാ​ണ്. ഈ ​പ്ര​ക്രി​യയ്​ക്ക് പ​യ​റു​വി​ള​ക​ളെ സ​ഹാ​യി​ക്കു​ന്ന​ത് വേ​രു​ക​ളി​ൽ കാ​ണു​ന്ന മു​ലാ​ർ​ബു​ദ​ങ്ങ​ൾ അ​ഥ​വാ റൂ​ട്ട്നോ​ഡ്യൂ​ൾ​സ് ആ​ണ്. വേ​രു​ക​ളി​ലെ ഈ ​റൈ​സോ​ബി​യം അ​ന്ത​രീ​ക്ഷ​ത്തി​ലെ നൈ​ട്ര​ജ​നെ സ്വാം​ശീ​ക​രി​ച്ച് അ​മോ​ണി​യ​യാ​ക്കി മാ​റ്റു​ന്നു. അ​ന്യോ​ന്യം സ​ഹാ​യി​ച്ചു​ള്ള ഈ ​പ്ര​ക്രി​യ​യി​ൽ ബാ​ക്ടീ​രി​യ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന അ​മോ​ണി​യ​യു​ടെ പ്ര​ധാ​ന പ​ങ്കും പ​യ​റു​ചെ​ടി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ അ​മോ​ണി​യ ഉ​ത്പാ​ദി​പ്പി​ക്കാ​വാ​നാ​വ​ശ്യ​മാ​യ ഉൗ​ർ​ജം പ​യ​റു​ചെ​ടി ബാ​ക്ടീ​രി​യ​യ്ക്ക് തി​രി​ച്ചു ന​ൽ​കു​ന്നു.

വേ​രുമു​ഴ​ക​ൾ ഉ​ണ്ടാ​ക്കു​ന്ന ബാ​ക്ടീ​രി​യ​ക​ൾ റൈ​സോ​ബി​യം, ബ്രാ​ഡി​റൈ​സോ​ബി​യം, അ​സോ​റൈ​സോ​ബി​യം എ​ന്നീ മൂ​ന്ന് ജ​നു​സു​ക​ളി​പ്പെ​ടു​ന്നു. ഓ​രോ പ​യ​റു ചെ​ടി​യി​ലും മു​ഴ​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​ത് വ്യ​ത്യ​സ്ത ജീ​വാ​ണു​ക്ക​ൾ മൂ​ല​മാ​ണ്. ഇ​ത് ജ​നി​ത​ക​മാ​യി നി​യ​ന്ത്രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ ​ജീ​വാ​ണു​ക്ക​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യി മ​ണ്ണി​ൽ വ​ള​രാ​നു​ള്ള ക​ഴി​വു​ണ്ടെ​ങ്കി​ലും ആ ​സ​മ​യ​ത്ത് ഇ​വ അ​ന്ത​രീ​ക്ഷ​ത്തി​ലെ നൈ​ട്ര​ജ​നെ സ്വാം​ശീ​കരി​ക്കാ​റി​ല്ല. വേ​രു​ക​ളി​ലോ ത​ണ്ടു​ക​ളി​ലോ ഉ​ണ്ടാ​കു​ന്ന നോ​ഡ്യൂ​ളു​ക​ളി​ൽ മാ​ത്ര​മേ ഇ​തു സാ​ധ്യ​മാ​കൂ.

പ​യ​ർ ചെ​ടി​ക​ൾ​ക്ക് ഏ​ക​ദേ​ശം ര​ണ്ടു​മൂ​ന്നാ​ഴ്ച വ​ള​ർ​ച്ച എ​ത്തു​ന്പോ​ഴാ​ണ് അ​വ​യു​ടെ വേ​രി​ലോ ത​ണ്ടി​ലോ നോ​ഡ്യൂ​ളു​ക​ൾ ഉ​ണ്ടാ​യി​ത്തു​ട​ങ്ങു​ന്ന​ത്. പൂ​ർ​ണ​വ​ള​ർ​ച്ച​യെ​ത്തി​യ ഒ​രു നോ​ഡ്യൂ​ളി​ൽ ബാ​ക്ടീ​രി​യ​യും പ​യ​റു​ചെ​ടി​യും സം​യു​ക്ത​മാ​യി ലെ​ഗ്ഹീ​മോ​ഗ്ലോ​ബി​ൻ എ​ന്ന ചു​വ​ന്ന നി​റ​ത്തി​ലു​ള്ള ഒ​രു പ്രോ​ട്ടീ​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു.

ഈ ​പ്ര​ക്രി​യ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​യാ​തെ നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു. ഈ ​സ്ഥി​തി​യി​ൽ മാ​ത്ര​മേ നൈ​ട്രോ​ജ​നേ​സ് എ​ന്ന രാ​സാ​ഗ്നി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി അ​ന്ത​രീ​ക്ഷ​ത്തി​ലെ നൈ​ട്ര​ജ​നെ അ​മോ​ണി​യ​യാ​ക്കി മാ​റ്റി ചെ​ടി​ക്ക് ന​ൽ​കുക​യു​ള്ളു.

പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യി​ലു​ള്ള വേ​രു മു​ഴ​ക​ളു​ടെ ഉ​ൾ​വ​ശം ഇ​ളം ചു​വ​പ്പു നി​റ​ത്തി​ലാ​യി​രി​ക്കും.
റൈ​സോ​ബി​യം എ​ന്ന ജീ​വാ​ണു​വ​ളം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നാ​യി റൈ​സോ​ബി​യം ബാ​ക്ടീ​രി​യ​ക​ളെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യു​ള്ള നോ​ഡ്യൂ​ളു​ക​ളി​ൽ നി​ന്നും വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്നു.
ഇ​വ​യെ പ്ര​ത്യേ​കം ത​യാ​ർ ചെ​യ്ത ദ്ര​വ​രൂ​പ​ത്തി​ലു​ള്ള മീ​ഡി​യ​ത്തി​ൽ വ​ള​ർ​ത്തി അ​തി​നെ പൊ​ടി​രൂ​പ​ത്തി​ലു​ള്ള ലി​ഗ്നൈ​റ്റി​ൽ ചേ​ർ​ത്ത് വി​ൽ​പ​ന​യ്ക്കാ​യി ത​യാ​റാ​ക്കു​ന്നു.

ഉ​പ​യോ​ഗ​രീ​തി

വി​ത്തി​ൽ പു​ര​ട്ടി​യാ​ണ് റൈ​സോ​ബി​യം ജീ​വാ​ണു​വ​ളം ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ഒ​രു ഹെ​ക്ട​ർ സ്ഥ​ല​ത്ത് ന​ടാ​നു​ള്ള വി​ത്തി​ൽ പു​ര​ട്ടു​വാ​ൻ ഏ​ക​ദേ​ശം 500 ഗ്രാം ​ജീ​വാ​ണു​വ​ളം വേ​ണ്ടി​വ​രും. ഇ​ത് ശ​ർ​ക്ക​ര ലാ​യ​നി​യി​ലോ ക​ഞ്ഞി​വെ​ള്ള​ത്തി​ലോ ല​യി​പ്പി​ച്ച് കു​ഴ​ന്പ് പ​രു​വ​മാ​ക്കി വി​ത്തു ക​ല​ർ​ത്തി അ​ര​മ​ണി​ക്കൂ​ർ ത​ണ​ല​ത്ത് ഉ​ണ​ക്കു​ക. ഈ ​വി​ത്തു​ക​ൾ മ​ണ്ണി​ൽ പാ​കേ​ണ്ട​താ​ണ്. വേ​രു മു​ഴ​ക​ൾ വ​ഴി ഒ​രു പ​യ​റു​ചെ​ടി​ക്ക് അ​തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കാ​വ​ശ്യ​മാ​യ നൈ​ട്ര​ജ​ന്‍റെ 60-70 ശ​ത​മാ​നം വ​രെ ല​ഭി​ക്കും. ചെ​ടി​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ചാ​ണ​കം ക​ന്പോ​സ്റ്റ് എ​ന്നീ വ​ള​ങ്ങ​ളും ന​ൽ​ക​ണം. അ​മ്ള സ്വ​ഭാ​വ​മു​ള്ള മ​ണ്ണി​ൽ പു​ളി​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി കു​മ്മാ​യം മ​ണ്ണി​ൽ ചേ​ർ​ക്ക​ണം.

ജി​തി​ൻ ഷാ​ജു കാ​ർ​ഷി​ക കോ​ള​ജ്, പ​ട​ന്ന​ക്കാ​ട്


കർഷകകൂട്ടായ്മയിൽ വിത്തും വളവും


കർഷകക്കൂട്ടായ്മയിൽ വി ത്തും വളവും നടീൽ വസ്തുക കളും മിതമായനിരക്കിൽ നൽ കുകയാണ് കോട്ടയം നെടുംകു ന്നം നെടുമണ്ണി ജൈവകർഷക സ്വയംസഹായ സംഘം. പത്തു വർഷമായി ഈ സംഘം പ്രവർ ത്തിക്കുന്നു. കർഷകമിത്ര എന്ന പേരിൽ സംഘം തുടങ്ങിയ ഡി പ്പോവഴി പൊതുജനങ്ങൾക്കും കർഷകർക്കും കാർഷിക ഉത്പ ന്നങ്ങളും വളവും വിത്തുമെല്ലാം എത്തിച്ചു നൽകുന്നു. നല്ലയിനം മുരിങ്ങ, കോവൽ, മരച്ചീനി തണ്ടുകൾ, ചേന, ചേന്പ്, കാച്ചി ൽ, ചെറുകിഴങ്ങ് എന്നിവയെല്ലാം കർഷകരിൽ നിന്നുശേഖരി ക്കു കയും വിപണനം ചെയ്യുകയും ചെയ്യുന്നു.

ഏതുതരം കൃഷിക്കുമുള്ള നടീൽവസ്തുക്കൾ ഓഡർ ചെ യ്താൽ ഇവിടെ നിന്നും ലഭി ക്കും. ആട്ടിൻ കാഷ്ഠം, മണ്ണിരക്ക ന്പോസ്റ്റ്, വെർമിവാഷ് തുടങ്ങി ജൈവവളങ്ങളുടെ വിപുലമായ ശേഖരം തന്നെ ഇവിടെയുണ്ട്. പശു, ആട് എന്നിവ വളർത്തുന്ന വരിൽ നിന്നും വിലകൊടുത്ത് ആട്ടിൻകാഷ്ഠവും ചാണകവു മെല്ലാം എടുക്കുക വഴി ഇവയെ വളർത്തുന്നവർക്ക് അധികവരു മാനവും കർഷകർക്ക് ശുദ്ധമായ ജൈവവളങ്ങളും
ലഭ്യമാകുന്നു.

തെങ്ങുകൾക്കുണ്ടാകുന്ന ചെല്ലിയാക്രമണം മുതലായവ ശ്രദ്ധയിൽപ്പെട്ടാൽ നാളികേര വികസന ബോർഡിൽ നിന്നു പരിശീലനം ലഭിച്ച തെങ്ങിന്‍റെ ചങ്ങാതിമാർ സംഘത്തിൽ നിന്നെത്തി ഇവ പരിഹരിച്ചു കൊടുക്കും.


ഡിസ്പോസിബിൾ ഗ്ലാസുക ളിൽ കിളിർപ്പിച്ച പച്ചക്കറിത്തൈ കൾ നൽകുന്ന പദ്ധതിയും നിലവിലുണ്ട്. ചെന്പരത്തി വരിക്ക, തേൻവരിക്ക, സിന്ദൂര വരിക്ക തുടങ്ങിയവയുടെ ബഡ്ഡു ചെയ്ത തൈകളും എല്ലായിനം വാഴവിത്തുകളും ഡിപ്പോവഴി ഗ്രാമീണരിലെത്തുന്നു.

വി.ഒ. ഒൗതക്കുട്ടി

ഫോണ്‍: ഒൗതക്കുട്ടി- 94461 25 632.

ഇടവിളയായി കാപ്പി

കാർഷികവിളകളുടെ വിലയി ടിവ് കേരളത്തിലെ കർഷകരെ വലയ്ക്കുന്ന ഒന്നാണ്. ഏകവിള സംവിധാനമാണ് തോട്ടവിള കൃ ഷിയിൽ കേരളം അധികവും പിന്തുടരുന്നതെന്നാണ് ഇതിനു പ്രധാന കാരണം. വി​ല​യി​ടി​ഞ്ഞാ​ൽ അ​ത് ക​ർ​ഷ​ക​രെ ത​ക​ർ​ച്ച​യി​ലേ​ക്ക് ഉ​ന്തി​വീ​ഴ്ത്തു​മെ​ന്നത് സ​ത്യമാണ്. ഇ​തി​ന് പ​രി​ഹാ​രം ഇ​ട​വി​ള​ക​ളാണ്്. ഒ​ന്നു വീ​ണാ​ലും മ​റ്റൊ​ന്ന് തു​ണ​യാ​കു​മെ​ന്ന​താ​ണ്് ഇ​തി​നു പി​ന്നി​ലെ ല​ളി​ത​മാ​യ ത​ത്വം. ഇ​ക്കാ​ര്യം ചെ​റു​പ്പ​ത്തി​ലേ കൃ​ത്യ​മാ​യി തി​രി​ച്ച​റി​ഞ്ഞ​ത ു​ മു​ത​ൽ വ​യ​നാ​ട് പു​ൽ​പ്പ​ള്ളി ശ​ശി​മ​ല പാ​ടി​ച്ചി​റ കാ​വ​ള​ക്കാ​ട്ട് റോ​യി ആ​ന്‍റ​ണി ഇ​ട​വി​ള​ക​ളു​ടെ പ്ര​ചാ​ര​ക​നാ​ണ്.

പ്ര​ധാ​ന​വി​ള​ക​ൾ​ക്ക് അ​നു​രൂ​പ​മാ​യ ഇ​ട​വി​ള​ക​ൾ ഏ​തൊ​ക്കെ എ​ന്ന അ​ന്വേ​ഷ​ണം റോ​യി​യെ കൊ​ണ്ടു​ചെ​ന്നെ​ത്തി​ച്ച​ത് കാ​പ്പി​ച്ചെ​ടി​ക​ളി​ലേ​ക്കാ​ണ്. ഏ​ത് ത​ണ​ലി​ലും വ​ള​രാ​നും പു​റ്റു​പോ​ലെ കാ​യ് പി​ടി​ക്കാ​നും ക​ഴി​വു​ള്ള അ​റ​ബി​ക്ക ഇ​ന​മാ​യി​രു​ന്നു അ​ത്. റോ​യീ​സ് സെ​ല​ക്‌ഷൻ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഈ കാ​പ്പി​ക്ക് ഒ​രു പി​ടി ഗു​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. മു​പ്പ​തു​ മു​ത​ൽ എ​ണ്‍​പ​ത് ശ​ത​മാ​നം വ​രെ തണൽ കുറയു ന്നതിനനുസരിച്ച് ഈ ​കാ​പ്പി​ച്ചെ​ടി​ക​ളു​ടെ വ​ള​ർ​ച്ച​യും കാ​യ്പി​ടു​ത്ത​വും മെ​ച്ച​പ്പെ​ട്ടു​വ​രും.

ഈ​യി​ന​ത്തി​ന് പ​ക്കു​വേ​രു​ക​ൾ കു​റ​വാ​ണ്. താ​യ് വേ​രു​ക​ൾ ആ​ഴ​ത്തി​ലേ​യ്ക്ക് പോ​കും. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​ധാ​ന​വി​ള​യാ​യ റ​ബ​റു​മാ​യോ ക​മു​കു​മാ​യോ മ​ത്സ​ര​മി​ല്ല. ഇ​ല​ത്തു​രു​ന്പ് എ​ന്ന രോ​ഗം ഈ​യി​ന​ത്തെ ഇ​തു​വ​രെ​യും ബാ​ധി​ച്ചി​ട്ടി​ല്ല. മു​ക​ൾ​ച്ചി​ന​പ്പു​ക​ൾ നു​ള്ളി​വി​ട്ടാ​ൽ താ​ഴേ​ക്ക് തൂ​ങ്ങി​വ​ള​രു​ന്ന ഈ ​ചെ​ടി​ക​ൾ റ​ബ​റി​ന്‍റെ ടാ​പ്പിം​ഗി​നോ പാ​ലെ​ടു​ക്കു​ന്ന​തി​നോ ത​ട​സ​മാ​കു​ന്ന​ി​ല്ല. ര​ണ്ടു​വ​ർ​ഷം പ്രാ​യ​മാ​കു​ന്ന സ​മ​യ​ത്ത് ആ​ദ്യ പ്രൂ​ണിം​ഗ് ന​ട​ത്തി​യാ​ൽ ചെ​ടി​ക​ൾ ഉ​യ​ർ​ന്നു​പൊ​ങ്ങാ​തെ കു​ട​പോ​ലെ വി​ട​ർ​ന്നു​വ​ള​രും. നാ​ലാ​മ​ത്തെ വ​ർ​ഷ​ത്തി​ൽ ര​ണ്ടാ​മ​ത്തെ പ്രൂ​ണിം​ഗ് ന​ട​ത്താം. ചു​വ​ട്ടി​ൽ നേ​രി​ട്ട് ന​ല്കു​ന്ന വ​ളം വ​ലി​ച്ചെ​ടു​ത്ത് അ​തി​ന​നു​സ​രി​ച്ച് വി​ള​വ് ന​ല്കാ​ൻ ഇ​വ​യ്ക്ക് ഉ​ത്സാ​ഹ​മാ​ണ്. പ​രി​ച​ര​ണം എ​ത്ര​മാ​ത്ര​മു​ണ്ടോ അ​ത്ര​യും വി​ള​വും ന​ല്കും.

ഒ​രേ​ക്ക​ർ റ​ബ​ർ തോ​ട്ട​ത്തി​ൽ 1800 കാ​പ്പി​ത്തൈ​ക​ൾ ന​ടാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് റോ​യി​യു​ടെ ക​ണ​ക്ക്. അ​താ​യ​ത് 15 x 15 അ​ക​ല​ത്തി​ൽ ന​ട്ട റ​ബ​ർ​മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ര​ണ്ട് നി​ര​യാ​യും 20x10 അ​ടി അ​ക​ല​ത്തി​ൽ ന​ട്ട മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ മൂ​ന്നു​നി​ര​യാ​യും കാ​പ്പി ന​ടാം. ചെ​ടി​ക​ൾ ത​മ്മി​ൽ നാ​ല​ര​യ​ടി അ​ക​ലം വേ​ണം. ടാ​പ്പ് ചെ​യ്യു​ന്ന മ​ര​ങ്ങ​ളി​ൽ​നി​ന്ന് അ​ഞ്ച​ടി അ​ക​ലം പാ​ലി​ക്ക​ണം. അ​ങ്ങ​നെ വ​രു​ന്പോ​ൾ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി പ​ത്ത​ടി അ​ക​ലം കി​ട്ടും. വേ​ന​ലി​ൽ പോ​ലും ന​ന​യ്ക്കേ​ണ്ട​തി​ല്ല എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. പ​തി​നെ​ട്ടാം മാ​സ​ത്തി​ൽ പൂ​വി​ട്ടു​തു​ട​ങ്ങും. റോ​യി​യു​ടെ തോ​ട്ട​ത്തി​ൽ മി​ക​ച്ച പ​രി​ച​ര​ണം ല​ഭി​ക്കു​ന്ന തൈ​ക​ളി​ൽ​നി​ന്ന് നാ​ലു​കി​ലോ വ​രെ കാ​യ്ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, സാ​ധാ​ര​ണ പ​രി​ച​ര​ണം മാ​ത്രം കി​ട്ടു​ന്ന ചെ​ടി​ക​ളി​ൽ​നി​ന്നു​പോ​ലും ഏ​റ്റ​വും കു​റ​ഞ്ഞ​ത് ഒ​രു കി​ലോ ഉ​ണ​ങ്ങി​യ കാ​യ്ക​ൾ ഉ​റ​പ്പാ​യും കി​ട്ടുമെ​ന്നാ​ണ് റോ​യി പ​റ​യു​ന്ന​ത്. ഇ​പ്പോ​ൾ അ​റ​ബി​ക്ക ഇ​നം കാ​പ്പി​ക്കു​രു​വി​ന് 100-120 രൂ​പ വ​രെ വി​ല​യു​ണ്ട്. വ​ലി​പ്പം കൂ​ടി​യ എ​എ ഗ്രേ​ഡി​ലു​ള്ള കേ​ടു​ക​ളി​ല്ലാ​ത്ത കാ​യ്ക​ളാ​ണ് ഇ​വ​യു​ടേ​ത് എ​ന്ന​തി​നാ​ൽ മി​ക​ച്ച വി​ല കി​ട്ടും.

തൈ​ക​ൾ കേ​ടു​വ​രാ​തെ കേ​ര​ള​ത്തി​ൽ എ​വി​ടെ​യും എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​താ​ണ് റോ​യി​യു​ടെ രീ​തി. റോ​യി​യു​ടെ തോ​ട്ട​ത്തി​ലെ​ത്തിയ കൃ​ഷി​മ​ന്ത്രി ഇ​ട​വി​ളകൃ ഷി വി​ല​യി​രു​ത്തി​യി​രു​ന്നു.

റ​ബ​റി​നൊ​പ്പം മാ​ത്ര​മ​ല്ല ജാ​തി​ത്തോ​ട്ട​ത്തി​ലും ക​വു​ങ്ങി​ൻ​തോ​ട്ട​ത്തി​ലും ക​ശു​മാ​വി​ൻ​തോ​ട്ട​ത്തി​ലും റോ​യീ​സ് സെ​ല​ക്‌ഷൻ കാ​പ്പി മി​ക​ച്ച വി​ളവു​ന​ല്കു​ന്നു​ണ്ട്. വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ജൈ​വ​രീ​തി​യി​ൽ 15 ഏ​ക്ക​ർ സ്്ഥ​ല​ത്ത് കൃ​ഷി ചെ​യ്യു​ന്നു.

സ​ർ​ക്കാ​രി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള തോ​ട്ട​ത്തി​ൽ വ​ൻ​തോ​തി​ൽ കാ​പ്പി ഇ​ട​വി​ള​യാ​യി ചെ​യ്യു​ന്ന​തി​ന് റോ​യി​യാ​ണ് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. 1963-ൽ ​പു​ൽ​പ്പ​ള്ളി​യി​ലെ​ത്തി​യ തൊ​ടു​പു​ഴ ക​രി​ങ്കു​ന്നം കാ​വ​ള​ക്കാ​ട്ട് പാ​പ്പ​ൻ​ചേ​ട്ട​ന്‍റെ ഇ​ള​യ​മ​ക​നാ​ണ് റോ​യി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റോ​യി ആ​ന്‍റ​ണി - 9447907464

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.