ഒ​ഴു​ക്കി​ല്‍പ്പെട്ട് കാ​ണാ​താ​യ വ്യാ​പാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
ഒ​ഴു​ക്കി​ല്‍പ്പെട്ട് കാ​ണാ​താ​യ  വ്യാ​പാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, August 21, 2017 12:32 PM IST
വ​ലി​യ​തോ​വാ​ള: ഒ​ഴു​ക്കി​ല്‍പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം കാ​ണാ​താ​യ വ്യാ​പാ​രി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ ക​ണ്ടെ​ത്തി. വ​ലി​യ​തോ​വാ​ള​യി​ലെ പ​ച്ച​ക്ക​റി വ്യാ​പാ​രി വ​ട​ക്കേ​പ്പ​റ​മ്പി​ല്‍ വി.​ജെ. ജോ​സ​ഫി​ന്‍റെ (അ​പ്പ​ച്ച​ന്‍ -52) മൃ​ത​ദേ​ഹ​മാ​ണ് ക​ല്ലാ​ര്‍ - ഇ​ര​ട്ട​യാ​ര്‍ പു​ഴ​യി​വ​ല്‍ മാ​നാ​ന്ത​ടം​പ​ടി ഭാ​ഗ​ത്ത് ച​പ്പി​ല്‍ ത​ട​ഞ്ഞ​നി​ല​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 9.30-ഓ​ടെ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ക​ട​യ​ട​ച്ചു വീ​ട്ടി​ലേ​ക്കു പോ​യ​പ്പോ​ള്‍ ക​ല്ലാ​ര്‍ - ഇ​ര​ട്ട​യാ​ര്‍ പു​ഴ​യി​ല്‍ കാ​ല്‍വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നെ​ന്നു ക​രു​തു​ന്നു.


വ​ലി​യ​തോ​വാ​ള ഭാ​ഗ​ത്ത് പു​ഴ​യോ​ടു​ചേ​ര്‍ന്ന ചെ​രി​പ്പു ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ര്‍ന്ന് പു​ഴ​യി​ല്‍ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഫ​യ​ര്‍ ഫോ​ഴ്‌​സും പോ​ലീ​സും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​വ​ലി​യ​തോ​വാ​ള ക്രി​സ്തു​രാ​ജ പ​ള്ളി​യി​ല്‍. ഭാ​ര്യ: വ​ത്സ​മ്മ വ​ലി​യ​തോ​വാ​ള പ​താ​ലി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: അ​തു​ല്യ, അ​നി​റ്റ, ആ​രോ​മ​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.