പിഎസ്‌സി ചോദ്യബാങ്ക് വിപുലീകരിക്കുന്നു
Monday, September 18, 2017 12:09 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള പ​​ബ്ളി​​ക് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ ചോ​​ദ്യ​​ബാ​​ങ്ക് വി​​പു​​ലീ​​ക​​രി​​ക്കു​​ന്നു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി വി​​വി​​ധ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലെ വൈ​​സ് ചാ​​ൻ​​സ​​ല​​ർ​​മാ​​ർ, ര​​ജി​​സ്ട്രാ​​ർ​​മാ​​ർ, വ​​കു​​പ്പ് ത​​ല​​വ​​ൻ​​മാ​​ർ, ബോ​​ർ​​ഡ് ഓ​​ഫ് സ്റ്റ​​ഡീ​​സ് അ​​ധ്യ​​ക്ഷ​​ൻ​​മാ​​ർ എ​​ന്നി​​വ​​രു​​മാ​​യി പി​​എ​​സ്‌​​സി​​യി​​ലെ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ച​​ർ​​ച്ച ന​​ട​​ത്തും.

ഇ​​ന്ന​​ലെ പി​​എ​​സ്‌​​സി ആ​​സ്ഥാ​​ന​​ത്തു ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ലാ​​ണു തീ​​രു​​മാ​​നം. ക​​ഴി​​ഞ്ഞ മാ​​സം പ​​ത്ത​​നം​​തി​​ട്ട, പാ​​ല​​ക്കാ​​ട് ജി​​ല്ല​​ക​​ളി​​ൽ പി​​എ​​സ്‌​​സി ന​​ട​​ത്തി​​യ എ​​ൽ​​ഡി ക്ലാ​​ർ​​ക്ക് പ​​രീ​​ക്ഷ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​വി​​ധ പ​​രീ​​ക്ഷ​​ക​​ളി​​ൽ തെ​​റ്റാ​​യ ചോ​​ദ്യ​​ങ്ങ​​ൾ ക​​ട​​ന്നു​​കൂ​​ടി​​യ​​ത് ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളു​​ടെ ഭാ​​ഗ​​ത്തു നി​​ന്നു പ്ര​​തി​​ഷേ​​ധ​​ത്തി​​നു കാ​​ര​​ണ​​മാ​​യി​​രു​​ന്നു. വി​​വാ​​ദ​​മാ​​യ ചോ​​ദ്യ​​ങ്ങ​​ൾ​​ക്കൊ​​പ്പം സി​​ല​​ബ​​സു​​മാ​​യി ബ​​ന്ധ​​മി​​ല്ലാ​​ത്ത ചോ​​ദ്യ​​ങ്ങ​​ളും ഉ​​ൾ​​പ്പ​​ട്ട​​തി​​നെ തു​​ട​​ർ​​ന്ന് പ​​രീ​​ക്ഷ റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും ഉ​​യ​​ർ​​ന്നി​​രു​​ന്നു. ഗൈ​​ഡി​​ൽ നി​​ന്നും ചോ​​ദ്യ​​ങ്ങ​​ൾ കോ​​പ്പി അ​​ടി​​ക്കു​​ന്ന​​താ​​യും ആ​​ക്ഷേ​​പ​​മു​​യ​​ർ​​ന്നു. ഇ​​തേ​​തു​​ട​​ർ​​ന്നാ​​ണ് ചോ​​ദ്യ​​ബാ​​ങ്ക് വി​​പു​​ലീ​​ക​​രി​​ക്കു​​ന്ന​​തി​​നും വി​​ദ​​ഗ്‌​​ധ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്തി പാ​​ന​​ൽ രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തി​​നും പി​​എ​​സ്‌​​സി തീ​​രു​​മാ​​നി​​ച്ച​​ത്.

വ​​നം വ​​കു​​പ്പി​​ൽ റേ​​ഞ്ച് ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സ​​ർ, കേ​​ര​​ള ജ​​ന​​റ​​ൽ സ​​ർ​​വീ​​സി​​ൽ ഡി​​വി​​ഷ​​ണ​​ൽ അ​​ക്കൗ​​ണ്ട​​ന്‍റ്, വി​​വി​​ധ ക​​മ്പ​​നി/​​കോ​​ർ​​പ​​റേ​​ഷ​​ൻ/​​ബോ​​ർ​​ഡി​​ൽ ഡ്രൈ​​വ​​ർ ഗ്രേ​​ഡ് 2/ഡ്രൈ​​വ​​ർ എ​​ന്നീ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് ചു​​രു​​ക്ക​​പ്പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തി​​നും ഇ​​ന്ന​​ലെ ചേ​​ർ​​ന്ന പി​​എ​​സ്‌​​സി യോ​​ഗം തി​​രു​​മാ​​നി​​ച്ചു.

കേ​​ര​​ള ആ​​ർ​​ട്ടി​​സാ​​ൻ​​സ് ഡെ​​വ​​ല​​പ്മെ​​ന്‍റ് കോ​​ർ​​പ​​റേ​​ഷ​​നി​​ൽ ടെ​​ക്നി​​ക്ക​​ൽ സൂ​​പ്പ​​ർ​​വൈ​​സ​​ർ, കേ​​ര​​ള കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് മി​​ൽ​​ക്ക് മാ​​ർ​​ക്ക​​റ്റിം​​ഗ് ഫെ​​ഡ​​റേ​​ഷ​​നി​​ൽ ടെ​​ക്നീ​​ഷ്യ​​ൻ ഗ്രേ​​ഡ് -2 എ​​ന്നീ ത​​സ്തി​​ക​​യി​​ലേ​​ക്കു​​ള്ള സാ​​ധ്യ​​താ പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ആ​​രോ​​ഗ്യ വ​​കു​​പ്പി​​ൽ ഡെ​​ന്‍റ​​ൽ മെ​​ക്കാ​​നി​​ക് ഗ്രേ​​ഡ് -2 ത​​സ്തി​​ക​​ക​​ളു​​ടെ റാ​​ങ്ക്പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ൽ മ്യു​​റ​​ൽ എ​​ക്സ്പ​​ർ​​ട്ട് ഇ​​ൻ സ്ക​​ൾ​​പ്ച്ച​​ർ (കോ​​ള​​ജ് ഓ​​ഫ് ഫൈ​​ൻ ആ​​ർ​​ട്സ്) ത​​സ്തി​​ക​​യി​​ലേ​​ക്ക് ഓ​​ണ്‍ലൈ​​ൻ പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന​​തി​​നും ഇ​​ന്ന​​ലെ ചേ​​ർ​​ന്ന യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.