ഓർത്തഡോ​ക്സ് യുവജന സമ്മേളനം പ​രു​മ​ല​യി​ൽ
Tuesday, September 19, 2017 12:18 PM IST
മാ​​ന്നാ​​ർ: ഓ​​ർ​​ത്ത​​ഡോ​​ക്സ് ക്രൈ​​സ്ത​​വ യു​​വ​​ജ​​ന​​പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ 81-ാമ​​ത് അ​​ന്ത​​ർ​​ദേ​​ശീ​​യ സ​​മ്മേ​​ള​​നം 29, 30, ഒ​​ന്ന് തീ​​യി​​തി​​ക​​ളി​​ൽ പ​​രു​​മ​​ല​​യി​​ൽ ന​​ട​​ക്കു​​മെ​​ന്നു നി​​ര​​ണം ഭ​​ദ്രാ​​സ​​നാ​​ധി​​പ​​നും യു​​വ​​ജ​​ന​​പ്ര​​സ്ഥാ​​നം പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ഡോ. ​​യൂ​​ഹാ​​നോ​​ൻ മാ​​ർ ക്രി​​സോ​​സ്റ്റ​​മോ​​സ് മെ​​ത്രാ​​പ്പോ​​ലീ​ത്ത. 29ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​നു നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ർ പി. ​​രാ​​മ​​കൃ​​ഷ്ണ​​ൻ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​യൂ​​ഹാ​​നോ​​ൻ​​ഋ മാ​​ർ ക്രി​​സോ​​സ്റ്റ​​മോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ അ​​ധ്യ​​ക്ഷ​​നാ​​യി​രി​​ക്കും. ജ​​ല​​വി​​ഭ​​വ​മ​​ന്ത്രി മാ​​ത്യു ടി. ​​തോ​​മ​​സ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

യൂ​​ഹാ​​നോ​​ൻ മാ​​ർ പോ​​ളി​​കാ​​ർ​​പ്പ​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. വൈ​​കു​​ന്നേ​​രം ഏ​​ഴി​​ന് മ​​ന​​ന വ​​ഴി എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ഡോ. ​യാ​​ക്കോ​​ബ് മാ​​ർ ഐ​​റേ​​നി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. മൂ​​ന്നു​​ദി​​ന​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ഡോ.​​ജേ​​ക്ക​​ബ് കു​​ര്യ​​ൻ, ഫാ. ​​ഡോ. റെ​​ജി മാ​​ത്യു, ഫാ. ​​നൈ​​നാ​​ൻ, ഫാ. ​​വ​​ർ​​ഗീ​​സ് ലാ​​ൽ, സാ​​ഹി​​ത്യ​​കാ​​ര​​ൻ ബെ​​ന്യാ​​മി​​ൻ, സം​​സ്ഥാ​​ന യു​​വ​​ജ​​ന ക​​മ്മീ​​ഷ​​ൻ അ​​ധ്യ​​ക്ഷ ചി​​ന്താ ജ​​റോം, അ​​നീ​​ഷ് മോ​​ഹ​​ൻ എ​​ന്നി​​വ​​ർ ക്ലാ​​സു​​ക​​ൾ​​ക്കും ച​​ർ​​ച്ച​​ക​​ൾ​​ക്കും നേ​​തൃ​​ത്വം ന​​ൽ​​കും.

തീ​​ർ​​ഥാ​​ട​​ന വീ​​ഥി​​ക​​ൾ മു​​ഖ്യ​ ചി​​ന്താ​​വി​​ഷ​​യ​​മാ​​ക്കി​​യാ​ണു സ​​മ്മേ​​ള​​നം. വി​​വി​​ധ ഭ​​ദ്രാ​​സ​​ന​​ങ്ങ​​ളി​​ൽ​നി​​ന്നാ​​യി 700 പ്ര​​തി​​നി​​ധി​​ക​​ളാ​ണു സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.

28ന് ​​പ​​രു​​മ​​ല​​യും പ​​രി​​സ​​ര​​ങ്ങ​​ളും യു​​വ​​ജ​​ന​​പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ശു​​ചീ​​ക​​രി​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യി പ​​രു​​മ​​ല​​യി​​ൽ സ്വാ​​ഗ​​ത​​സം​​ഘം ഓ​​ഫീ​​സും തു​​റ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.