‌ചൈതന്യ കാർഷികമേള നവംബർ 22 മുതൽ
Friday, October 6, 2017 11:12 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന 20-ാമ​​ത് ചൈ​​ത​​ന്യ കാ​​ർ​​ഷി​​ക മേ​​ള​​യും സ്വാ​​ശ്ര​​യ​​സം​​ഘ മ​​ഹോ​​ത്സ​​വ​​വും ന​​വം​​ബ​​ർ 22 മു​​ത​​ൽ 26 വ​​രെ ന​​ട​​ത്തും. കോ​​ട്ട​​യം തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ലാ​​ണു കാ​​ർ​​ഷി​​ക മ​​ഹോ​​ത്സ​​വം. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ​​യും കൃ​​ഷി വ​​കു​​പ്പി​​ന്‍റെ​​യും ആ​​കാ​​ശ​​വാ​​ണി​​യു​​ടെ​​യും പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ​​യാ​​ണു മേ​​ള സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. മേ​​ള​​യ്ക്കു മു​​ന്നോ​​ടി​​യാ​​യി വാ​​ഹ​​ന വി​​ളം​​ബ​​ര​​സ​​ന്ദേ​​ശയാ​​ത്ര​​യും സം​​ഘ​​ടി​​പ്പി​​ക്കും.

കാ​​ർ​​ഷി​​ക മ​​ഹോ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു കാ​​ർ​​ഷി​​ക വി​​ള​​പ്ര​​ദ​​ർ​​ശ​​നം, പൊ​​തു​​വി​​ള​​പ്ര​​ദ​​ർ​​ശ​​ന മ​​ത്സ​​രം, വ്യ​​ത്യ​​സ്ത​​വും പു​​തു​​മ നി​​റ​​ഞ്ഞ​​തു​​മാ​​യ കാ​​ർ​​ഷി​​ക മ​​ത്സ​​ര​​ങ്ങ​​ൾ, വി​​ജ്ഞാ​​ന​​ദാ​​യ​​ക സെ​​മി​​നാ​​റു​​ക​​ൾ, മു​​ഖാ​​മു​​ഖം പ​​രി​​പാ​​ടി​​ക​​ൾ, ന​​യ​​ന മ​​നോ​​ഹ​​ര​​മാ​​യ ക​​ലാ​​സ​​ന്ധ്യ​​ക​​ൾ, സ്വാ​​ശ്ര​​യ​​സം​​ഘ ക​​ലാ​​വി​​രു​​ന്നു​​ക​​ൾ, പൊ​​തു​​മ​​ത്സ​​ര​​ങ്ങ​​ൾ, പൗ​​രാ​​ണി​​ക കാ​​ർ​​ഷി​​ക വി​​ദ്യ​​ക​​ളു​​ടെ പ്ര​​ദ​​ർ​​ശ​​നം, സ്കൂ​​ൾ എ​​ക്സി​​ബി​​ഷ​​ൻ, പൗ​​രാ​​ണി​​ക ഭോ​​ജ​​ന ശാ​​ല, മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പു​​ക​​ളും എ​​ക്സി​​ബി​​ഷ​​നു​​ക​​ളും എന്നി വ ഉണ്ടാകും. ശാ​​സ്ത്ര​​പ്ര​​ദ​​ർ​​ശ​​നം, ഇ​​റു​​ന്നൂ​​റി​​ൽ​​പ്പ​​രം പ്ര​​ദ​​ർ​​ശ​​ന വി​​പ​​ണ​​ന സ്റ്റാ​​ളു​​ക​​ൾ, അ​​മ്യൂ​​സ്മെ​​ന്‍റ് പാ​​ർ​​ക്ക്, പു​​ഷ്പ ഫ​​ല വൃ​​ക്ഷാ​​ദി​​ക​​ളു​​ടെ​​യും പ​​ക്ഷി മൃ​​ഗാ​​ദി​​ക​​ളു​​ടെ​​യും പ്ര​​ദ​​ർ​​ശ​​ന​​വും വി​​പ​​ണ​​ന​​വും, മ​​ത സാ​​മൂ​​ഹ്യ രാക്ഷ്‌ട്രീയ സാം​​സ്കാ​​രി​​ക രം​​ഗ​​ത്തെ പ്ര​​മു​​ഖ​​രു​​ടെ സാ​​ന്നി​​ധ്യം, സാ​​മൂ​​ഹ്യ ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം എ​​ന്നി​​വയും ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. പ്ര​​ദ​​ർ​​ശ​​ന വി​​പ​​ണ​​ന സ്റ്റാ​​ളു​​ക​​ൾ ക്ര​​മീ​​ക​​രി​​ക്കാ​നും അ​വ​സ​ര​മു​ണ്ട്. പ്ര​​ദ​​ർ​​ശ​​ന വി​​പ​​ണ​​ന സ്റ്റാ​​ളു​​ക​​ളു​​ടെ ബു​​ക്കിം​​ഗ് 23നു ​​രാ​​വി​​ലെ 10 മു​​ത​​ൽ ചൈ​​ത​​ന്യ​​യി​​ൽ തു​ട​ങ്ങു​മെ​ന്ന് സെ​​ക്ര​​ട്ട​​റി ഫാ. ​​സു​​നി​​ൽ പെ​​രു​​മാ​​നൂ​​ർ അ​​റി​​യി​​ച്ചു.

സ്റ്റാ​​ളു​​ക​​ളു​​ടെ ബു​​ക്കിം​​ഗി​​ന്: 9446296410, 7909231108.