വയറിംഗ് തൊഴിലാളി പാറമടയിൽ മുങ്ങിമരിച്ചു
വയറിംഗ് തൊഴിലാളി പാറമടയിൽ മുങ്ങിമരിച്ചു
Monday, October 16, 2017 11:51 AM IST
കു​​​റ​​​വി​​​ല​​​ങ്ങാ​​​ട്: ഇ​​​ല​​​ക്്ട്രിക് തൊ​​​ഴി​​​ലാ​​​ളി പാ​​​റ​​​മ​​​ട​​​യി​​​ൽ മു​​​ങ്ങി​​​മ​​​രി​​​ച്ചു. ഇ​​​ല​​​ഞ്ഞി ആ​​​ല​​​പു​​​രം പെ​​​രു​​​ന്പ​​​ള്ളി​​​ൽ ബേ​​​ബി​​​യു​​​ടെ മ​​​ക​​​ൻ സോ​​​ബി​​​ൻ ജോ​​​സ​​​ഫാ(33)​​​ണ് ഇ​​​ന്ന​​​ലെ അ​​​ച്ച​​​ക്ക​​​ലി​​​ലെ പാ​​​റ​​​മ​​​ട​​​യി​​​ൽ മു​​​ങ്ങി​​​മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ഇ​​​ല​​​ക്്ട്രിക്ക​​​ൽ ജോ​​​ലി​​​ക​​​ൾ ചെ​​​യ്തി​​​രു​​​ന്ന സോ​​​ബി​​​ൻ ആ​​​ച്ച​​​ക്ക​​​ലി​​​ലു​​​ള്ള ഒ​​​രു ക​​​രാ​​​റു​​​കാ​​​ര​​​നൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന​​​ത്. ജോ​​​ലി​​​ക്കെ​​​ത്തി​​​യെ​​​ങ്കി​​​ലും ഇ​​​ന്ന​​​ലെ ഹ​​​ർ​​​ത്താ​​​ലാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ സു​​​ബി​​​നോ​​​ടു തി​​​രി​​​ച്ചു​​​പോ​​​യ്ക്കൊ​​​ള്ളാ​​​ൻ ക​​​രാ​​​റു​​​കാ​​​ര​​​ൻ പ​​​റ​​​ഞ്ഞു.

ബൈ​​​ക്കി​​​ൽ മ​​​ട​​​ങ്ങി​​​യ സോ​​​ബി​​​ൻ, ആ​​​ച്ചി​​​ക്ക​​​ലി​​​ൽ പാ​​​റ​​​മ​​​ട​​​യ്ക്കു സ​​​മീ​​​പം ബൈ​​​ക്ക് വ​​​ച്ച് കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി. സോ​​​ബി​​​ൻ വെ​​​ള്ള​​​ത്തി​​​ൽ മു​​​ങ്ങി​​​ത്താ​​​ഴു​​​ന്ന​​​തു ക​​​ണ്ട പാ​​​റ​​​മ​​​ട​​​യി​​​ൽ തു​​​ണി​​​ക​​​ഴു​​​കി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന വീ​​​ട്ട​​​മ്മ​​​യാ​​​ണ് സ​​​മീ​​​പ​​​വാ​​​സി​​​ക​​​ളെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​ത്. കൂ​​​ത്താ​​​ട്ടു​​​കു​​​ള​​​ത്തു​​​നി​​​ന്നെ​​​ത്തി​​​യ ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് സം​​​ഘ​​​മാ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.


കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ളേ​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് വി​​​ട്ടു​​​കൊ​​​ടു​​​ത്തു. സം​​​സ്കാ​​​രം നാ​​​ളെ 1.30 ന് ​​​ഇ​​​ല​​​ഞ്ഞി സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ഫൊ​​​റോ​​​നാ​​​പ​​​ള്ളി​​​യി​​​ൽ. അമ്മ: ഏ​​​ലി​​​യാ​​​മ്മ. സ​​​ഹോ​​​ദ​​​ര​​​ൻ: സു​​​ബി​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.