ക​ഞ്ചാ​വുവ​ലി ക്ലാ​സി​ലെ ഇരകൾ സ്കൂൾ കുട്ടികൾ
Tuesday, October 17, 2017 11:32 AM IST
പാ​​ന്പാ​​ടി: ക​​ഞ്ചാ​​വ് സൗ​​ജ​​ന്യ​​മാ​​യി വ​​ലി​​ക്കാ​​ൻ ​​കൊ​​ടു​​ക്കു​​ന്ന​​ത് ഒ​​ന്നാം പാ​​ഠം. ല​​ഹ​​രി​​ക്ക് അ​​ടി​​മ​​ക​​ളാ​​കു​​ന്പോ​​ൾ ഇ​​ര​​ട്ടി നി​​ര​​ക്ക്. വ​​ലി​​ക്കാ​​ൻ പ​​ഠി​​ക്കു​​ന്ന​​തോ എ​​ട്ടും പ​​ത്തും ക്ലാ​​സു​​ക​​ളി​​ലെ കു​​ട്ടി​​ക​​ൾ. ക്ലാ​​സി​​ൽ ക​​യ​​റാ​​തെ ക​​ഞ്ചാ​​വ് ക്ലാ​​സി​​ൽ കു​​ട്ടി​​ക​​ളെ നി​​ര​​ത്തി ഇ​​രു​​ത്തി​​യ​​ശേ​​ഷം കി​​ര​​ണ്‍, ജ്യോ​​തി​​ഷ് എ​​ന്നീ ആ​​ശാ​​ൻ​​മാ​​രാ​​യി​​രു​​ന്നു പ​​രി​​ശീ​​ല​​ക​​ർ.

ജി​​ല്ല​​യെ ഞെ​​ട്ടി​​ച്ച എ​​ക്സൈ​​സ് റെ​​യ്ഡി​​ലാ​​ണ് അ​​യ​​ർ​​ക്കു​​ന്നം മ​​റ്റ​​ക്ക​​ര​​യി​​ലെ ക​​ഞ്ചാ​​വ് കേ​​ന്ദ്ര​​ത്തി​​ൽ ഒ​​ട്ടേ​​റെ സ്കൂ​​ൾ കു​​ട്ടി​​ക​​ളെ ക​​ഞ്ചാ​​വി​​ന് അ​​ടി​​മ​​ക​​ളാ​​ക്കി​​യ ര​​ണ്ടു യു​​വാ​​ക്ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.

ആ​​ൾ​​താ​​മ​​സ​​മി​​ല്ലാ​​ത്ത തോ​​ടി​​ന്‍റെ തീ​​ര​​ത്തും വീ​​ട്ടി​​ലും ഇ​​ന്ന​​ലെ പാ​​ന്പാ​​ടി എ​​ക്സൈ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ ഇ.​​പി. അ​​നൂ​​പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തിലാ​​ണ് റെ​​യ്ഡു ചെ​​യ്ത​​ത്. അ​​മ​​യ​​ന്നൂ​​ർ ഇ​​ല​​യ്ക്കാ​​ട് കി​​ര​​ണ്‍ (ചെ​​ങ്കി​​രി, 20) അ​​യ​​ർ​​ക്കു​​ന്നം വ​​ലി​​യ​​മു​​രി​​ങ്ങ​​യി​​ൽ ജ്യോ​​തി​​ഷ് (അ​​ബ്ര, 20) എ​​ന്നി​​വ​​രെ​​യാ​​ണ് ബൈ​​ക്ക് സ​​ഹി​​തം ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്.എ​​ട്ടാം ക്ലാ​​സ് മു​​ത​​ൽ പ്ല​​സ് ടു ​​വ​​രെയുള്ള കു​​ട്ടി​​ക​​ളെ​​യാ​​ണ് ഇ​​വ​​ർ ല​​ഹ​​രി​​യി​​ലേ​​ക്കു വ​​ശീ​​ക​​രി​​ച്ചി​​രു​​ന്ന​​ത്. തു​​ട​​ക്ക​​ത്തി​​ൽ ക​​ഞ്ചാ​​വ് ഹു​​ക്ക​​യി​​ൽ വ​​ലി​​ക്കാ​​നും ബീ​​ഡി​​യി​​ല​​യി​​ൽ തെ​​റു​​ക്കാ​​നും പ​​രി​​ശീ​​​ലി​​പ്പി​​ച്ചി​​രു​​ന്നു. പിന്നീട് ചെ​​റു​​പൊ​​തി​​ക​​ൾ സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കും. ആ​​സ​​ക്തി വ​​ർ​​ധി​​ക്കു​​ന്പോ​​ൾ ഇ​​ര​​ട്ടി വി​​ല​​യ്ക്കു ക​​ഞ്ചാ​​വ് ന​​ൽ​​കും.


കേ​​റ്റ​​റിം​​ഗ്, പെ​​യി​​ന്‍റിം​​ഗ്, ടൈ​​ൽ​​സ് പ​​ണി, വീ​​ടു​​മാ​​റ്റ​​ക്കാ​​ർ​​ക്കു സ​​ഹാ​​യം തു​​ട​​ങ്ങി​​യവയി​​ലൂ​​ടെ ക​​ഞ്ചാ​​വ് വാ​​ങ്ങാ​​നു​​ള്ള വ​​രു​​മാ​​ന​​ത്തി​​ന് ഇ​​വ​​ർ ജോ​​ലി​​യും ഏ​​ർ​​പ്പാ​​ടാ​​ക്കി​​ക്കൊ​​ടു​​ത്തി​​രു​​ന്നു.എ​​ക്സൈ​​സ് വ​​ള​​ഞ്ഞ​​പ്പോ​​ൾ ഇ​​വി​​ടെ ത​​ന്പ​​ടി​​ച്ചി​​രു​​ന്ന നാ​​ലു വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഹു​​ക്കാ കു​​പ്പി​​ക​​ൾ തോ​​ട്ടി​​ലേ​​ക്കെ​​റി​​ഞ്ഞ് ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു. സി​​ഇ​​ഒമാ​​രാ​​യ മാ​​മ​​ൻ ശാ​​മു​​വേ​​ൽ, അ​​ഭി​​ലാ​​ഷ്, വി​​നോ​​ദ്, അ​​രു​​ണ്‍, പി​​ഒ​​മാ​​രാ​​യ ബി​​ജു ജേ​​ക്ക​​ബ്, ര​​മേ​​ശ്, ഡ്രൈ​​വ​​ർ ജോ​​ഷി എ​​ന്നി​​വ​​രും റെ​​യ്ഡി​​ൽ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.