സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച യു​വ​തി​യെ ആ​ക്ര​മി​ച്ച് ആ​ഭ​ര​ണം ക​വ​ർ​ന്നു
സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച യു​വ​തി​യെ ആ​ക്ര​മി​ച്ച് ആ​ഭ​ര​ണം ക​വ​ർ​ന്നു
Saturday, November 11, 2017 2:23 PM IST
കാ​​യം​​കു​​ളം: സ്കൂ​​ട്ട​​റി​​ൽ മ​​ക​​ൾ​​ക്കും സ​​ഹോ​​ദ​​രി​​ക്കു​​മൊ​​പ്പം സ​​ഞ്ച​​രി​​ച്ച യു​​വ​​തി​​യെ ബൈ​​ക്കി​​ലെ​​ത്തി​​യ സം​​ഘം പ​​ട്ടാ​​പ്പ​​ക​​ൽ ന​​ടു​​റോ​​ഡി​​ലി​​ട്ടു മ​​ർ​​ദി​​ച്ച​ശേ​​ഷം ആ​​റു​ പ​​വ​​ന്‍റെ താ​​ലി​​മാ​​ല ക​​വ​​ർ​​ന്നു. റോ​​ഡി​​ലേ​​ക്കു തെ​​റി​​ച്ചു​​വീ​​ണു പ​​രി​​ക്കേ​​റ്റ യു​​വ​​തി​​യെ കാ​​യം​​കു​​ളം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

വ​​ള്ളി​​കു​​ന്നം ക​​ന്നി​​മേ​​ൽ തെ​​ക്ക​​ട​​ത്ത് അ​​റ​​ഫാ ഗാ​​ർ​​ഡ​​ൻ​​സി​​ൽ അ​​ഫ്സാ​​ന(24)​​യാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യ​​ത്. ഇ​​വ​​രു​​ടെ നാ​​ലു​ വ​​യ​​സു​​കാ​​രി​​യാ​​യ മ​​ക​​ൾ ഇ​​ശ​​ൽ, സ​​ഹോ​​ദ​​രി ഹ​​സീ​​ന (26) എ​​ന്നി​​വ​​ർ​​ക്കും വീ​​ഴ്ച​​യി​​ൽ പ​​രി​​
ക്കേ​​റ്റു.

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ കാ​​യം​​കു​​ളം ചി​​റ​​ക്ക​​ട​​വം ജം​​ഗ്ഷ​​നി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ദേ​​ശീ​​യ​​പാ​​ത​​യ്ക്കു സ​​മീ​​പ​​ത്തെ ‌ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ബ​​ന്ധു​​വി​​ന്‍റെ വി​​വാ​​ഹ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​ൻ സ്കൂ​​ട്ട​​റി​​ൽ വ​​രി​​ക​​യാ​​യി​​രു​​ന്നു ഇ​​വ​​ർ. ദേ​​ശീ​​യ​​പാ​​ത മു​​റി​​ച്ചുക​​ട​​ക്കാ​​ൻ സ്കൂ​​ട്ട​​ർ നി​​ർ​​ത്തി​​യ​​പ്പോ​​ൾ പ​​ൾ​​സ​​ർ ബൈ​​ക്കി​​ൽ പി​​ന്നാ​​ലെ എ​​ത്തി​​യ സം​​ഘം യു​​വ​​തി​​യു​​ടെ പു​​റ​​ത്ത് അ​​ടി​​ക്കു​​ക​​യും യു​​വ​​തി​​യെ സ്കൂ​​ട്ട​​റോ​​ടു​​കൂ​​ടി ത​​ള്ളി താ​​ഴെ​​യി​​ട്ടശേ​​ഷം ക​​ഴു​​ത്തി​​ൽ കി​​ട​​ന്ന ആ​​റു പ​​വ​​ന്‍റെ താ​​ലി​​മാ​​ല പൊ​​ട്ടി​​ച്ചെ​​ടു​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.


മോ​​ഷ​​ണ സം​​ഘ​​വു​​മാ​​യു​​ള്ള പി​​ടി​​വ​​ലി​​ക്കി​​ടെ മാ​​ല​​യു​​ടെ കൊ​​ളു​​ത്തും താ​​ലി​​യും ല​​ഭി​​ച്ചു. ഇ​​വ​​ർ റോ​​ഡി​​ലേ​ക്കു തെ​​റി​​ച്ചു​​വീ​​ണ അ​​വ​​സ​​ര​​ത്തി​​ലാ​​ണു മാ​​ല പൊ​​ട്ടി​​ച്ച​​ത്. യു​​വ​​തി​​ക​​ളു​​ടെ നി​​ല​​വി​​ളി​​കേ​​ട്ടു മ​​റ്റു യാ​​ത്ര​​ക്കാ​​ർ ഓ​​ടി​​യെ​​ത്തി​​യ​​പ്പോ​​ഴേ​​യ്ക്കും ബൈ​​ക്കി​​ലെ​​ത്തി​​യ സം​​ഘം ര​​ക്ഷ​​പ്പെ​​ട്ടു. ബൈ​​ക്ക് ഓ​​ടി​​ച്ച​​യാ​​ൾ ഹെ​​ൽ​​മ​​റ്റ് ധ​​രി​​ച്ചി​​രു​​ന്നു. സി​​സി ടി​​വി ദൃ​​ശ്യ​​ങ്ങ​​ൾ അ​​ട​​ക്കം പോ​​ലീ​​സ് പ​​രി​​ശോ​​ധി​​ച്ചു വ​​രി​​ക​​യാ​​ണ്. പ്ര​​ദേ​​ശ​​ത്തു ബൈ​​ക്കി​​ലെ​​ത്തി സ്കൂ​​ട്ട​​ർ യാ​​ത്ര​​ക്കാ​​രു​​ടെ പ​​ണ​​വും സ്ത്രീ​​ക​​ളു​​ടെ ആ​​ഭ​​ര​​ണ​​ങ്ങ​​ളും ക​​വ​​ർ​​ച്ച ചെ​​യ്യു​​ന്ന സം​​ഭ​​വം ഒ​​രാ​​ഴ്ച​​ക്കി​​ടെ നാ​​ലാ​​മ​​ത്തേ​​താ​​ണ്. തു​​ട​​ർ​​ച്ച​​യാ​​യി ഉ​​ണ്ടാ​യ ​സ​​മാ​​ന​​രീ​​തി​​യി​​ലു​​ള്ള സം​​ഭ​​വം സ്കൂ​​ട്ട​​റി​​ൽ സ​​ഞ്ച​​രി​​ക്കു​​ന്ന സ്ത്രീ​ക​ളെ ഭീ​​തി​​യി​​ലാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച യു​​വ​​തി​​യെ പ്ര​​തി​​ഭാ ​​ഹ​​രി എം​​എ​​ൽ​​എ സ​​ന്ദ​​ർ​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.