കാനത്തിനും കോടിയേരിക്കും അണികളുടെ പൊങ്കാലയിടൽ
Saturday, November 18, 2017 1:04 AM IST
ക​​ണ്ണൂ​​ർ: സി​​പി​​എം-​​സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​മാ​​രു​​ടെ ഫേ​​സ് ബു​​ക്ക് പേ​​ജി​​ൽ അ​​ണി​​ക​​ളു​​ടെ പൊ​​ങ്കാ​​ല​​യി​​ട​​ലും വെ​​ല്ലു​​വി​​ളി​​ക​​ളും. മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ൽ സി​​പി​​ഐ മ​​ന്ത്രി​​മാ​​ർ പ​​ങ്കെ​​ടു​​ക്കാ​​ത്ത​​തി​​ന്‍റെ കാ​​ര​​ണം വി​​ശ​​ദീ​​ക​​രി​​ച്ചു​​കൊ​​ണ്ടു സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കാ​​നം രാ​​ജേ​​ന്ദ്ര​​ൻ ത​​ന്‍റെ ഔ​​ദ്യോ​​ഗി​​ക ഫേ​​സ്ബു​​ക്ക് പേ​​ജി​​ൽ മ​​റു​​പ​​ടി ന​​ല്കി​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ മ​​റു​​പ​​ടി​​യാ​​യാ​​ണു കാ​​നം രാ​​ജേ​​ന്ദ്ര​​ന്‍റെ ഫേ​​സ്ബു​​ക്ക് പേ​​ജി​​ൽ ചീ​​ത്ത​​വി​​ളി​​യും വെ​​ല്ലു​​വി​​ളി​​ക​​ളും ന​​ട​​ത്തി​​യ​​ത്.

സി​​പി​​എ​​മ്മി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ക​​രെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ചാ​​ണു ചീ​​ത്ത​​വി​​ളി. റ​​വ​​ന്യുമ​​ന്ത്രി ഇ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​നെ​​തി​​രേ​​യും അ​​സ​​ഭ്യ​​വ​​ർ​​ഷം ന​​ട​​ത്തു​​ന്നു​​ണ്ട്. മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നു ക​​ട്ട സ​​പ്പോ​​ർ​​ട്ട് ന​​ല്കു​​ന്ന പോ​​സ്റ്റു​​ക​​ളി​​ൽ സി​​പി​​ഐ​​യെ​​യും നേ​​തൃ​​ത്വ​​ത്തെ​​യും നി​​സാ​​ര​​വ​​ത്ക​​രി​​ക്കു​​ന്ന പോ​​സ്റ്റു​​ക​​ളും ഉ​​ണ്ട്.


സി​​പി​​ഐ പ്ര​​തി​​നി​​ധി​​ക​​ള്‍ വി​​ട്ടു​​നി​​ന്ന ന​​ട​​പ​​ടി അ​​സാ​​ധാ​​ര​​ണ​​വും ഒ​​രി​​ക്ക​​ലും സം​​ഭ​​വി​​ക്കാ​​ന്‍ പാ​​ടി​​ല്ലാ​​ത്ത​​തു​​മാ​​യി​​രു​​ന്നു​​വെ​​ന്ന സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ന്‍റെ ഫേ​​സ്ബു​​ക്ക് പോസ്റ്റിലും ചീ​​ത്ത​​വി​​ളി​​യും വെ​​ല്ലു​​വി​​ളി​​ക​​ളു​​മാ​​യി സി​​പി​​ഐ- സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​ർ പൊ​​ങ്കാ​​ല​​യി​​ട്ടി​​ട്ടു​​ണ്ട്.

പാ​​ർ​​ട്ടി സെ​​ക്ര​​ട്ട​​റി​​മാ​​രു​​ടെ ഫേ​​സ്ബു​​ക്ക് പേ​​ജി​​ലെ പൊ​​ങ്കാ​​ല​​യി​​ട​​ൽ മാ​​ത്ര​​മ​​ല്ല, സി​​പി​​എം- സി​​പി​​ഐ ഫേ​​സ്ബു​​ക്ക്, വാ​​ട്സ്ആപ് ഗ്രൂ​​പ്പു​​ക​​ളി​​ലും വെ​​ല്ലു​​വി​​ളി​​ക​​ളും ചീ​​ത്ത വി​​ളി​​ക​​ളും ന​​ട​​ക്കു​​ന്നു​​ണ്ട്.