സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യി​ൽ പ​ങ്കെ​ടു​പ്പിക്കണമെന്നു ക​മ്മീ​ഷ​ൻ
Thursday, November 23, 2017 2:34 PM IST
ആ​​ല​​പ്പു​​ഴ: ഭോ​​പ്പാ​​ലി​​ൽ ന​​ട​​ന്ന ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു ദേ​​ശീ​​യ സ​​യ​​ൻ​​സ് എ​​ക്സി​​ബി​​ഷ​​നി​​ൽ പ​​ങ്കെ​​ടു​​ത്ത വി​​ദ്യാ​​ർ​​ഥി​​ക്ക് 23 മു​​ത​​ൽ 26 വ​​രെ കോ​​ഴി​​ക്കോ​​ട് ന​​ട​​ക്കു​​ന്ന സം​​സ്ഥാ​​ന സ്കൂ​​ൾ ശാ​​സ്ത്ര​​മേ​​ള​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ പ്ര​​ത്യേ​​ക അ​​നു​​മ​​തി ന​​ൽ​​ക​​ണ​​മെ​ന്നു സം​​സ്ഥാ​​ന മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ൻ.

പൊ​​തു​വി​​ദ്യാ​​ഭ്യാ​​സ സെ​​ക്ര​​ട്ട​​റി​​യും ഡ​​യ​​റ​​ക്ട​​റും ഒ​​രു പ്ര​​ത്യേ​​ക കേ​​സാ​​യി പ​​രി​​ഗ​​ണി​​ച്ചു സം​​സ്ഥാ​​ന ശാ​​സ്ത്ര​​മേ​​ള​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​ക​​ണ​​മെ​​ന്ന് ക​​മ്മീ​​ഷ​​ൻ ആ​​ക്ടിം​​ഗ് അ​​ധ്യ​​ക്ഷ​​ൻ പി. ​​മോ​​ഹ​​ന​​ദാ​​സ് നി​​ർ​​ദേ​​ശി​​ച്ചു.

ഹ​​രി​​പ്പാ​​ട് ഗ​​വ. മോ​​ഡ​​ൽ ബോ​​യ്സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ പ്ല​​സ് വ​​ണ്ണി​​നു പ​​ഠി​​ക്കു​​ന്ന ആ​​ദി​​ത്യ​​ച​​ന്ദ്ര പ്ര​​സാ​​ദി​​നു ശാ​​സ്ത്ര​​മേ​​ള​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണ് ഉ​​ത്ത​​ര​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.