കോടിമത അപകടം; രണ്ടാമത്തെ വിദ്യാർഥിയും മരിച്ചു
Friday, December 8, 2017 1:16 AM IST
കോ​​ട്ട​​യം: കോ​​ടി​​മ​​ത നാ​​ലു​​വ​​രി പാ​​ത​​യി​​ൽ സ്വ​​കാ​​ര്യ ബ​​സ് ഇ​​ടി​​ച്ചു പ​​രി​​ക്കേ​​റ്റു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു. ഈ ​​അ​​പ​​ക​​ട​​ത്തി​​ലെ ര​​ണ്ടാ​​മ​​ത്തെ മ​​ര​​ണ​​മാ​​ണി​​ത്.

പ​​ള്ളം സ്പീ​​ച്‌ലി കോ​​ള​​ജ് ഫോ​​ർ അ​​ഡ്വാ​​ൻ​​സ്ഡ് സ്റ്റ​​ഡീ​​സി​​ലെ ര​​ണ്ടാം വ​​ർ​​ഷ ബി​​കോം വി​​ദ്യാ​​ർ​​ഥി കോ​​ടി​​മ​​ത കൗ​​സ്തു​​ഭം വീ​​ട്ടി​​ൽ സ്വാ​​മി​​നാ​​ഥ​​ൻ (18) ആ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ന്പ​​ത​​ര​​യോ​​ടെ മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി​​യ​​ത്. അ​​പ​​ക​​ട​​ത്തി​​ന്‍റെ പി​​റ്റേ​ന്നു സ്വാ​​മി​​നാ​​ഥ​​ന്‍റെ സ​​ഹ​​പാ​​ഠി താ​​ഴ​​ത്ത​​ങ്ങാ​​ടി പാ​​റ​​യ്ക്ക​​ൽ ഷെ​​ബി​​ൻ ഷാ​​ജി മ​​രി​​ച്ചി​​രു​​ന്നു. ക​​ഴി​​ഞ്ഞ 29ന് ​​രാ​​വി​​ലെ ഒ​​ന്പ​​തി​​നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. സ്കൂ​​ട്ട​​റി​​ൽ യാ​​ത്ര ചെ​​യ്ത വി​​ദ്യാ​​ർ​​ഥി​​ക​​ളെ കോ​​ട്ട​​യം ഭാ​​ഗ​​ത്തേ​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്ന സ്വ​​കാ​​ര്യ ബ​​സാ​​ണ് ഇ​​ടി​​ച്ചു വീ​​ഴ്ത്തി​​യ​​ത്.


അ​​മി​​ത​​വേ​​ഗ​​ത്തി​​ൽ വ​​ന്ന ബ​​സ് മ​​റ്റൊ​​രു വാ​​ഹ​​ന​​ത്തെ ഓ​​വ​​ർ​​ടേ​​ക്ക് ചെ​​യ്യു​​ന്ന​​തി​​നി​​ടെ സ്കൂ​​ട്ട​​റി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണു പ​​റ​​യു​​ന്ന​​ത്. ഷെ​​ബി​​ൻ വാ​​ഹ​​ന​​ത്തി​​ന്‍റെ ഇ​​ട​​യി​​ൽ​​പ്പെ​​ട്ടു. ആ​​ളു​​ക​​ൾ ഓ​​ടി​​യെ​​ത്തി ഇ​​വി​​ടെ​​നി​​ന്നു കു​​ട്ടി​​യെ വ​​ലി​​ച്ചെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​ദ്യം ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ളെ പി​​ന്നീ​​ട് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് ആ​​ണ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​ത്.