ഹോട്ടലുകൾക്ക് അക്രഡിറ്റേഷനുള്ള കരട് ലിസ്റ്റ് അടുത്തമാസം
ഹോട്ടലുകൾക്ക് അക്രഡിറ്റേഷനുള്ള കരട് ലിസ്റ്റ് അടുത്തമാസം
Friday, December 15, 2017 1:54 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഹോ​​ട്ട​​ലു​​ക​​ൾ​​ക്ക് അ​​ക്ര​​ഡി​​റ്റേ​​ഷ​​ൻ ന​​ൽ​​കാ​​നു​​ള്ള ക​​ര​​ട് ലി​​സ്റ്റ് അ​​ടു​​ത്ത​​മാ​​സം പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. മ​​സ്ക​​റ്റ് ഹോ​​ട്ട​​ലി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച മൈ​​സ് ടൂ​​റി​​സ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള സെ​​മി​​നാ​​റി​​ലാ​​ണ് ടൂ​​റി​​സം വ​​കു​​പ്പി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

മൈ​​സ് ടൂ​​റി​​സം രം​​ഗ​​ത്ത് കേ​​ര​​ളം ക​​ഴി​​ഞ്ഞ നാ​​ല് വ​​ർ​​ഷ​​മാ​​യി പി​​ന്നി​​ലാ​​ണ്. ന​​ഷ്ട പ്ര​​താ​​പം തി​​രി​​കെ പി​​ടി​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം. അ​​ടു​​ത്ത കാ​​ല​​ത്ത് കേ​​ര​​ള​​ത്തി​​നെ​​തി​​രെ വ്യാ​​പ​​ക​​മാ​​യ പ്ര​​ച​​ര​​ണം ന​​ട​​ക്കു​​ക​​യാ​​ണ്. ഈ ​​ദു​​ഷ്പ്ര​​ചാ​​ര​​ണ​​ത്തി​​നെ​​തി​​രെ ടൂ​​റി​​സം രം​​ഗ​​ത്തു​​ള്ള​​വ​​ർ അ​​വ​​രു​​ടെ അ​​നു​​ഭ​​വ​​ങ്ങ​​ൾ തു​​റ​​ന്ന് പ​​റ​​ഞ്ഞ് ഇ​​തി​​നെ എ​​തി​​ർ​​ക്കാ​​ൻ മു​​ന്നോ​​ട്ട് വ​​ര​​ണ​​മെ​​ന്ന് മ​​ന്ത്രി ആ​​വ​​ശ്യ​​പ്പെ​​ട്ടു. സം​​സ്ഥാ​​ന​​ത്തെ മാ​​റി​​യ സാ​​ഹ​​ച​​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ത്ത് കൂ​​ടു​​ത​​ൽ മീ​​റ്റിം​​ഗു​​ക​​ളും ബി​​സി​​ന​​സ് മീ​​റ്റു​​ക​​ളും കൊ​​ണ്ട് വ​​രാ​​ൻ സാ​​ധി​​ക്ക​​ണ​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.


ടൂ​​റി​​സം -സാം​​സ്കാ​​രി​​ക വ​​കു​​പ്പ് സെ​​ക്ര​​ട്ട​​റി റാ​​ണി ജോ​​ർ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ടൂ​​റി​​സം അ​​ഡി​​ഷ​​ണ​​ൽ ഡ​​യ​​റ​​ക്ട​​ർ ജാ​​ഫ​​ർ മാ​​ലി​​ക്, ടൂ​​റി​​സം ഇ​​ന്ത്യ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ കെ.​​വി.​​ര​​വി​​ശ​​ങ്ക​​ർ , സി​​കെ​​ടി​​ഐ പ്ര​​സി​​ഡ​​ന്‍റ് ഇ.​​എം. ന​​ജീ​​ബ, കെ​​ടി​​എം സൊ​​സൈ​​റ്റി പ്ര​​സി​​ഡ​​ന്‍റ് ബേ​​ബി മാ​​ത്യു, ഇ​​വ​​ന്‍റ് മാ​​നേ​​ജ്മ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് കേ​​ര​​ള പ്ര​​സി​​ഡ​​ന്‍റ് രാ​​ജു ക​​ണ്ണ​​പു​​ഴ തു​​ട​​ങ്ങി​​വ​​ർ ച​​ർ​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്തു. ടൂ​​റി​​സം ഡ​​യ​​റ​​ക്ട​​ർ പി. ​​ബാ​​ല​​കി​​ര​​ണ്‍ സ്വാ​​ഗ​​തം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.