കൊച്ചിയിൽ ലഹരി​മ​രു​ന്നു​കളുമായി പ​ത്തു പേ​ർ പി​ടി​യി​ൽ
Saturday, December 16, 2017 2:34 PM IST
കൊ​​​ച്ചി: കൊ​​ച്ചി ന​​ഗ​​ര​​ത്തി​​ൽ ക​​ഞ്ചാ​​വും ല​​ഹ​​രി​​മ​​രു​​ന്നു​​ക​​ളു​​മാ​​യി പ​​ത്തു പേ​​ർ പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി.

ന​​ഗ​​ര​​ത്തി​​ലെ റേ​​​വ് പാ​​​ർ​​​ട്ടി​​ക​​ൾ കൊ​​​ഴു​​​പ്പി​​​ക്കാ​​ൻ കൊ​​​ണ്ടു​​​വ​​​ന്ന ക​​​ഞ്ചാ​​​വും ല​​ഹ​​രി​​മ​​​രു​​​ന്നു​​​ക​​ളു​​മാ​​​യി ഏ​​​ഴു ​പേ​​​രും ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ൾ കൈ​​​വ​​​ശം വ​​​ച്ച കേ​​​സി​​​ൽ മു​​ന്നു പേ​​രെ​​യു​​മാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ചേ​​​രാ​​​ന​​​ല്ലൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ റി​​​സോ​​​ർ​​​ട്ടി​​​ൽ ന​​​ട​​​ന്ന റേ​​​വ് പാ​​​ർ​​​ട്ടി​​​ക്കി​​ടെ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ ഏ​​​ലൂ​​​ർ സൗ​​​ത്ത് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ആ​​​ൽ​​​ജി​​​ൻ ആ​​ന്‍റ​​​ണി (21), ഡെ​​​റി​​​ക് ഫ്രാ​​​ൻ​​​സി​​​സ് (23), തൃ​​​പ്പൂ​​​ണി​​​ത്തു​​​റ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ പ്ര​​​ണ​​​വ് (21), മി​​​ഥു​​​ൻ ഷാ​​​ജി(20), ആ​​​റ്റി​​​ങ്ങ​​​ൽ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മി​​​ർ​​​സ (25), ആ​​​സി​​​ഫ് (31), ആ​​​ലു​​​വ സ്വ​​​ദേ​​ശി ഡി​​​യോ​​​ണ്‍ (22) എ​​​ന്നി​​​വ​​​രെ​​​യും, മു​​​ള​​​വു​​കാ​​​ടി​​​നു സ​​​മീ​​​പം ക​​​ണ്ടെ​​​യ്ന​​​ർ റോ​​​ഡി​​​ൽ നി​​​ന്ന് ക​​​ഞ്ചാ​​​വു​​​മാ​​​യി വ​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ രാ​​​ജ് കു​​​മാ​​​ർ (26), അ​​​ജ്മ​​​ൽ (21), സൗ​​​ത്ത് റ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ പ​​​രി​​​സ​​​ര​​​ത്ത് നി​​​ന്നു 50 കി​​​ലോ​​​ഗ്രാം നി​​​രോ​​​ധി​​​ത പു​​​ക​​​യി ഉ​​​ത്പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ഉ​​​ത്ത​​​ർ​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി ര​​​വീ​​​ന്ദ്ര​​​കു​​​മാ​​​ർ (25) എ​​​ന്നി​​​വ​​​രെ​​യു​​മാ​​ണ് പോ​​​ലീ​​​സ് പി​​ടി​​കൂ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.