ത​ലാ​യിയി​ൽ ത​ക​ർ​ന്ന​ തോ​ണി ക​ണ്ടെ​ത്തി
ത​ലാ​യിയി​ൽ ത​ക​ർ​ന്ന​ തോ​ണി ക​ണ്ടെ​ത്തി
Sunday, December 17, 2017 12:35 PM IST
ത​​​ല​​​ശേ​​​രി: ത​​​ലാ​​​യി പു​​​റം​​​ക​​​ട​​​ലി​​​ൽ ത​​​ക​​​ർ​​​ന്ന​​​നി​​​ല​​​യി​​​ൽ ഫൈ​​​ബ​​​ർ തോ​​​ണി ക​​​ണ്ടെ​​​ത്തി. തീ​​​ര​​​ത്തു​​​നി​​​ന്ന് മൂ​​​ന്ന് നോ​​​ട്ടി​​​ക്ക​​​ൽ മൈ​​ൽ അ​​​ക​​​ലെ ക​​​ണ്ട ഫൈ​​​ബ​​​ർ തോ​​​ണി തീ​​​ര​​​ദേ​​​ശ പോ​​​ലീ​​​സ് ക​​​ര​​​യ്ക്കെ​​​ത്തി​​​ച്ചു. ശ​​​നി​​​യാ​​ഴ്ച ​രാ​​​വി​​​ലെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണു തോ​​​ണി ക​​​ണ്ട​​​താ​​​യി തീ​​​ര​​​ദേ​​​ശ പോ​​​ലീ​​​സി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​ത്.

തു​​​ട​​​ർ​​​ന്ന് തീ​​​ര​​​ദേ​​​ശ പോ​​​ലീ​​​സ് പ​​​ട്രോ​​​ളിം​​​ഗ് സം​​​ഘ​​​മാ​​​ണ് ക​​​ട​​​ലി​​​ല​​​ക​​​പ്പെ​​​ട്ട ഫൈ​​​ബ​​​ർ തോ​​​ണി ക​​​ര​​​യ്ക്കെ​​​ത്തി​​​ച്ച​​​ത്. ടി.​​​എ​​​ൻ.​​​എം.​​​ഒ 844 ന​​​മ്പ​​​ർ തോ​​​ണി​ ക​​​ന്യാ​​​കു​​​മാ​​​രി കു​​​ള​​​ച്ച​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​താ​​​ണെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​താ​​​യി തീ​​​ര​​​ദേ​​​ശ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നി​​​ടെ പു​​​റം​​​ക​​​ട​​​ലി​​​ൽ വ​​​ച്ച് തോ​​​ണി ത​​​ക​​​ർ​​​ന്ന​​​താ​​​കാ​​​മെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലാ​​​ണ് പോ​​​ലീ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.