ശബരിമല ക്ഷേത്രത്തിന്‍റെ പേരു വീണ്ടും ശ്രീധർമശാസ്താക്ഷേത്രമെന്നു മാറ്റുന്നു
ശബരിമല ക്ഷേത്രത്തിന്‍റെ പേരു വീണ്ടും ശ്രീധർമശാസ്താക്ഷേത്രമെന്നു മാറ്റുന്നു
Wednesday, January 3, 2018 1:56 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല ക്ഷേ​​ത്ര​​ത്തി​​ന്‍റെ പേ​​രു വീ​​ണ്ടും ശ്രീ​​ധ​​ർ​​മ​​ശാ​​സ്താ​​ക്ഷേ​​ത്രം എ​​ന്നാ​​ക്കി മാ​​റ്റു​​ന്നു. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ഇ​​ന്നു ചേ​​രു​​ന്ന തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​ന​​മു​​ണ്ടാ​​കും.

ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​ത്തെ മ​​ണ്ഡ​​ല- മ​​ക​​ര വി​​ള​​ക്കു​​കാ​​ല​​ത്ത് പ്ര​​യാ​​ർ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ അ​​ധ്യ​​ക്ഷ​​നാ​​യ മു​​ൻ​​ഭ​​ര​​ണ സ​​മി​​തി​​യാ​​ണ് ക്ഷേ​​ത്ര​​ത്തി​​ന്‍റെ പേ​​ര് ശ​​ബ​​രി​​മ​​ല അ​​യ്യ​​പ്പ​​സ്വാ​​മി​​ക്ഷേ​​ത്രം എ​​ന്നാ​​ക്കി​​മാ​​റ്റി​​യ​​ത്. ശ​​ബ​​രി​​മ​​ല സ്ത്രീ​​പ്ര​​വേ​​ശ​​ന വി​​ഷ​​യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കോ​​ട​​തി​​യി​​ൽ കേ​​സ് ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡി​​നു കീ​​ഴി​​ലും ലോ​​ക​​ത്തെ​​വി​​ടേ​​യു​​മു​​ള്ള ധ​​ർ​​മ​​ശാ​​സ്താ​​ക്ഷേ​​ത്ര​​ങ്ങ​​ളി​​ൽ സ്ത്രീ​​പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്. ഈ​​വാ​​ദം സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രും ഹ​​ർ​​ജി​​ക്കാ​​രും ഉ​​യ​​ർ​​ത്തി​​യി​​രു​​ന്നു. തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡി​​നു കീ​​ഴി​​ൽ നി​​ര​​വ​​ധി ധ​​ർ​​മ​​ശാ​​സ്താ​​ക്ഷേ​​ത്ര​​ങ്ങ​​ളു​​ണ്ടെ​​ങ്കി​​ലും ഒ​​രു അ​​യ്യ​​പ്പ​​സ്വാ​​മി ക്ഷേ​​ത്ര​​മു​​ള​​ള​​ത് ശ​​ബ​​രി​​മ​​ല​​യി​​ൽ മാ​​ത്ര​​മാ​​ണെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണു തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ​​ത്.


ശ​​ബ​​രി​​മ​​ല​​യി​​ലേ​​ത് അ​​യ്യ​​പ്പ​​സ്വാ​​മി ക്ഷേ​​ത്ര​​മാ​​ണെ​​ന്ന വാ​​ദ​​ത്തി​​ന് കോ​​ട​​തി​​യി​​ൽ ബ​​ലം ന​​ൽ​​കാ​​നാ​​ണ് ദേ​​വ​​സ്വം ബോ​​ർ​​ഡ് പേ​​ര് മാ​​റ്റി​​യ​​തെ​​ന്ന ആ​​ക്ഷേ​​പം അ​​ന്ന് ഉ​​യ​​ർ​​ന്നി​​രു​​ന്നു. ക്ഷേ​​ത്ര​​ത്തി​​ന്‍റെ പേ​​രു മാ​​റ്റു​​ന്ന​​തോ​​ടെ ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തി​​ൽ സ​​ർ​​ക്കാ​​രി​​ന്‍റെ നി​​ല​​പാ​​ടി​​ലേ​​ക്കു ദേ​​വ​​സ്വം ബോ​​ർ​​ഡ് മാ​​റു​​ക​​യാ​​ണ്. ക്ഷേ​​ത്ര​​ത്തി​​ന്‍റെ പേ​​ര് മാ​​റ്റി​​യ​​തോ​​ടെ ദേ​​വ​​സ്വം രേ​​ഖ​​ക​​ളി​​ൽ അ​​യ്യ​​പ്പ​​സ്വാ​​മി​​ക്ഷേ​​ത്ര​​മെ​​ന്നു മാ​​റ്റി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ രേ​​ഖ​​ക​​ളി​​ൽ ശ്രീ​​ധ​​ർ​​മ​​ശാ​​സ്താ​​ക്ഷേ​​ത്ര​​മെ​​ന്ന പേ​​ര് മാ​​റ്റി​​യി​​രു​​ന്നി​​ല്ല.

ശ​​ബ​​രി​​മ​​ല ക്ഷേ​​ത്ര​​ത്തി​​ന്‍റെ പേ​​ര് ശ്രീ​​ധ​​ർ​​മ ശാ​​സ്താ​​ക്ഷേ​​ത്ര​​മെ​​ന്നാ​​ക്കി​​മാ​​റ്റു​​ന്ന​​ത് അ​​ഭി​​ന​​ന്ദ​​നാ​​ർ​​ഹ​​മാ​​ണെ​​ന്ന് ദേ​​വ​​സ്വം മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ പ​​റ​​ഞ്ഞു. ക്ഷേ​​ത്ര​​ത്തി​​ന്‍റെ പേ​​രു​​മാ​​റ്റം ശ​​ബ​​രി​​മ​​ല​​യി​​ലെ സ്ത്രീ​​പ്ര​​വേ​​ശ​​ന കേ​​സി​​നെ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ക​​യോ ദു​​ർ​​ബ​​ല​​പ്പെ​​ടു​​ത്തു​​ക​​യോ ചെ​​യ്യി​​ല്ലെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.