ഓ​ഖി ദുരന്തം: മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ള്‍കൂ​ടി തി​രി​ച്ച​റി​ഞ്ഞു
ഓ​ഖി ദുരന്തം:  മൂ​ന്ന്      മൃ​ത​ദേ​ഹ​ങ്ങ​ള്‍കൂ​ടി    തി​രി​ച്ച​റി​ഞ്ഞു
Thursday, January 4, 2018 1:45 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ല്‍​പ്പെ​​​ട്ട മൂ​​​ന്ന് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ കൂ​​​ടി തി​​​രി​​​ച്ച​​​റി​​​ഞ്ഞു. കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍​കോ​​​ള​​​ജി​​​ല്‍ സൂ​​​ക്ഷി​​​ച്ച മൂ​​​ന്ന് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ബ​​​ന്ധു​​​ക്ക​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പു​​​ല്ലു​​​വി​​​ള കി​​​ണ​​​റ്റ​​​ടി​​​വി​​​ളാ​​​കം പു​​​ര​​​യി​​​ല്‍ സി​​​റി​​​ല്‍ മി​​​റാ​​​ന്‍​ഡ(55), വി​​​ഴി​​​ഞ്ഞം പ​​​ള്ളി​​​ത്തു​​​റ​​​യി​​​ല്‍ ഏ​​​ലി​​​യാ​​​സി​​​ന്‍റെ മ​​​ക​​​ന്‍ ജെ​​​റോം(55), ത​​​മി​​​ഴ്നാ​​​ട് തൂ​​​ത്തു​​​ക്കു​​​ടി മി​​​ന​​​വ​​​ർ കോ​​​ള​​​നി​​​യി​​​ൽ തോ​​​ബി​​​യാ​​​സി​​​ന്‍റെ മ​​​ക​​​ൻ കി​​​ന്‍​സ്റ്റ​​​ൺ (44) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം രാ​​​ജീ​​​വ്ഗാ​​​ന്ധി ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ബ​​​യോ​​​ടെ​​​ക്‌​​​നോ​​​ള​​​ജി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ ഡി​​​എ​​​ന്‍​എ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.