കു​റ​വി​ല​ങ്ങാ​ട് മൂ​ന്നുനോ​മ്പി​ന് 21നു ​കൊ​ടി​യേ​റും
Monday, January 15, 2018 1:25 AM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: പു​തു​മ​യു​ടെ പ​കി​ട്ട​ണി​ഞ്ഞ കു​​റ​​വി​​ല​​ങ്ങാ​​ട് മ​​ര്‍​ത്ത്മ​​റി​​യം ഫൊ​​റോ​ന പ​​ള്ളി​​യി​​ല്‍ മൂ​ന്നു​നോ​​മ്പ് തി​​രു​​നാ​​ളി​​ന് 21നു ​​കൊ​​ടി​​യേ​​റും. ന​​വീ​​ക​​രി​​ച്ച ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ​​യും ദൃ​​ശ്യ​​വ​​ത്ക​​രി​​ച്ച അ​​ത്ഭു​​ത ഉ​​റ​​വ​​യു​ടെ​​യും വെ​​ഞ്ച​​രി​​പ്പും ഇ​തി​നൊ​പ്പം ന​ട​ക്കും. പാലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ള്‍ കൊ​​ടി​​യേ​​റ്റു​മെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

21ന് 10.30​​ന് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ന​​വീ​​ക​​രി​​ച്ച ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ ആ​ശീ​ർ​വാ​ദം നി​​ര്‍​വ​​ഹി​​ച്ച​ ശേ​​ഷം തി​​രു​​നാ​​ള്‍ കൊ​​ടി​​യേ​​റ്റും. തു​​ട​​ര്‍​ന്ന് ദൃ​​ശ്യ​​വത്ക​​രി​​ച്ച അ​​ദ്ഭു​​ത ഉ​​റ​​വ​​യു​​ടെ വെ​​ഞ്ച​​രി​​പ്പ് പാ​​ലാ രൂ​​പ​​ത മു​​ന്‍ അ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​മ്പി​​ല്‍ നി​​ര്‍​വ​​ഹി​​ക്കും. സ​​മൂ​​ഹ​​ബ​​ലി​​യി​​ല്‍ മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, മാ​​ര്‍ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​മ്പി​​ൽ, പാ​​ലാ രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍​മാ​​രാ​​യ മോ​​ൺ. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ല്‍, മോ​​ണ്‍. ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​മ്പി​​ല്‍, മോ​​ണ്‍.​​ ജോ​​സ​​ഫ് മ​​ലേ​​പ്പറ​​മ്പി​​ല്‍ മു​​ന്‍ വി​​കാ​​രി​​യും മു​​ത്തോ​​ല​​പു​​രം ഇ​​ട​​വ​​ക വി​​കാ​​രി​​യു​​മാ​​യ ഫാ. ​​ജോ​​ര്‍​ജ് മു​​ള​​ങ്ങാ​​ട്ടി​​ല്‍, ഇ​​ട​​വ​​കാം​​ഗ​​വും ഉ​​ള്ള​​നാ​​ട് വി​​കാ​​രി​​യു​​മാ​​യ ഫാ. ​​ജോ​​സ് കോ​​ട്ട​​യി​​ല്‍ എ​​ന്നി​​വ​​രു​​ടെ കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ സ​​മൂ​​ഹ​​ബ​​ലി. 4.30ന് ​​വി​​കാ​​രി റ​​വ.​​ ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ലും ഏ​​ഴി​​ന് അ​​സി.​​ വി​​കാ​​രി ഫാ. ​​ജോ​​ര്‍​ജ് എ​​ട്ടു​​പ​​റ​​യി​​ലും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ക്കും.

22ന് 8.30​​ന് വി​​ശു​​ദ്ധ കു​​രി​​ശി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് പ​​ര​​സ്യ​​വ​​ണ​​ക്ക​​ത്തി​​നു പ്ര​​തി​​ഷ്ഠി​​ക്കും. തു​​ട​​ര്‍​ന്ന് ഗ്രേ​​റ്റ് ബ്രി​​ട്ട​​ണ്‍ ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് സ്രാ​​മ്പി​​ക്ക​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ക്കും. അ​​ഞ്ചി​​ന് പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ന്‍ ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ക്കും. എ​​ട്ടി​​ന് കു​​ര്യ​​നാ​​ട്, കോ​​ഴാ, തോ​​ട്ടു​​വ, പ​​ക​​ലോ​​മ​​റ്റം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള പ്ര​​ദ​​ക്ഷി​​ണ​​ങ്ങ​​ള്‍ പ​​ള്ളി​​യി​​ല്‍നി​​ന്നു​​ള്ള പ്ര​​ദ​​ക്ഷി​​ണ​​വു​​മാ​​യി ജൂ​​ബി​​ലി ക​​പ്പേ​​ള​​യി​​ല്‍ സം​​ഗ​​മി​​ക്കും.


പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ദി​​ന​​മാ​​യ 23ന് 8.30​​ന് സീ​​റോ​​മ​​ല​​ങ്ക​​ര സ​​ഭ കൂ​​രി​​യ മെ​​ത്രാ​​നും അ​​പ്പ​​സ്‌​​തോ​​ലി​​ക് വി​​സി​​റ്റേ​​റ്റ​​റു​​മാ​​യ യൂ​​ഹ​​ന്നാ​​ന്‍ മാ​​ര്‍ തി​​യ​​ഡോ​​ഷ്യ​​സ് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും. 10.30ന് ​​ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ക്കും. ഒ​​ന്നി​​ന് ച​​രി​​ത്ര​​പ്ര​​സി​​ദ്ധ​​മാ​​യ ക​​പ്പ​​ല്‍ പ്ര​​ദ​​ക്ഷി​​ണം. മൂ​​ന്നാം​​ദി​​ന​​മാ​​യ 24ന് ​​വൈ​​കു​​ന്നേ​​രം 4.30ന് ​​സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ കൂ​​രി​​യ മെ​​ത്രാ​​ന്‍ മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ല്‍​കും.

തി​​രു​​നാ​​ളി​​നു മു​​ന്നോ​​ടി​​യാ​​യി പ​​ക​​ലോ​​മ​​റ്റം ത​​റ​​വാ​​ട് പ​​ള്ളി​​യി​​ല്‍ ന​​ട​​ക്കു​​ന്ന സ​​ഭൈ​​ക്യ വാ​​രാ​​ച​​ര​​ണ​​ത്തി​​ന് ഫൊ​​റോ​​ന വി​​കാ​​രി റ​​വ.​​ ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ല്‍ കൊ​​ടി​​യേ​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.